ഒരു കുട്ടി ജനിക്കുന്നതു മുതൽ മാതാപിതാക്കളും വളരുന്നു. കുട്ടികളെ വളർത്തി വലുതാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അവരെ വളർത്തുന്നതിനൊപ്പം അവരുടെ ഉള്ളിൽ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അറിവുകളും വളർത്തണം. നിങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചാൽ നിക്ഷേപം ആരംഭിക്കാവുന്ന മികച്ച സമ്പാദ്യ പദ്ധതി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സുകന്യ സമൃദ്ധി യോജനയാണ്.
'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന കാമ്പെയ്‌നിന്റെ ഭാഗമായി 2015ൽ ആരംഭിച്ച പദ്ധതിയാണിത്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പദ്ധതിയെന്ന നിലയിൽ സുരക്ഷ ഉറപ്പാക്കാം. ഒരു പെൺകുട്ടി ജനിച്ചാൽ വിദ്യാഭ്യാസം മുതൽ വിവാഹവും, ഭാവി ജീവിതവും എല്ലാം സുരക്ഷിതമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. നിലവിൽ ലഭിക്കുന്ന വാർഷിക പലിശ നിരക്ക് 8.2 ശതമാനമാണ്. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്.
നിക്ഷേപവും കാലാവധിയും
സുകന്യ സമൃദ്ധി യോജനയിൽ ഓരോ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 250 രൂപ മുതൽ നിക്ഷേപം നടത്താം. നിക്ഷേപത്തിൻ്റെ കാലാവധി 21 വയസ്സാണ്. പക്ഷേ 15 വർഷത്തേക്കാണ് ഇതിൽ നിക്ഷേപം നടത്താവുന്നത്. മകളുടെ വിവാഹം 21 വയസ്സിന് മുമ്പ് നടന്നാൽ, അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും.
സർക്കാർ നടത്തുന്നതിനാൽ ഈ പദ്ധതി പൂർണ്ണമായും സുരക്ഷിതമാണ്. ഇതിൽ നികുതി ഇളവും ലഭ്യമാണ്. പഴയ നികുതി വ്യവസ്ഥയിൽ നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കും.

ആർക്കാണ് അക്കൗണ്ട് തുറക്കാൻ യോഗ്യത?
10 വയസ്സിന് താഴെയുള്ള പെൺകുട്ടിയുടെ പേരിൽ മാത്രമേ കുട്ടിയുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാൻ. പ്രായപൂർത്തിയാവാത്തതിനാലാണ് കുട്ടിയുടെ മാതാപിതാക്കൾ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
അക്കൗണ്ട് സജീവമായി നിലനിർത്തണം
സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറന്നാൽ അത് കാലാവധി പൂർത്തിയാവുന്നതു വരെ നിലനിർത്തേണ്ടതും പ്രധാനമാണ്. ഏറ്റവും കുറഞ്ഞ തുകയായ 250 രൂപയെങ്കിലും നിക്ഷേപിക്കണം. യാതൊരു നിക്ഷേപവും നടത്താതിരുന്നാൽ അക്കൗണ്ട് ഡിഫോൾട്ടാവും. പിന്നീട് ഈ അക്കൗണ്ട് സജീവമാക്കുന്നതിന്, കുടിശ്ശിക തുകയോടൊപ്പം പ്രതിവർഷം 50 രൂപ പിഴയും നൽകേണ്ടിവരും.
കാലാവധി പൂർത്തിയാവുമ്പോൾ എത്ര സമ്പാദിക്കാം?
നിങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചാൽ, ആ കുട്ടിക്ക് 5 വയസ്സുള്ളപ്പോൾ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കുന്നു എന്ന് കരുതാം. ഇവിടെ എല്ലാ വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 21 വർഷത്തിനുശേഷം, അതായത് 2046 എത്തുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 22.5 ലക്ഷം രൂപയായിരിക്കും.
നിലവിലെ പലിശ നിരക്ക് 8.2 ശതമാനം കണക്കാക്കിയാൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 46,77,578 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 69,27,578 രൂപയാണ്. 70 ലക്ഷത്തിനടുത്ത് സമ്പാദിക്കാൻ ഇതിലൂടെ സാധിക്കും. ഇത് പെൺകുട്ടിയുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം വളരെ ഉപകാരപ്രദമാവും. മാത്രമല്ല നിക്ഷേപത്തിലെ വരുമാനത്തിന് നികുതി ഇളവും ഉറപ്പാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications