ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള നിക്ഷേപോപാധികളില്‍ ഒന്നാണ് തപാല്‍ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇവ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധകളായതിനാല്‍ തന്നെ നിക്ഷേപ മൂലധനത

ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള നിക്ഷേപോപാധികളില്‍ ഒന്നാണ് തപാല്‍ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇവ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധകളായതിനാല്‍ തന്നെ നിക്ഷേപ മൂലധനത്തിന്മേലുള്ള സുരക്ഷിതത്വവും ഉറപ്പുള്ള ആദായവും മറ്റു നേട്ടങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ സ്വീകാര്യതയ്ക്ക് പ്രധാന കാരണങ്ങളാകുന്നു.

എല്ലാ പ്രായത്തിലുമുള്ള പൗരന്മാര്‍ക്കും തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പല തരത്തിലുള്ള ഒരു കൂട്ടം നിക്ഷേപ പദ്ധതികളാണ് തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതികളിലൂടെ വ്യക്തികള്‍ക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാം. അത്തരത്തിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൊന്നാണ് മന്ത്‌ലി ഇന്‍കം സ്‌കീം അഥവാ എംഐഎസ്.

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

സ്ഥിരമായ പ്രതിമാസ പെന്‍ഷന്‍

സ്ഥിരമായ പ്രതിമാസ പെന്‍ഷന്‍

ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നതിലൂടെ സ്ഥിരമായ പ്രതിമാസ പെന്‍ഷനാണ് മന്ത്‌ലി ഇന്‍കം സ്‌കീമിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 1000 രൂപ നിക്ഷേപം നടത്തിക്കൊണ്ട് പദ്ധതിയില്‍ ചേരാവുന്നതാണ്. 100ന്റേയോ, 1000ത്തിന്റെയോ ഗുണിതങ്ങളായ തുക മാത്രമേ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍വസ്റ്റ്‌മെന്റ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍

ജോയിന്റ് അക്കൗണ്ടും എംഐഎസില്‍ ആരംഭിക്കാം

ജോയിന്റ് അക്കൗണ്ടും എംഐഎസില്‍ ആരംഭിക്കാം

നിക്ഷേപകര്‍ക്ക് ഒന്നിച്ച് ജോയിന്റ് അക്കൗണ്ടും എംഐഎസില്‍ ആരംഭിക്കാം. പരമാവധി മൂന്ന് പേര്‍ ചേര്‍ന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. എന്നാല്‍ ഈ മൂന്ന് നിക്ഷേപകരുടേയും കൂടി ആകെ നിക്ഷേപം 9 ലക്ഷം രൂപയ്ക്ക് മേലാകാനും പാടില്ല. എംഐഎസ് ജോയിന്റ് അക്കൗണ്ടുകളില്‍ മൂന്ന് നിക്ഷേപകര്‍ക്കും കൂടി നിക്ഷേപം നടത്താവുന്ന പരമാവധി തുക 9 ലക്ഷം രൂപയാണ്. ഇനി ഒരു വ്യക്തി സിംഗിള്‍ അക്കൗണ്ട് ആണ് ആരംഭിക്കുന്നതെങ്കില്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കാം.

ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

പലിശ നിരക്ക്

പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ പലിശ നിരക്ക് മാത്രമാണ് പലപ്പോഴും നിക്ഷേപകരെ ഒന്ന് പുറകോട്ടടിക്കാന്‍ പ്രേരിപ്പിക്കുന്നത്. 6.6 ശതമാനം മാത്രമാണ് എംഐഎസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. കൂടാതെ കൂട്ടു പലിശയ്ക്ക് പകരം ഇവിടെ സിംപിള്‍ ഇന്ററസ്റ്റ് രീതിയില്‍ തന്നെയാണ് പലിശ കണക്കാക്കുന്നത് എന്നതും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം നിക്ഷേപ പദ്ധതിയുടെ ആകര്‍ഷണീയത കുറയ്ക്കുന്നു. 6.6 പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക 10.91 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇരട്ടിയായി മാറുക.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

50,000 രൂപ നിക്ഷേപിച്ചാല്‍

50,000 രൂപ നിക്ഷേപിച്ചാല്‍

നിങ്ങള്‍ 50,000 രൂപ മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓരോ മാസവും 3300 രൂപാ വീതം പെന്‍ഷന്‍ തുകയായി ലഭിക്കും. 5 വര്‍ഷത്തെ എംഐഎസ് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആകെ പലിശ തുക 16,500 രൂപയായിരിക്കും. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ ഓരോ മാസവും 550 രൂപ പെന്‍ഷന്‍ തുകയായി ലഭിക്കും. ഇനി നിങ്ങള്‍ 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ മാസവും 2475 രൂപയും നേടാം. അതായത് പ്രതിവര്‍ഷം 29700 രൂപ.

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

നിക്ഷേപത്തിന് പരിപൂര്‍ണ സുരക്ഷിതത്വം

നിക്ഷേപത്തിന് പരിപൂര്‍ണ സുരക്ഷിതത്വം

ഈ സാമ്പത്തീക വര്‍ഷത്തിലെ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത് ഏറെ ആശ്വാസകരമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പലതുമുണ്ട്. ഇവയ്ക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ട് എന്നതാണ് ഇവയുടെ പ്രധാന ആകര്‍ഷണീയത. അതായത് നിക്ഷേപത്തിന് പരിപൂര്‍ണ സുരക്ഷിതത്വമുണ്ടാകുമെന്നര്‍ഥം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X