നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ചിരിക്കുന്ന തുക സ്ഥിരതയുള്ള ആദായം ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതി ധൈര്യമായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. വിപണിയില്‍
നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ചിരിക്കുന്ന തുക സ്ഥിരതയുള്ള ആദായം ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതി ധൈര്യമായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. വിപണിയില്‍ നിലവിലുള്ള വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികളിലെ താരമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അഥവാ പോസ്റ്റ് ഓഫീസ് എംഐഎസ്. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമിന്റെ നിക്ഷേപ കാലാവധി. അഞ്ച് വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിമാസ ആദായം നിക്ഷേപകര്‍ക്ക് ലഭിച്ചു തുടങ്ങും.
എങ്ങനെ നിക്ഷേപം ആരംഭിക്കാം?
ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനായി പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്സ് അക്കൗണ്ട് ആവശ്യമാണ്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം നിക്ഷേപ പദ്ധതിയില്‍ ചേരുന്നതിനായി സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെന്ന് അതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്കിയാല് മതിയാകും. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും. അപേക്ഷയ്ക്കൊപ്പം ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിങ്ങനെ ഏതെങ്കിലുമൊരു ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രണ്ട് പോസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോകളും നല്‍കേണ്ടതുണ്ട്.
നിക്ഷേപ കാലയളവ്
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ ചേരുന്നതിനായി അപേക്ഷ നല്കുന്ന സമയത്ത് തന്നെ നോമിനിയുടെ പേരും നിക്ഷേപകന് നല്‍കേണ്ടതുണ്ട്. അക്കൗണ്ട് ആരംഭിക്കുവാന്‍ ആവശ്യമായ ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. അത് നേരിട്ട് പണമായോ, ചെക്കായോ ഉപയോക്താവിന് നല്‍കാവുന്നതാണ്. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ് എങ്കിലും, ആ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അടുത്ത 5-5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്ഘിപ്പിക്കുവാന് സാധിക്കും. സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ തന്നെ നിങ്ങളുടെ നിക്ഷേപ തുകയെക്കുറിച്ച് ആശങ്കയുടേയും ആവശ്യമില്ല.
പിന്‍വലിക്കല്‍ സൗകര്യം
ഇനി നിക്ഷേപകന് പെട്ടെന്ന് എന്തെങ്കിലും പണത്തിനായുള്ള ആവശ്യം വന്നാല്‍ അവര്‍ക്ക് പണം പിന്‍വലിക്കുവാനും സാധിക്കും. എന്നാല്‍ നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഈ പിന്‍വലിക്കല്‍ സേവന സൗകര്യം നിക്ഷേപകര്‍ക്ക് ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലുള്ള കാലയളവിലാണ് നിക്ഷേപ തുക പിന്‍വലിക്കുന്നത് എങ്കില്‍ തുകയില്‍ നിന്നും രണ്ട് ശതമാനം തുക പിഴയായി ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷത്തിന് ശേഷം ഏത് സമയത്തും നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപ തുകയില്‍ നിന്നും 1 ശതമാനമാണ് അപ്പോള്‍ കുറയ്ക്കുക.
പങ്കാളിത്ത അക്കൗണ്ട്
6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിന്നും നിലവില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ആദായം. പങ്കാളിത്ത അക്കൗണ്ട് സംവിധാനവും മന്ത്ലി ഇന്‍കം സ്കീം നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ വ്യക്തികള്‍ക്ക് ഒരുമിച്ച് ഒരു അക്കൗണ്ട് എംഐഎസില്‍ ആരംഭിക്കുവാന്‍ സാധിക്കും. അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന ആദായം തുല്യമായി എല്ലാ അംഗങ്ങള്‍ക്കും വീതിച്ചു നല്‍കുകയാണ് ചെയ്യുക.
പങ്കാളിത്ത അക്കൗണ്ട് നിബന്ധനകള്‍
എന്നാല്‍ ഈ മൂന്ന് നിക്ഷേപകരുടേയും കൂടി ആകെ നിക്ഷേപം 9 ലക്ഷം രൂപയ്ക്ക് മുകളിലാകാനും പാടില്ല. എംഐഎസ് ജോയിന്റ് അക്കൗണ്ടുകളില്‍ മൂന്ന് നിക്ഷേപകര്‍ക്കും കൂടി നിക്ഷേപം നടത്താവുന്ന പരമാവധി തുക 9 ലക്ഷം രൂപയാണ്. ഇനി ഒരു വ്യക്തി സിംഗിള്‍ അക്കൗണ്ട് ആണ് ആരംഭിക്കുന്നതെങ്കില്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കാഏത് സമയത്തും ഈ ജോയിന്റ് അക്കൗണ്ട് സിംഗിള്‍ അക്കൗണ്ട് ആക്കി മാറ്റുവാനും നിക്ഷേപകര്‍ക്ക് സാധിക്കും. അതേപോലെ ഒരു സിംഗിള്‍ അക്കൗണ്ട് ഏത് സമയത്തും ജോയിന്റ് അക്കൗണ്ട് ആക്കി മാറ്റുവാനും കഴിയും.
സ്ഥിരമായ പ്രതിമാസ പെന്ഷന്
ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നതിലൂടെ സ്ഥിരമായ പ്രതിമാസ പെന്‍ഷനാണ് മന്ത്ലി ഇന്‍കം സ്കീമിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. മന്ത്ലി ഇന്‍കം സ്കീമില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 1000 രൂപ നിക്ഷേപം നടത്തിക്കൊണ്ട് പദ്ധതിയില്‍ ചേരാവുന്നതാണ്. 100ന്റേയോ, 1000ത്തിന്റെയോ ഗുണിതങ്ങളായ തുകകള്‍ മാത്രമേ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍വസ്റ്റ്മെന്റ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.
50,000 രൂപ നിക്ഷേപിച്ചാല്‍
നിങ്ങള്‍ 50,000 രൂപ മന്ത്ലി ഇന്‍കം സ്കീമില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓരോ മാസവും 3300 രൂപാ വീതം പെന്ഷന് തുകയായി ലഭിക്കും. 5 വര്‍ഷത്തെ എംഐഎസ് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആകെ പലിശ തുക 16,500 രൂപയായിരിക്കും. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ ഓരോ മാസവും 550 രൂപ പെന്ഷന് തുകയായി ലഭിക്കും. ഇനി നിങ്ങള്‍ 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ മാസവും 2475 രൂപയും നേടാം. അതായത് പ്രതിവര്‍ഷം 29700 രൂപ.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍
ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള നിക്ഷേപോപാധികളില്‍ ഒന്നാണ് തപാല്‍ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇവ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതികളായതിനാല്‍ തന്നെ നിക്ഷേപ മൂലധനത്തിന്മേലുള്ള സുരക്ഷിതത്വവും ഉറപ്പുള്ള ആദായവും മറ്റു നേട്ടങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ സ്വീകാര്യതയ്ക്ക് പ്രധാന കാരണങ്ങളാകുന്നു. എല്ലാ പ്രായത്തിലുമുള്ള പൗരന്മാര്ക്കും തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പല തരത്തിലുള്ള ഒരു കൂട്ടം നിക്ഷേപ പദ്ധതികളാണ് തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതികളിലൂടെ വ്യക്തികള്‍ക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications