നിക്ഷേപ തുക ഇരട്ടിയാക്കി വളര്‍ത്താം, അതും റിസ്‌ക് ഇല്ലാതെ! ഈ നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം

ഇന്ത്യ പോസ്റ്റ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ നിലവിലുണ്ട്. നിക്ഷേപ മൂലധനത്തിന്മേല്‍ സര്‍ക്കാറിന്റെ മേല്‍നോട്ടവും സുരക്ഷിതത്വവും ഉണ്ടെന്നുള്ളതാണ് സാധാരണക്കാരായ നി

ഇന്ത്യ പോസ്റ്റ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ നിലവിലുണ്ട്. നിക്ഷേപ മൂലധനത്തിന്മേല്‍ സര്‍ക്കാറിന്റെ മേല്‍നോട്ടവും സുരക്ഷിതത്വവും ഉണ്ടെന്നുള്ളതാണ് സാധാരണക്കാരായ നിക്ഷേപകര്‍ക്കൊക്കെയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ഇത്രയും പ്രിയങ്കരമാകുവാന്‍ കാരണം. ഉറപ്പുള്ള ആദായവും സുരക്ഷിതമായ നിക്ഷേപവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ സെപ്തംബര്‍ പാദത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. നേരത്തേ പറഞ്ഞത് പോലെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഈ നിക്ഷേപങ്ങളില്‍ നിങ്ങളുടെ തുകയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വമാണ്. കൈയ്യിലെ പണം നഷ്ടപ്പെടുകയില്ല എന്ന പൂര്‍ണ ധൈര്യത്തോടെ ഈ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ ഏതൊരു വ്യക്തിയ്ക്കും സാധിക്കും. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലെ ചില പ്രധാന സ്‌കീമുകളെക്കുറിച്ച് നമുക്കൊന്ന് പരിചയപ്പെടാം. ഈ നിക്ഷേപ പദ്ധതികളിലൂടെ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാക്കി വര്‍ധിപ്പിക്കുവാന്‍ സാധിക്കും എന്നതും ഓര്‍ക്കുക.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 5.5 ശതമാനമാണ്. ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപ തുക 13 വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിയായി വര്‍ധിക്കും. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.7 ശതമാനമാണ്. ഈ പലിശ നിരക്കിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ 10.75 വര്‍ഷങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുക.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് സ്‌കീം

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് സ്‌കീം

നിങ്ങള്‍ നിങ്ങളുടെ പക്കലുള്ള സമ്പാദ്യം ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുന്നതിന് കുറച്ചധികം കാലം കാത്തിരിക്കേണ്ടതായി വരും. അതായത് നിലവില്‍ 4 ശതമാനം വാര്‍ഷിക ആദായം മാത്രമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്കില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുവാനെടുക്കുന്ന സമയം 18 വര്‍ഷമാണ്.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്

നിലവില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്. ഈ പലിശ നിരക്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക 12.41 വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും ഇരട്ടിയായി വളരുക.

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം അഥവാ എംഐഎസ് നിക്ഷേപ പദ്ധതിയില്‍ നിന്നും നിലവില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്. ഇതേ പലിശ നിരക്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ 10.91 വര്‍ഷങ്ങള്‍ കൊണ്ടാണ് നിക്ഷേപ തുക ഇരട്ടിയായി വളരുക.

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്്‌സ് സ്‌കീം

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഒരു ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്്‌സ് സ്‌കീം. നിലവില്‍ എസ്‌സിഎസ്എസ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്. ഏകദേശം 9.73 വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പദ്ധതിയില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുക.

പോസ്റ്റ് ഓഫീസ് പിപിഎഫ്

പോസ്റ്റ് ഓഫീസ് പിപിഎഫ്

പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ നിക്ഷേപ കാലാവധി 15 വര്‍ഷമാണ്. നിലവില്‍ 7.1 ശതമാനമാണ് പോസ്റ്റ് ഓഫീസ് പിപിഎഫില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ഈ പലിശ നിരക്കില്‍ 10.14 വര്‍ഷങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുക.

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്

നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശാദായം നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്. പെണ്‍ കുട്ടികള്‍ക്കായി അവരുടെ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയാണിത്. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. നിലവില്‍ 7.6 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. ഈ പലിശ നിരക്കില്‍ 9.47 വര്‍ഷങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുക.

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്

നിലവില്‍ പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പദ്ധതി അഥവാ എന്‍എസ്‌സിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. ഇതൊരു അഞ്ച് വര്‍ഷ കാലയളവിലേക്കുള്ള നിക്ഷേപ പദ്ധതിയാണ്. ആദായ നികുതി ലാഭിക്കുവാനും പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും. നിലവിലെ പലിശ നിരക്കില്‍ ഈ പദ്ധതിയില്‍ നിക്ഷേപം നടത്തിയാല്‍ 10.59 വര്‍ഷങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X