പൊതുമേഖല കമ്പനികളിലെ (പി.എസ്.യു) ഓഹരികളോട് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ പ്രിയമേറി വരികയാണ്.
പൊതുമേഖല കമ്പനികളിലെ (പി.എസ്.യു) ഓഹരികളോട് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ പ്രിയമേറി വരികയാണ്. ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ലാഭവിഹിതം നല്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കിത്തുടങ്ങിയതാണ് പൊതുമേഖലാ കമ്പനികളിലെ നിക്ഷേപങ്ങളെ ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ഒപ്പം മൂന്ന് മാസം കൂടുമ്പോള്‍ ലാഭവിഹിതം (ഡിവിഡന്റ്) നല്‍കണമെന്നും സര്‍ക്കാറിന്റെ നിര്‍ദേശമുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പുതിയ നിക്ഷേപ നിബന്ധനകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതനുസരിച്ച് ഓഹരിയൊന്നിന് പത്തു രൂപയിലധികം ലാഭവിഹിതം നല്കുന്ന കമ്പനികളാണ് പാദ വാര്‍ഷികമായി അവ വിതരണം ചെയ്യേണ്ടത്.
കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ വര്‍ധിപ്പിച്ച ലാഭവിഹിതവും അത് മൂന്ന് മൂന്ന് മാസം കൂടുമ്പോള്‍ തന്നെ നല്‍കണമെന്ന തീരുമാനവും നിക്ഷപകര്‍ക്ക് പൊതുമേഖലാ കമ്പനികളില്‍ വീണ്ടും നിക്ഷേപം നടത്തുന്നതിനുള്ള ഊര്‍ജമാവുകയാണ് ചെയ്തത്. പൊതുമേഖലാ കമ്പനികളിലെ ഓഹരികളിലേക്ക് വലിയ അളവില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ തീരുമാനങ്ങള്‍ കൊണ്ട് സാധിച്ചു. ഓഹരി വിപണിയില്‍ ഇത്തരം ഓഹരികളുടെ വിലയിലും ഗണ്യമായ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
നേരത്തെ ഓഹരികളുടെ ലാഭവിഹിതത്തിന് നികുതി ഒഴിവി ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവ വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതി സ്ലാബ് അനുസരിച്ചുള്ള നികുതി നല്‍കേണ്ടതുണ്ട്. എങ്കിലും ഉയര്‍ന്ന ലാഭവിഹിതവും മൂലധന വര്‍ധനവും പരിഗണിക്കുമ്പോള്‍ പൊതുമേഖലാ ഓഹരികളിലെ നിക്ഷേപം സാധാരണക്കാര്‍ക്ക് അനുയോജ്യമാണ്.
ബിപിസിഎല്‍ (50%), ബിഇഎല്‍(140 %) ഐഒസി (30%), ഗെയ്ല് (25%), നാല്‍കോ (40%), എന്‍എംഡിസി (77.6%), പവര്‍ ഫിനാന്‍സ് (80% ) എന്നിവ ഈയിടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനികളാണ്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുത്തനെ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇത്തരം ഉയര്‍ന്ന ലാഭ വിഹിതം തരുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് നല്ല തീരുമാനമാണ്. ഇത്തരം ഓഹരികള്‍ കണ്ടെത്തി അവയില്‍ ധൈര്യമായി നിക്ഷേപിച്ചു തുടങ്ങാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
