സുരക്ഷിതമായി നിക്ഷേപം വളർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി.പി.എഫ്. സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണിത്. ഈ ദീർഘകാല സർക്കാർ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്കും ഒരു ലക്ഷപ്രഭു ആവാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സർക്കാർ പദ്ധതിയായ പി.പി.എഫ് നിലവിൽ 7.1% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇതിന്റെ പലിശ നിരക്ക് കൂട്ടാറുണ്ട്.
പ്രതിമാസ അടിസ്ഥാനത്തിലാണ് ഇതിന്റെ പലിശ കണക്കാക്കുന്നത്. പി.പി.എഫിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപത്തിൻ്റെ സുരക്ഷ സർക്കാർ തന്നെ ഉറപ്പ് നൽകുന്നു. നിക്ഷേപകർക്ക് പി.പി.എഫ് അക്കൗണ്ടിൽ തുടർച്ചയായി 15 വർഷം വരെ പണം നിക്ഷേപിക്കാം. 15 വർഷത്തിന് ശേഷം നിങ്ങൾക്ക് എത്ര വർഷം വേണമെങ്കിലും കാലാവധി നീട്ടാനും സാധിക്കും. പി.പി.എഫിന്റെ ഏറ്റവും വലിയ നേട്ടമെന്തെന്നാൽ നിങ്ങൾ എല്ലാ ദിവസവും വെറും 100 രൂപ ലാഭിച്ചാൽ 10 ലക്ഷം രൂപ വരെ നേടാൻ സാധിക്കും.
15 വർഷത്തെ കാലാവധി
നിലവിൽ നിരവധി നിക്ഷേപ പദ്ധതികളാണ് വിപണിയിലുള്ളത്. പലരും ആകർഷകമായ ഓഫറുകളും നൽകുന്നു. എന്നാൽ അവക്കെല്ലാം അപകട സാധ്യതയും കൂടുതലാണ്. പക്ഷേ പി.പി.എഫിൽ അത്തരമൊരു അപകട സാഹചര്യമില്ല എന്നതാണ് മറ്റു നിക്ഷേപങ്ങളിൽ നിന്ന് പി.പി.എഫിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല സർക്കാർ തന്നെയാണ് നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കുന്നത്.

ഈ നിക്ഷേപത്തിന്റെ കാലാവധി 15 വർഷം വരെയാണ്. എന്നാൽ പി.പി.എഫിന്റെ ഏറ്റവും വലിയ നേട്ടമായി ജനങ്ങൾ കണക്കാക്കുന്നത് കോമ്പൗണ്ടിംഗ് ഓപ്ഷനെ കുറിച്ചാണ്. അതായത് പി.പി.എഫിലെ നിക്ഷേപത്തിൻ്റെ വരുമാനം സംയുക്ത പലിശയ്ക്ക് അനുസരിച്ചാണ് നൽകുന്നത്.
ഏറ്റവും കുറഞ്ഞ നിക്ഷേപം എത്ര?
പി.പി.എഫിൽ ഒരു അക്കൗണ്ട് തുറന്നാൽ പ്രതിവർഷം വെറും 500 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാം. മാത്രമല്ല പരമാവധി 1.50 ലക്ഷം രൂപ വരെ പ്രതി വർഷം നിങ്ങൾക്ക് നിക്ഷേപിക്കാം. സാധാരണ ഒരു ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ പി.പി.എഫ് സ്കീമിലൂടെ നിങ്ങൾക്ക് നേടാം. അതാണ് മറ്റൊരു പ്രത്യകത.
100 രൂപ ലാഭിച്ചാൽ 10 ലക്ഷം നേടാം
മുകളിൽ പറഞ്ഞ പോലെ ദിവസവും 100 രൂപ ലാഭിച്ചാൽ നിങ്ങൾക്ക് 10 ലക്ഷം നേടാം. അതായത്, 100 രൂപ ലാഭിച്ചാൽ നിങ്ങൾക്ക് എല്ലാ മാസവും 3000 രൂപ ലാഭിക്കാം. ഇത് പ്രകാരം നിങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യം 36,000 രൂപയാകും. ഇത് പ്രകാരം 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ മെച്വൂരിറ്റി തുക 9,76,370 രൂപ ലഭിക്കും. ഇതിൽ നിങ്ങളുടെ നിക്ഷേപ തുക 5.40 ലക്ഷം രൂപയായിരിക്കും. മാത്രമല്ല 7.1 % പലിശ നിരക്ക് കണക്കാക്കുമ്പോൾ 4,36,370 രൂപ പലിശയും ഉറപ്പാക്കാം.
20 വർഷം കൊണ്ട് 15 ലക്ഷം രൂപ ലഭിക്കും
15 വർഷത്തിനു ശേഷം നിങ്ങൾക്ക് കാലാവധി നീട്ടാൻ സാധിക്കും. അങ്ങനെ നോക്കിയാൽ ഈ നിക്ഷേപം 5 വർഷത്തേക്ക് നീട്ടി 20 വർഷത്തെ നിക്ഷേപമാക്കിയാൽ സമ്പാദ്യവും വർദ്ധിക്കും. ഈ 20 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 7,20,000 രൂപയാവും. 7.1% പലിശ കണക്കാക്കിയാൽ 8,77,989 രൂപ പലിശ മാത്രമായി നേടാം. അങ്ങനെയെങ്കിൽ 20 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം തുക 15,97,989 ലക്ഷം രൂപയാവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications