സാധിക്കുന്ന അത്രയും നേരത്തേ ആരംഭിക്കുകയും അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുമ്പോഴാണ് ഒരു നല്ല നിക്ഷേപം നിക്ഷേപകന് പൂര്‍ണ സംതൃപ്തി നല്കുന്ന ആദായം വാഗ്ദാനം ചെയ്യുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ
സാധിക്കുന്ന അത്രയും നേരത്തേ ആരംഭിക്കുകയും അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുമ്പോഴാണ് ഒരു നല്ല നിക്ഷേപം നിക്ഷേപകന് പൂര്‍ണ സംതൃപ്തി നല്കുന്ന ആദായം വാഗ്ദാനം ചെയ്യുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം അത്തരത്തില്‍ ഉറപ്പുള്ള ആദായം നല്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ്. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മികച്ച ആദായം തന്നെ നേടുവാന്‍ സാധിക്കും.

ഉദാഹരണത്തിന് ഒരു വ്യക്തി പിപിഎഫില്‍ ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപിക്കുന്നു എന്ന് കരുതുക. ദീര്‍ഘകാലത്തേക്ക് നടത്തുന്ന ആ നിക്ഷേപത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുവാന്‍ നിക്ഷേപകന് സാധിക്കും. 1000 രൂപയെന്ന ചെറിയ തുക ഓരോ മാസവും നിക്ഷേപം നടത്തിക്കൊണ്ട് പിപിഎഫില്‍ നിന്നും 26 ലക്ഷം രൂപ എങ്ങനെ നേടാം എന്ന് നമുക്കൊന്ന് കണക്ക് കൂട്ടി നോക്കാം.
നിലവില്‍ പബ്ലിക് പ്രൊവിഡന്റ് നല്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ സാമ്പത്തിക വര്‍ഷവും പിപിഎഫ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കുകയോ താത്പര്യമുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് വീതം നിക്ഷേപം തുടരുകയും ചെയ്യാം.
ഓരോ മാസവും 1000 രൂപാ വീതം ഒരാള്‍ 15 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ ആ 15 വര്‍ഷങ്ങള്‍ കൊണ്ട് അയാള്‍ ആകെ നിക്ഷേപിക്കുന്ന തുക 1.80 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് മേല്‍ 7.1 ശതമാനം പലിശയും ചേര്‍ത്ത് ആകെ 3.25 ലക്ഷം രൂപ നിക്ഷേപകന് ലഭിക്കും. പലിശ ഇനത്തില്‍ മാത്രം ലഭിക്കുന്നത് 1.45 ലക്ഷം രൂപയാണ്.
ഇനി 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കുകയും ഓരോ മാസവും തുടര്‍ന്നും 1000 രൂപ നിക്ഷേപിക്കുകയും ചെയ്താല്‍ ആകെ ലഭിക്കുന്ന തുക 3.25 ലക്ഷത്തില്‍ നിന്നും 5.32 ലക്ഷമാകും. ആ 5 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു 5 വര്‍ഷത്തേക്ക് നിക്ഷേപം ദീര്ഘിപ്പിച്ചാലോ? അക്കാലയളവില്‍ 1000 രൂപ പ്രതിമാസ നിക്ഷേപവും തുടര്‍ന്നാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്നത് 8.24 ലക്ഷം രൂപയാണ്. മൂന്നാം തവണയും നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ആകെ നിക്ഷേപ കാലാവധി 30 വര്‍ഷമാകും. പിപിഎഫ് അക്കൗണ്ടിലെ തുക 12.36 ലക്ഷമായി വളരുകയും ചെയ്യും.
30 വര്‍ഷത്തിന് ശേഷം വീണ്ടും 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തിയാല്‍ അക്കൗണ്ടിലെ തുക 18.15 ലക്ഷമാകും. 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി വീണ്ടും ഒരു 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്തുകയും ഓരോ മാസവുമുള്ള 1000 രൂപ നിക്ഷേപം തുടരുകയും ചെയ്താല്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുക 26.32 ലക്ഷമാകും. അതായത് 20 വയസ്സില്‍ നിങ്ങള്‍ മാസം ആയിരം രൂപ നിക്ഷേപിച്ചു തുടങ്ങിയാല്‍ റിട്ടയര്‍മെന്റ് പ്രായമാകുമ്പോഴേക്കും നിങ്ങളുടെ കൈയ്യില്‍ 26.32 ലക്ഷം രൂപയെത്തുമെന്ന് അര്‍ഥം.
കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പിപിഎഫ് അല്ലെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇതൊരു നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. റിസ്ക് രഹിത നിക്ഷേപമെന്ന നിലയിലും മികച്ച ആദായം ഉറപ്പു നല്കുന്നതിനാലും നിക്ഷേപത്തിനായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തെരഞ്ഞെടുക്കുന്നവര്‍ വളരെ ഏറെയാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications