ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക വളർച്ചയോടെ ജീവിക്കാൻ നിങ്ങൾക്ക് എസ്.ഐ.പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ നിക്ഷേപിക്കാം. ഇതൊരു ദീർഘ കാല അടിസ്ഥാനത്തിലുള്ള നിക്ഷേപമാണ്. ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ കോർപ്പസ് സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് ഈ നിക്ഷേപ മാർഗത്തിന്റെ പ്രത്യേകത. അതിനാൽ തന്നെ ഇതൊരു മികച്ച റിട്ടയർമെന്റ് പ്ലാനാണ്. ഏത് പ്രായത്തിലും എസ്.ഐ.പി നിക്ഷേപിച്ച് തുടങ്ങാം. ജോലിയിൽ നിന്ന് വിരമിക്കുമ്പോഴേക്കും വലിയ തുക കോർപ്പസായി നേടാനാവും.
കുറഞ്ഞ വരുമാനം വാങ്ങുന്നയാൾക്കും ചെറിയ നിക്ഷേപങ്ങളിലൂടെ തന്നെ നിക്ഷേപിച്ചു തുടങ്ങാം. വരുമാനം വാങ്ങുമ്പോൾ ലക്ഷങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷേ സമ്പാദിക്കാൻ തുടങ്ങിയ ലക്ഷങ്ങൾ ഉറപ്പാക്കാം. നിക്ഷേപത്തിനുള്ള ലളിതമായ നിയമം 50:30:20 എന്നാണ്. അതായത് പ്രതിമാസ വരുമാനത്തിൻ്റെ 50 ശതമാനം പ്രതിമാസ ആവശ്യങ്ങൾക്കും, 30 ശതമാനം നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുവാനും, 20 ശതമാനം സമ്പാദിക്കുവാനും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോടികൾ സമ്പാദിക്കാം....
നിങ്ങളുടെ പ്രതിമാസ ശമ്പളം 25,000 രൂപയാണെന്ന് കരുതുക. എന്നാൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിങ്ങൾക്ക് 2.60 കോടിയിലധികം റിട്ടയർമെൻ്റ് കോർപ്പസ് വേണമെന്ന് ആഗ്രഹമുണ്ടോ?. പെട്ടെന്ന് നോക്കുമ്പോൾ ഇത് അസാധ്യമെന്ന് തോന്നും. പക്ഷേ ഇത് തീർച്ചയായും സാധ്യമാണ്. കൃത്യമായ സമ്പാദ്യത്തിലൂടെ കോടികൾ സമ്പാദിക്കാം.
പ്രതിമാസ വരുമാനം വർദ്ധിപ്പിക്കുന്നതിന് അയാളുടെ കഴിവുകളും വർദ്ധിപ്പിക്കണം. എന്നാലും 25,000 രൂപ പ്രതിമാസ ശമ്പളമുള്ള ഒരാൾക്ക് റിട്ടയർമെൻ്റിന് ശേഷമുള്ള അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു റിട്ടയർമെൻ്റ് കോർപ്പസ് നിർമ്മിക്കാൻ സാധിക്കും. അതിനാൽ തന്നെ 25,000 രൂപ പ്രതിമാസ ശമ്പളമുള്ള ഒരാൾക്ക് എങ്ങനെ 2.60 കോടിയിലധികം റിട്ടയർമെന്റ് നേടാമെന്ന് പരിശോധിക്കാം.

എസ്.ഐ.പി കണക്കുകൾ ഇങ്ങനെ..
എസ്.ഐ.പിയിൽ പ്രതിമാസ വരുമാനത്തിൻ്റെ 20 ശതമാനം നിക്ഷേപ തുകയായി എടുക്കും. അങ്ങനെ നോക്കിയാൽ 25,000 രൂപ പ്രതിമാസ ശമ്പളത്തിന്, പ്രതിമാസ എസ്.ഐ.പി നിക്ഷേപം 5,000 രൂപയായിരിക്കും. എസ്.ഐ.പി നിക്ഷേപത്തിൽ 12 ശതമാനം വാർഷിക വരുമാനമാണ് ഉറപ്പ് നൽകുന്നത്.
സ്റ്റെപ്പ് അപ്പ് എസ്.ഐ.പി
പ്രതിമാസ വരുമാനം എല്ലാ വർഷവും ഉയരും. അതിനാൽ എസ്.ഐ.പി തുകയിൽ ഓരോ വർഷവും 5 ശതമാനം വർദ്ധനവ് നൽകും. ഇതു പ്രകാരം ആദ്യ വർഷം 5,000 രൂപയാണെങ്കിൽ, രണ്ടാം വർഷം ഇത് 5,500 രൂപയാകും. ഈ കണക്കിലാണ് നിക്ഷേപം മാറുന്നത്.
10,20,30 വർഷം കൊണ്ട് വിരമിക്കുന്ന വ്യക്തികളുടെ കോർപ്പസ് എത്രയാണ്?
10 വർഷത്തിനുള്ളിൽ വിരമിക്കൽ കോർപ്പസ്: 10 വർഷത്തിനുള്ളിൽ സ്റ്റെപ്പ് അപ്പ് എസ്.ഐ.പി വഴിയുള്ള നിക്ഷേപം 7,54,674 രൂപയും മൂലധന നേട്ടം 6,38,798 രൂപയും കണക്കാക്കിയ മൂല്യം 13,93,471 രൂപയും ആയിരിക്കും.
20 വർഷത്തിനുള്ളിൽ വിരമിക്കൽ കോർപ്പസ്: മൊത്തം നിക്ഷേപിച്ച തുക 19,83,957 രൂപയും കണക്കാക്കിയ വരുമാനം 48,84,854 രൂപയും കണക്കാക്കിയ മൂല്യം 68,68,812 രൂപയും ആയിരിക്കും.
30 വർഷത്തിനുള്ളിൽ വിരമിക്കൽ കോർപ്പസ്: 30 വർഷം കൊണ്ട് നിക്ഷേപിച്ച തുക 39,86,331 രൂപയാവും. ഇതിലെ മൂലധന നേട്ടം 2,23,80,699 രൂപയും കണക്കാക്കിയ വരുമാനം 2,63,67,030 കോടി രൂപയുമാവും. 30 വർഷം കൊണ്ട് കോടികളാണ് എത്തുന്നത്.
ഒരാൾ 30 വർഷത്തേക്ക് 5,000 രൂപ പ്രതിമാസ എസ്.ഐ.പിയിൽ മാത്രം നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 18,00,000 രൂപയും മൂലധന നേട്ടം 1,58,49,569 രൂപയുമാവും. അങ്ങനെയെങ്കിൽ മൊത്തം മൂല്യം 1,76,49,569 രൂപയായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications