കൂടുതല്‍ പലിശ ലഭിക്കുന്നത് എവിടെയാണോ, അവിടെ നിക്ഷേപം നടത്തുവാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. ഒപ്പം കഷ്ടപ്പെട്ട് അധ്വാനിച്ച് സ്വന്തമാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ അതിന് പരിപൂര്‍ണ സുരക്ഷിതത്വവും വേണം. ബാങ്ക് സ്ഥിര നിക്
കൂടുതല്‍ പലിശ ലഭിക്കുന്നത് എവിടെയാണോ, അവിടെ നിക്ഷേപം നടത്തുവാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. ഒപ്പം കഷ്ടപ്പെട്ട് അധ്വാനിച്ച് സ്വന്തമാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ അതിന് പരിപൂര്‍ണ സുരക്ഷിതത്വവും വേണം. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ഒട്ടുമിക്ക പേരുടേയും ആദ്യ തെരഞ്ഞെടുപ്പ് ആകുന്നതിന്റെ കാരണവും ഇതു തന്നെ.

ഏത് ബാങ്കില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ നേട്ടം ലഭിക്കുക കൂടെ മൂലധനത്തിന് സുരക്ഷയും വേണം. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ സംസ്ഥാന ട്രഷറി, സഹകരണ ബാങ്കുകള്‍ എന്നിവ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അവിടുത്തെ നിക്ഷേപ രീതിയും പലിശ നിരക്കുമൊക്കെ നമുക്കൊന്ന് പരിശോധിക്കാം.
ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!
സംസ്ഥാന ട്രഷറികളിലും സഹകരണ ബാങ്കുകളിലും തങ്ങളുടെ സമ്പാദ്യം നിക്ഷേപമാക്കുന്ന ധാരാളം പേരുണ്ട്. ഈ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് തന്നെയാണ് അതിന്റെ പ്രധാന കാരണം. നേരത്തെ 8.5 ശതമാനം വരെയായിരുന്നു ട്രഷറി നിക്ഷേപങ്ങളില്‍ നിന്നും ലഭിച്ചിരുന്ന ഉയര്‍ന്ന പലിശ. എന്നാല്‍ പിന്നീട് പലിശ നിരക്കില്‍ കുറവ് വരുത്തുകയായിരുന്നു. സഹകരണ ബാങ്കുകളില്‍ 6.75 ശതമാനം വരെയാണ് ഉയര്‍ന്ന പലിശ നിരക്ക്. നേരത്തെ ഇത് 7.25 ശതമാനം വരെയായിരുന്നു.
2021 ഫെബ്രുവരി മാസം മുതലാണ് പലിശ നിരക്ക് കുറച്ചത്. നിലവില്‍ 7.5 ശതമാനം പലിശയാണ് ട്രഷറി നിക്ഷേപങ്ങളില്‍ നിന്നും പരമാവധി ലഭിക്കുക. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപം മുതല്‍ രണ്ടു വര്‍ഷത്തെ നിക്ഷേപം വരെ ട്രഷറിയില്‍ നടത്താം. 5.40 ശതമാനം മുതല്‍ 7.5 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കാണ് ലഭിക്കുക.
ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?
മുതിര്‍ന്ന പൗരന്മാര്ക്ക് ട്രഷറി നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്കാണ് ലഭിക്കുക. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.40 ശതമാനവും രണ്ടു വര്‍ഷത്തിനു മുകളില്‍ 7.50 ശതമാനവും പലിശ ലഭിക്കും. 91 മുതല്‍ 180 ദിവസം വരെയും 180 മുതല്‍ 364 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.90 ശതമാനം പലിശയും ലഭിക്കും.
സര്‍വീസ് സഹകരണ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ ലഭിക്കും. സഹകരണ ബാങ്കുകളില്‍ 6.75 ശതമാനം വരെ പലിശയാണ് ലഭിക്കുക. 15-45 ദിവസങ്ങള്‍ മുതല്‍ രണ്ടു വര്‍ഷത്തിനു മുകളിലുള്ള കാലാവധിയില്‍ നിക്ഷേപം നടത്താം 4.75 ശതമാനം മുതലാണ് പലിശ നിരക്ക്.
നാഷണല്‍ പെന്ഷന് സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍
ഒന്ന് മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ 180 ദിവസം മുതല്‍ 364 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനം മുതല്‍ 6.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
