വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഏറ്റവും ജനപ്രിയ നിഷേപ പദ്ധതികളിലൊന്നാണ് ചെറുകിട നിക്ഷേപ പദ്ധതികള്‍. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിക്ഷേപ പദ്ധതികളെയാണ് പൊതുവിൽ ചെറുകിട നിക്ഷേപ പദ്ധതികള്‍ എന്ന് വിളിക്കുന്നത്. ഉറപ്പായ വരുമാനത്തിനൊപ്പം സുരക്ഷയും ചെറുകിട നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്) സുകന്യ സമൃദ്ധി യോജന(എസ്.എസ്.വൈ) തുടങ്ങിയവ ചില ചെറുകിട നിക്ഷേപ പദ്ധതികളാണ്. പല പദ്ധതികള്‍ക്കും നികുതിളവുമുണ്ട്. ഉദാഹരണത്തിന് പിപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ലഭിക്കും. ഓരോ വർഷം കഴിയുമ്പോഴും ചെറുകിട നിക്ഷേപ പദ്ധതിയിൽ അംഗങ്ങൾ ആവുന്നവരുടെ എണ്ണത്തിൽ വർദ്ധനം ഉണ്ടാകുന്നു എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്തൊക്കെയാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ നേട്ടങ്ങൾ എന്ന് വിശദമായി പരിശോധിക്കാം.
ഉറപ്പുള്ള വരുമാനം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികൾ ഉറപ്പായ വരുമാനം നൽകുന്നു. സർക്കാർ പിന്തുണ ഉള്ളതുകൊണ്ടുതന്നെ നിക്ഷേപത്തിന്റെ സുരക്ഷയും ഉറപ്പാണ്.
സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും
ഉറപ്പുള്ള വരുമാനമെന്നത് നിക്ഷേപത്തിനും കുടുംബത്തിനും സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും നൽകുന്നു. അതുവഴി നിക്ഷേപകൻ സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അത് പൂർത്തിയാക്കുകയും ചെയ്യും.
ആദായ നികുതി ഇളവ്
പല ചെറുകിട സമ്പാദ്യ പദ്ധതികളും നിക്ഷേപത്തിന് നികുതി ആനുകൂല്യം നൽകുന്നുണ്ട്. ചെറുകിട നിക്ഷേപ പദ്ധതിയിലെ നിക്ഷേപം വഴി ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ഒരു വർഷം 1.5 ലക്ഷം രൂപ വരെ ലാഭിക്കാം. പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, ടൈം ഡെപ്പോസിറ്റ്, എഫ്ഡി തുടങ്ങിയ സ്കീമുകൾ നികുതി ഇളവിന്റെ ആനുകൂല്യം നൽകുന്നു.
കുറഞ്ഞ നിക്ഷേപം
നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ഭദ്രത അനുസരിച്ച് തുക ക്രമീകരിക്കാം എന്നതാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ ഏറ്റവും വലിയ ഗുണം. അതായത് 250 രൂപ മുതൽ 1000 രൂപ വരെ നിക്ഷേപമുള്ള പദ്ധതികളുണ്ട്.
വരുമാനം ഉറപ്പ്
ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപ പദ്ധതികളിലും ആളുകൾ നിഷേപം നടത്താറുണ്ട്. എന്നാൽ അവയ്ക്ക് താരതമ്യേന അപകട സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ ഉറപ്പായ വരുമാനം എന്നത് 100 ശതമാനം പറയാൻ സാധിക്കില്ല. എന്നാൽ ചെറുകിട സമ്പാദ്യ പദ്ധതികൾ വരുമാനത്തിന്റെ ഉറപ്പ് നൽകുന്നു. ഒരു നിശ്ചിത പലിശയോടെ, കാലാവധി പൂർത്തിയാകുമ്പോൾ എത്ര തുക ലഭിക്കുമെന്ന് നിക്ഷേപകന് മുൻകൂട്ടി ചെറുകിട നിക്ഷേപ പദ്ധതികളിലൂടെ അറിയാം. അതായത് നിക്ഷേപത്തിലൂടെ ഭാവിയിൽ വരുമാനം ലഭിക്കുമെന്ന് ഉറപ്പാണ്.
ചില ചെറുകിട നിക്ഷേപ പദ്ധതികളെ വിശദമായി അറിയാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.
മൂന്നാം സാമ്പത്തിക വർഷം മുതൽ ആറാം സാമ്പത്തിക വർഷം വരെ നിക്ഷേപത്തിൽ നിന്ന് വായ്പ ലഭ്യമാണ്. ഏഴാം സാമ്പത്തിക വർഷം മുതൽ ഏത് സമയത്തും നിക്ഷേപം പിൻവലിക്കാവുന്നതാണ്. കാലാവധി പൂർത്തിയായിക്കഴിഞ്ഞാലും നിക്ഷേപം 5 വർഷം വരെയുള്ള ഏത് കാലാവധിയിലേയ്ക്കും നീട്ടാവുന്നതാണ്
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. അക്കൗണ്ട് ആരംഭിച്ച് 5 വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപകന് താല്പര്യമുണ്ടെങ്കിൽ അക്കൗണ്ട് 3 വർഷത്തേക്ക് കൂടി നീട്ടാം. ചില നിബന്ധനകൾക്ക് വിധേയമായി മുൻകൂട്ടി ക്ലോസ് ചെയ്യാനും സാധിക്കും. നിക്ഷേപങ്ങൾക്ക് നികുതി ഇളവിന് യോഗ്യതയുണ്ട്.
സുകന്യ സമൃദ്ധി യോജന
പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ പദ്ധതി പ്രകാരം എടുക്കാൻ കഴിയു. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ പങ്കാളികളാകാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
