ദീർഘകാലവും സുരക്ഷിതവുമായ നിക്ഷേപ മാർഗങ്ങൾ തേടുന്ന വ്യക്തികൾക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). നികുതി ആനുകൂല്യങ്ങൾ ഒരാളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പിപിഎഫിനെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. എന്നിരുന്നാലും, നിക്ഷേപം നടത്തുന്നതിന് മുമ്പ് പിപിഎഫ് പദ്ധതിയുടെ നിരവധി വശങ്ങളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്.
കേന്ദ്ര സർക്കാർ പിന്തുണയുള്ള സുരക്ഷിതവും ആദായ നികുതി ഇളവുകളുമുള്ള നിക്ഷേപ പദ്ധതിയാണിത്. ദീർഘകാലാടിസ്ഥാനത്തിൽ ചെറിയ നിക്ഷേപ തുകയിലൂടെ നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ഉതകുന്ന പദ്ധതിയാണിത്. 15 വർഷമാണ് പിപിഎഫ് പദ്ധതിയുടെ കാലാവധി എങ്കിലും, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപിച്ചോ അല്ലാതെയോ അക്കൗണ്ട് തുടരാം. പിപിഎഫിൽ ഒരു സാമ്പത്തിക വർഷം 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നികുതി രഹിതമാണ്.

ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. പദ്ധതിയിൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ചേരാൻ സാധിക്കൂ. കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. അതേസമയം, പരമാവധി വാർഷിക നിക്ഷേപം 1.5 ലക്ഷം രൂപയാണ്. ഓരോ സാമ്പത്തിക വർഷവും കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആക്ടീവായി നിലനിർത്തേണ്ടതുണ്ട്. അതല്ലെങ്കിൽ അക്കൗണ്ട് ഡീആക്ടിവേറ്റ് ആകും.
പലിശ നിരക്ക്
30% നികുതി പരിധിയിലുള്ള വ്യക്തികൾക്ക്, പിപിഎഫിൽ നിക്ഷേപിക്കുന്നത് ഒരു ബാങ്കിലെ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന വരുമാനം നൽകിയേക്കാം. നിലവിൽ, മിക്ക ബാങ്കുകളും 6% മുതൽ 8% വരെ പലിശ നിരക്കുകൾ നൽകുന്നു. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ ബാധകമായ സ്ലാബ് നിരക്ക് അനുസരിച്ച് നികുതിക്ക് വിധേയമാണ്.
എന്നാൽ, ഒരു പിപിഎഫ് അക്കൗണ്ടിൽ നിന്നുള്ള വരുമാനം പൂർണമായും നികുതി രഹിതമാണ്. നിലവിലുള്ള പലിശ നിരക്ക് 7.1% ആണെങ്കിൽ, ബാങ്ക് എഫ്ഡികളെ അപേക്ഷിച്ച് പ്രതിവർഷം 2.22% മുതൽ 2.55% വരെ വരുമാനം നൽകുന്നു.
വലിയൊരു സമ്പാദ്യം നേടാൻ പിപിഎഫിൽ നിക്ഷേപിക്കണം
പിപിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവനകൾ എപ്പോഴും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കണം. ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ പിപിഎഫിൽ എത്ര തുക നിക്ഷേപിക്കണമെന്ന് തീരുമാനിക്കാൻ സഹായിക്കും. ഉദാഹരണത്തിന്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 വർഷത്തിനുള്ളിൽ 25 ലക്ഷം രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നുവെങ്കിൽ, നിലവിലെ 7.1% പലിശ നിരക്കിൽ പ്രതിവർഷം 1 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ 15 വർഷത്തിനുശേഷം 27,12,139 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും.
അതുപോലെ, ഹോം ലോൺ അടയ്ക്കുന്നതിന് 15 വർഷത്തിനുശേഷം ഏകദേശം 40 ലക്ഷം രൂപ ആവശ്യമുണ്ടെങ്കിൽ, പിപിഎഫ് അക്കൗണ്ടിൽ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇങ്ങനെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച്, പിപിഎഫ് സംഭാവനകൾ ക്രമീകരിക്കാൻ കഴിയും. പിപിഎഫ് പദ്ധതിയുടെ പലിശ നിരക്ക് കേന്ദ്ര സർക്കാരാണ് നിശ്ചയിക്കുന്നത്. ത്രൈമാസത്തിൽ ഒരിക്കൽ പലിശ നിരക്കിൽ മാറ്റം വരുത്തുന്നു. പിപിഎഫ് ഒരു മികച്ച റിസ്ക് കുറഞ്ഞ നിക്ഷേപ ഓപ്ഷനാണെങ്കിലും, ഇത് നിങ്ങളുടെ ഏക നിക്ഷേപമായിരിക്കരുത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?



Click it and Unblock the Notifications