ബാങ്ക് പോലെ തന്നെ, പോസ്റ്റ് ഓഫീസിലെ നിക്ഷേപവും വളരെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ഇവിടെ നിങ്ങളുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരാണ്. പോസ്റ്റ് ഓഫീസിൽ നിരവധി സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. പോസ്റ്റ് ഓഫീസ് എഫ്ഡി എന്നും വിളിക്കുന്നു. ബാങ്ക് പോലെ, വ്യത്യസ്ത കാലാവധികളിലുള്ള എഫ്ഡി ഓപ്ഷനുകൾ പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്.
പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്ന സ്മോൾ സേവിങ്സ് സ്കീം ആണിത്. ഇന്ത്യൻ പൗരനായ ഏതൊരാൾക്കും ഈ സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിക്കാം. 7.50 ശതമാനമാണ് ഈ സ്കീമിന്റെ പലിശ നിരക്ക്. 1.50 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിബന്ധനകൾക്ക് വിധേയമായി പണം പിൻവലിക്കാം. ഈ സ്കീമിൽ നിക്ഷേപിച്ചാൽ, നിങ്ങളുടെ പണം മൂന്നിരട്ടിയാക്കാം. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
പണം മൂന്നിരട്ടിയാക്കാൻ എന്ത് ചെയ്യണം
പോസ്റ്റ് ഓഫീസിലെ സ്കീമിലൂടെ നിങ്ങളുടെ പണം മൂന്നിരട്ടിയാക്കാൻ 5 വർഷത്തെ എഫ്ഡി തിരഞ്ഞെടുക്കണം. ഈ സ്കീമിൽ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നീട്ടുകയും വേണം. തുടർച്ചയായി 2 തവണ കാലാവധി നീട്ടി 15 വർഷത്തേക്ക് ഈ എഫ്ഡി പ്രവർത്തിപ്പിക്കണം. ഈ എഫ്ഡിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.5 ശതമാനം പലിശ നിരക്കിൽ, 5 വർഷത്തിനുള്ളിൽ ഈ തുകയ്ക്ക് 4,49,948 രൂപ പലിശ ലഭിക്കും. ഇങ്ങനെ മൊത്തം 14,49,948 രൂപ ലഭിക്കും.

ഈ സ്കീം 5 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, നിങ്ങൾക്ക് 11,02,349 രൂപ മാത്രമേ പലിശയായി ലഭിക്കൂ, 10 വർഷത്തിന് ശേഷം നിങ്ങളുടെ ആകെ തുക 21,02,349 രൂപയാകും. ഒരു തവണ കൂടി നിങ്ങൾ നിക്ഷേപ കാലാവധി നീട്ടേണ്ടിവരും. 15-ാം വർഷം, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശയായി 20,48,297 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, മെച്യൂരിറ്റി തുകയായി 30,48,297 രൂപ ലഭിക്കും. അതായത്, നിങ്ങൾക്ക് ഇരട്ടി പലിശയും മൂന്നിരട്ടി തുകയും ലഭിക്കും.
എഫ്ഡി നീട്ടുന്നതിന് അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ
പോസ്റ്റ് ഓഫീസ് 1 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 6 മാസത്തിനുള്ളിലും 2 വർഷത്തെ എഫ്ഡി കാലാവധി 12 മാസത്തിനുള്ളിലും നീട്ടാവുന്നതാണ്. 3, 5 വർഷത്തെ എഫ്ഡി നീട്ടുന്നതിന്, മെച്യൂരിറ്റി കാലയളവ് കഴിഞ്ഞ് 18 മാസത്തിനുള്ളിൽ പോസ്റ്റ് ഓഫീസിനെ അറിയിക്കേണ്ടതാണ്. ഇതിനുപുറമെ, അക്കൗണ്ട് തുറക്കുന്ന സമയത്ത് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുന്നതിനും അഭ്യർത്ഥിക്കാം. കാലാവധി പൂർത്തിയാകുന്ന ദിവസം ബന്ധപ്പെട്ട ടിഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് വിപുലീകൃത കാലയളവിന് ബാധകമായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
