നിങ്ങളുടെ പണം ഏറ്റവും സുരക്ഷിതമായിരിക്കുന്ന, ഒപ്പം മികച്ച ആദായവും നേടിത്തരുന്ന ഒരിടത്ത് നിക്ഷേപിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധ
നിങ്ങളുടെ പണം ഏറ്റവും സുരക്ഷിതമായിരിക്കുന്ന, ഒപ്പം മികച്ച ആദായവും നേടിത്തരുന്ന ഒരിടത്ത് നിക്ഷേപിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. നിക്ഷേപത്തില്‍ യാതൊരു വിധ റിസ്ക് സാധ്യതകളുമില്ല എന്നത് തന്നെയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ പ്രധാന സവിശേഷത. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ ഒരു ദീര്‍ഘകാല നിക്ഷേപം ആരംഭിക്കുവാനാണ് നിങ്ങള്‍ക്ക് താത്പര്യം എങ്കില്‍ കിസാന്‍ വികാസ് പത്ര സ്കീം തെരഞ്ഞെടുക്കാം.
കിസാന്‍ വികാസ് പത്ര
എന്താണ് കിസാന്‍ വികാസ് പത്ര? കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ഒരു നിശ്ചിത കാലയളവിലേക്ക് കിസാന്‍ വികാസ് പത്രയിലേക്ക് നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരും. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് ശാഖകളിലും, മുന്‍ നിര ബാങ്കുകളിലും കിസാന്‍ വികാസ് പത്ര നിക്ഷേപം ആരംഭിക്കാവുന്നതാണ്.
നിക്ഷേപം ഇങ്ങനെ
നിലവില്‍ 124 മാസമാണ് കിസ്സാന്‍ വികാസ് പത്ര നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്. ഏറ്റവു ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കുവാന്‍ സാധിക്കും. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. കിസാന്‍ വികാസ് പത്ര (കെവിപി) സര്‍ട്ടിഫിക്കറ്റുകളായാണ് പദ്ധതിയിലാണ് നിക്ഷേപം നടത്തുക. 1000 രൂപ, 5,000 രൂപ, 10,000, 50,000 എന്നിങ്ങനെയാണ് സര്ട്ടിഫിക്കറ്റുകളുള്ളത്.
ആവശ്യമായ രേഖകള്‍
നേരത്തേ പറഞ്ഞത് പോലെ തന്നെ ഈ പദ്ധതിയില്‍ നിക്ഷേപിക്കുവാനുള്ള പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. അതിനാല്‍ തന്നെ തട്ടിപ്പുകാര്‍ കള്ളപ്പണം വെളുപ്പിക്കുവാനുള്ള മാര്‍ഗമായും ഈ നിക്ഷേപ രീതിയെ ഉപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ട്. അത്തരത്തിലുള്ള ദുരുപയോഗ പ്രവൃത്തികള്‍ തടയുന്നതിനായി സര്‍ക്കാര്‍ 50,000 രൂപയ്ക്ക് മുകളിലുള്ള കിസാന്‍ വികാസ് പത്ര നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ കൂടെ തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡും ആവശ്യമാണ്. കിസാന്‍ വികാസ് പത്രയില്‍ 10 ലക്ഷം രൂപയോ അതിന് മുകളിലോ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍, സാലറി സ്ലിപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയ വരുമാനം തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ട്.
കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റുകള്‍
ഇനി എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുക എന്ന് നമുക്ക് നോക്കാം. മൂന്ന് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണുള്ളത്. സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റ്, ജോയിന്റ് എ അക്കൗണ്ട് സര്‍ട്ടിഫിക്കറ്റ്, ജോയിന്റ് ബി അക്കൗണ്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയാണവ. ഒരു വ്യക്തിയ്ക്ക് വേണ്ടിയോ, പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയ്ക്കായി വാങ്ങിക്കുന്നതോ ആയ സര്‍ട്ടിഫിക്കറ്റുകളാണ് സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റുകള്‍. മുതിര്‍ന്ന രണ്ട് വ്യക്തികള്‍ ചേര്‍ന്നുള്ളതാണ് ജോയിന്റ് എ അക്കൗണ്ട് സര്‍ട്ടിഫിക്കറ്റ്. ഇതില്‍ രണ്ട് അക്കൗണ്ട് ഉടമകള്‍ക്കുമായാണ് തുക ലഭിക്കുക. എല്ലെങ്കില് ആരാണോ ജീവിച്ചിരിക്കുന്നത അയാള്‍ക്ക്. ജോയിന്റ് ബി അക്കൗണ്ട് സര്‍ട്ടിഫിക്കറ്റും രണ്ട് മുതിര്‍ന്ന വ്യക്തികള്ക്കായുള്ളതാണ്. ഇതില്‍ ഏതെങ്കിലും ഒരാള്‍ക്കോ അല്ലെങ്കില്‍ ആരാണ് ജീവിച്ചിരിക്കുന്നത് അയാള്‍ക്കാണ് തുക ലഭിക്കുക.
കിസാന്‍ വികാസ് പത്ര നിക്ഷേപത്തിന്റെ പ്രത്യേകതകള്‍
ഉറപ്പുള്ള ആദായം ഈ നിക്ഷേപ പദ്ധതി നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ കിസാന്‍ വികാസ് പത്ര നിക്ഷേപത്തെ ബാധിക്കുകയില്ല. നിക്ഷേപ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മുഴുവന്‍ തുകയും നിക്ഷേപകന് ലഭിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതി ഇളവിനും നിക്ഷേപകര്‍ക്ക് അര്‍ഹതയുണ്ട്. കിസാന്‍ വികാസ് പത്ര ഈടായി നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് വായ്പ എടുക്കുവാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications