ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!

പഠനം കഴിഞ്ഞ് സ്വന്തമായി ഒരു ജോലി കണ്ടെത്തി അതില്‍ നിന്നും വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയില്‍ സമ്പാദ്യവും ആരംഭിക്കേണ്ടതാണ്. ചിട്ടയായ സാമ്പത്തീകാസൂത്രണത്തിലൂടെയും സാമ്പത്തിക അച്ചടക്കത്

പഠനം കഴിഞ്ഞ് സ്വന്തമായി ഒരു ജോലി കണ്ടെത്തി അതില്‍ നിന്നും വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയില്‍ സമ്പാദ്യവും ആരംഭിക്കേണ്ടതാണ്. ചിട്ടയായ സാമ്പത്തീകാസൂത്രണത്തിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയും മാത്രമേ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷതത്വം ഉറപ്പാക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് എപ്പോഴും ഓര്‍ക്കുക. സര്‍ക്കാര്‍ നിക്ഷേപ സമ്പാദ്യ പദ്ധതികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരി വിപണി തുടങ്ങി നിക്ഷേപത്തിനായി നമുക്ക് മുന്നില്‍ പല മാര്‍ഗങ്ങളുണ്ട്.

നിക്ഷേപത്തിനായി എല്‍ഐസി പോളിസി

നിക്ഷേപത്തിനായി എല്‍ഐസി പോളിസി

നിക്ഷേപ ലക്ഷ്യം എപ്പോഴും നമ്മുടെ ഭാവിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയായിരിക്കണം എന്നത് എപ്പോഴും ശ്രദ്ധിയ്‌ക്കേണ്ട കാര്യമാണ്. നമുക്ക് എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ ഈ നിക്ഷേപങ്ങളെ ആശ്രയിക്കാം. സുരക്ഷിതമായ ഒരു പദ്ധതിയിലാണ് നിങ്ങളുടെ പണം നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യുടെ ഈ പ്രത്യേക പോളിസി നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഇവിടെ നിങ്ങള്‍ വെറും 233 രൂപയാണ് ഓരോ ദിവസവും നിക്ഷേപം നടത്തേണ്ടത്.

എല്‍ഐസി ജീവന്‍ ലാഭ് പോളിസി

എല്‍ഐസി ജീവന്‍ ലാഭ് പോളിസി

എല്‍ഐസിയുടെ ഈ സവിശേഷ പോളിസിയുടെ പേര് എല്‍ഐസി ജീവന്‍ ലാഭ് പോളിസി എന്നാണ്. വിപണിയുമായി ബന്ധിപ്പിക്കാത്ത പോളിസിയാണിത്. അതിനാല്‍ തന്നെ വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമെന്ന ഭയവും നിങ്ങള്‍ക്ക് ആവശ്യമില്ല. നിങ്ങളുടെ പണത്തിന് പരിപൂര്‍ണ സുരക്ഷിതത്വമുണ്ടെന്ന് തന്നെ അതിനര്‍ഥം. ഇത് ഒരു തരത്തിലുള്ള ലിമിറ്റഡ് പ്രീമിയം പ്ലാന്‍ ആണ്. കുട്ടികളുടെ പഠനം, അവരുടെ വിവാഹം, വസ്തു വാങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഈ പ്ലാന്‍ വാങ്ങിക്കാം.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

ഏതൊരു വ്യക്തിയ്ക്കും ലാഭ നേട്ടവും ഒപ്പം സുരക്ഷിതത്വവും ഈ പോളിസി വാഗ്ദാനം ചെയ്യുന്നു. 8 മുതല്‍ 59 വയസ്സുവരെ പ്രായമുള്ള വ്യക്തികള്‍ക്ക് അവരുടെ സമ്പാദ്യം എളുപ്പത്തില്‍ ഈ പോളിസിയില്‍ സുരക്ഷിതമാക്കാം. 16 മുതല്‍ 25 വര്‍ഷമുള്ള പോളിസി കാലയളവുകളാണ് പോളിസി ഉടമയ്ക്ക് തെരഞ്ഞെടുക്കാനാവുക. ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയാണ്. എല്‍ഐസിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

വായ്പാ സൗകര്യവും

വായ്പാ സൗകര്യവും

മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രീമിയം നല്‍കിയാല്‍ പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യവും ഈ പ്ലാന്‍ പ്രകാരം ലഭിക്കും. പ്രീമിയം തുകയ്ക്ക് നികുതി ഇളവിനും അര്‍ഹതയുണ്ട്. ഇനി പോളിസി ഉടമ മരണപ്പെട്ടാല്‍ അഷ്വേര്‍ഡ് തുകയുടെ നേട്ടവും ബോണസ് ആനുകൂല്യവും നോമിനിയ്ക്ക് ലഭിക്കും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ മരണപ്പെടുകയും അതേ സമയം അയാള്‍ മരിക്കും വരെയുള്ള എല്ലാ പ്രീമിയം തുകകളും കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഡെത്ത് ബെനഫിറ്റിന് നോമിനിയ്ക്ക് അര്‍ഹതയുണ്ട്.

എന്‍ഡോവ്മെന്റ് പോളിസി

എന്‍ഡോവ്മെന്റ് പോളിസി

ടേം ഇന്‍ഷുറന്‍സ് പോളിസികള്‍, മണി ബാക്ക് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, പെന്‍ഷന്‍ പ്ലാനുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തുടങ്ങി പല വിധ ഇന്‍ഷുറന്‍സ് പോളിസികള്‍ എല്‍ഐസി ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തു വരുന്നുണ്ട്. പരിരക്ഷയും, സമ്പാദ്യവും ഒപ്പം നേട്ടവും നല്‍കുന്നവയാണ് എല്‍ഐസിയുടെ എന്‍ഡോവ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍. അത്തരത്തിലുള്ള എല്‍ഐസിയുടെ ഒരു എന്‍ഡോവ്മെന്റ് പോളിസിയാണ് ജീവന്‍ ലാഭ് പോളിസി.

പ്രീമിയം തുക

പ്രീമിയം തുക

ഓരോ മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, ഇനി ഓരോ വര്‍ഷത്തിലായോ ജീവന്‍ ലാഭ് പോളിസിയുടെ പ്രീമിയം തുക നല്‍കാവുന്നതാണ്. ഉപയോക്താവിന് അനുയോജ്യമായ പ്രീമിയം കാലയളവ് തെരഞ്ഞെടുക്കാം. വാര്‍ഷിക, അര്‍ധ വാര്‍ഷിക, പാദ വാര്‍ഷിക രീതിയില്‍ പ്രീമിയം അടയ്്ക്കുമ്പോള്‍ ഒരു മാസത്തെ ( 30 ദിവസത്തില്‍ കുറയാത്ത) ഗ്രേസ് പിരീയഡും, മാസാടിസ്ഥാനത്തിലുള്ള പ്രീമിയം അടവിന് 15 ദിവസത്തെ ഗ്രേസ് പിരീയഡും പോളിസി ഉടമയക്ക് ലഭിക്കും.

പോളിസി കാലയളവ്

പോളിസി കാലയളവ്

ജീവന്‍ ലാഭ് പോളിസിയ്ക്ക് കീഴില്‍ മൂന്ന് വ്യത്യസ്ത തരത്തിലുള്ള പോളിസി/ പ്രീമിയം അടവ് കാലയളവുകളാണ് എല്‍ഐസി നിശ്ചയിച്ചിരിക്കുന്നത്. 16 വര്‍ഷത്തെ പോളിസി കാലയളവും പ്രീമിയം അടവ് 10 വര്‍ഷത്തേക്കും, 21 വര്‍ഷത്തെ പോളിസി കാലയളവും 15 വര്‍ഷത്തെ പ്രീമിയം അടവും , 25 വര്‍ഷത്തെ പോളിസി കാലയളവും 16 വര്‍ഷത്തെ പ്രീമിയം അടവും എന്നിങ്ങനെയാണവ.

പരമാവധി പ്രായം

പരമാവധി പ്രായം

21 വര്‍ഷത്തെ പോളിസി കാലയളവാണ് ഉപയോക്താവ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ പരമാവധി പ്രായം 54 വയസ്സ് ആയിരിക്കണം. 25 വര്‍ഷത്തെ പോളിസി കാലയളവ് തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി പ്രായം 50 വയസ്സ് ആണ്. മെച്യൂരിറ്റി പ്രായം 75 വയസ്സും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അഷ്യേര്‍ഡ് ചെയ്ത തുകയും ബോണസും ലഭിക്കും. ആദായ നികുതി നിയത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും എല്‍ഐസി ജീവന്‍ ലാഭ് പോളിസി ഉടമകള്‍ക്ക് ലഭിക്കും.

മറ്റു നേട്ടങ്ങള്‍

മറ്റു നേട്ടങ്ങള്‍

പോളിസിയെടുത്തയാള്‍ ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ സം അഷ്വേര്‍ഡ് തുകയോ വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങു വരെയോ നോമിനികള്‍ക്ക് ലഭിക്കും. ബോണസ് കൂടാതെയാണിത്. പോളിസി ഉടമയുടെ ഇന്‍ഷുറന്‍സ് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇന്‍സ്റ്റാള്‍മെന്റായും പണം പിന്‍വലിയ്ക്കാം. ഇതിന് അധിക പലിശ ലഭ്യമാകും. പോളിസി എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പോളിസിയില്‍ നിന്ന് വായ്പാ സേവനവും ലഭിക്കും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ സറണ്ടര്‍ ചെയ്യാനാകും എന്ന മെച്ചവുമുണ്ട്. ക്രിട്ടിക്കല്‍ ഇല്‍നെസ്, ആകിഡന്റല്‍ ബെനിഫിറ്റ്സ് തുടങ്ങിയവ അധികമായി പോളിയില്‍ ഉള്‍പ്പെടുത്താനുമാകും.

233 രൂപ നിക്ഷേപത്തിലൂടെ 17 ലക്ഷം രൂപ

233 രൂപ നിക്ഷേപത്തിലൂടെ 17 ലക്ഷം രൂപ

ഇനി 233 രൂപ നിക്ഷേപത്തിലൂടെ 17 ലക്ഷം രൂപ ഈ എല്‍ഐസി പോളിസിയിലൂടെ സ്വന്തമാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇപ്പോള്‍ 23 വയസ്സാണ് പ്രായം എന്ന് കരുതാം. നിങ്ങള്‍ എല്‍ഐസി ജീവന്‍ ലാഭ് പോളിസി വാങ്ങിക്കുകയാണ്. 16 വര്‍ഷമാണ് നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന പോളിസി കാലയളവ്. അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപയും. ഇത്തരം ഒരു സാഹചര്യത്തില്‍ എല്ലാ ദിവസവും 233 രൂപ 10 വര്‍ഷത്തേക്ക് നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്നു.

അപ്പോള്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 8,55,107 രൂപയായിരിക്കും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അതായത് നിങ്ങള്‍ക്ക് 39 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഈ നിക്ഷേപ തുക 17,13,000 രൂപയായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X