നിങ്ങള്‍ ഒരു നിക്ഷേപം ആരംഭിക്കുവാനുള്ള ആലോചനയിലാണെങ്കില്‍ നിങ്ങളുടെ നിക്ഷേപ തുകയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇനി ഒഴിവാക്കാം. പൂര്‍ണമായും സുരക്ഷിതമായ വിവിധ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് ഉപയോക്താക്കള്‍ക്
നിങ്ങള്‍ ഒരു നിക്ഷേപം ആരംഭിക്കുവാനുള്ള ആലോചനയിലാണെങ്കില്‍ നിങ്ങളുടെ നിക്ഷേപ തുകയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇനി ഒഴിവാക്കാം. പൂര്‍ണമായും സുരക്ഷിതമായ വിവിധ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. അവയില്‍ നിക്ഷേപം നടത്തിയാല്‍ ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷാധിപതിയാകുവാന് നിക്ഷേപകര്‍ക്ക് സാധിക്കുകയും ചെയ്യും.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍
നിക്ഷേപ മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും മികച്ച ആദായവുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന സവിശേഷതകള്‍. അത്തരത്തിലുള്ള ചില പ്രത്യേക പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഇവയിലൂടെ ആകര്‍ഷകമായ നേട്ടം നിക്ഷേപകര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. 5 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നിക്ഷേപ കാലയളവുള്ള പദ്ധതികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
ലക്ഷാധിപതിയായി മാറുവാന്‍
നഷ്ട സാധ്യതകളുടെ ഭയമോ നിക്ഷേപ മൂലധനത്തിന്മേല് ആശങ്കകളോ ഇല്ലാതെ ഈ നാല് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതോടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലക്ഷാധിപതിയായി മാറുവാന്‍ സാധിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), റെക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി), ടേം ഡെപ്പോസിറ്റ് (ടിഡി) എന്നിവയാണവ. കുറഞ്ഞ വര്‍ഷത്തില്‍ വലിയൊരു തുക തന്നെ സമ്പാദ്യമായി സ്വന്തമാക്കുവാന്‍ സാധിക്കും.
കിസാന്‍ വികാസ് പത്ര
നിശ്ചിത കാലയളവിലേക്ക് കിസാന്‍ വികാസ് പത്രയിലേക്ക് നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരും. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് ശാഖകളിലും, മുന്‍ നിര ബാങ്കുകളിലും കിസാന്‍ വികാസ് പത്ര നിക്ഷേപം ആരംഭിക്കാവുന്നതാണ്. നിലവില്‍ 124 മാസമാണ് കിസ്സാന്‍ വികാസ് പത്ര നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കുവാന്‍ സാധിക്കും. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
നേട്ടങ്ങള്‍
ഉറപ്പുള്ള ആദായം ഈ നിക്ഷേപ പദ്ധതി നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ കിസാന്‍ വികാസ് പത്ര നിക്ഷേപത്തെ ബാധിക്കുകയില്ല. നിക്ഷേപ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മുഴുവന്‍ തുകയും നിക്ഷേപകന് ലഭിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതി ഇളവിനും നിക്ഷേപകര്‍ക്ക് അര്‍ഹതയുണ്ട്. കിസാന്‍ വികാസ് പത്ര ഈടായി നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് വായ്പ എടുക്കുവാനും സാധിക്കും.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍
അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. ഈ പദ്ധതി പ്രകാരം നിക്ഷേപം ആരംഭിക്കുന്ന വ്യക്തി ഒറ്റത്തവണ നിക്ഷേപമല്ല നടത്തേണ്ടതെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഓരോ മാസവും നിശ്ചിത തുക വീതം നിക്ഷേപം നടത്തുകയാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ ചെയ്യേണ്ടത്. അഞ്ച് വര്‍ഷമെന്ന മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം നിക്ഷേപകന് തിരികെ ലഭിക്കും.
സവിശേഷതകള്‍
ഓരോ മാസവും ഏറ്റവും ചുരുങ്ങിയത് 100 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഒരു വ്യക്തിയ്ക്ക് തനിച്ചും മൂന്ന് വ്യക്തികള്‍ക്ക് സംയുക്തമായും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കൂട്ടികള്‍ക്കും സ്വന്തം പേരില്‍ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ സാധിക്കും.
സുകന്യ സമൃദ്ധി യോജന
ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പെണ് മക്കളുടെ ഭാവി ഭദ്രമാക്കുവാന്‍ സാധിക്കും. അവരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സുപ്രധാന കാര്യങ്ങള്ക്കാവശ്യമായി വരുന്ന തുക സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി എളുപ്പം കണ്ടെത്താം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 250 രൂപയാണ്. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപ വരെയാണ് നിക്ഷേപിക്കുവാനാവുക. നിലവില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ 7.6 ശതമാനം നിരക്കിലാണ് നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നത്. ആദായ നികുതി നിയമ പ്രകാരമുള്ള നികുതി ഇളവും നിക്ഷേപകര്‍ക്ക് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications