വരുമാനത്തിൽ നിന്നും കുറച്ച് സമ്പാദ്യത്തിനായി മാറ്റിവയ്ക്കുക എന്നത് ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്നാണ്. അതുവഴി ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സാധിക്കും. എന്നാൽ വരുമാനത്തിൽ നിന്നും മിച്ചം പിടിക്കുന്ന തുക ഏത് പദ്ധതിയിൽ നിക്ഷേപിക്കണമെന്ന കാര്യത്തിൽ ആർക്കും വലിയ ധാരണയുണ്ടാകില്ല. ഉറപ്പായ വരുമാനത്തിനൊപ്പം നികുതി ഇളവുകളും നൽകുന്ന നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്).
കാലാവധിയും പലിശ നിരക്കും
ഒരു പിപിഎഫ് അക്കൗണ്ടിന്‍റെ കാലയളവ് 15 വർഷമാണ്. പക്ഷെ അതിന് ശേഷവും ആവശ്യമെങ്കിൽ 5 വർഷത്തേക്ക് കൂടി നിക്ഷേപം തുടരാൻ സാധിക്കും. ഈ നിക്ഷേപത്തിൻ്റെ ഏറ്റവും വലിയ നേട്ടം മറ്റ് നിക്ഷേപങ്ങളേക്കാൾ കൂടുതൽ പലിശ നൽകുന്നു എന്നതാണ്. നിങ്ങൾക്ക് 7.1% വാർഷിക പലിശ ലഭിക്കും. ഇത് ഒരു ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതലാണ്. ഒരു സാമ്പത്തിക വർഷത്തിലെ പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്.
നികുതി ഇളവ്
പിപിഎഫ് നികുതിയുടെ ഇഇഇ വിഭാഗത്തിലാണ് വരുന്നത്. അതായത് സ്‌കീമിൽ നടത്തുന്ന മുഴുവൻ നിക്ഷേപത്തിനും നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ, ആ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്.

പിപിഎഫ് അക്കൗണ്ട് തുറക്കേണ്ടത് എങ്ങനെ..?
ഏതെങ്കിലും പോസ്റ്റ് ഓഫീസ് ശാഖയിലോ ബാങ്ക് ശാഖയിലോ നിങ്ങൾക്ക് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ട് തുറക്കാം. കുട്ടികളുടെ പേരിലും നിങ്ങൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. പക്ഷേ, അവർക്ക് 18 വയസ്സ് തികയുന്നത് വരെ നിങ്ങൾ ഒരു കെയർടേക്കറായി അക്കൗണ്ട് നിയന്ത്രിക്കും.
3000 രൂപയുടെ നിക്ഷേപം എത്ര പണം നൽകും..?
പിപിഎഫിലെ നിക്ഷേപം 500 രൂപയിൽ നിന്ന് ആരംഭിക്കാം. നിങ്ങൾ എല്ലാ മാസവും 500 രൂപ മാത്രം നിക്ഷേപിച്ചാൽ, 15 വർഷത്തിന് ശേഷം നിങ്ങൾക്ക് ഏകദേശം 1.6 ലക്ഷം രൂപ ഫണ്ട് ലഭിക്കും. 20 വർഷമാണ് കാലാവധിയെങ്കിൽ 2.65 ലക്ഷം രൂപ നേടാം. അതേസമയം, എല്ലാ മാസവും രണ്ടായിരം രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് ഏകദേശം 6.43 ലക്ഷം രൂപയുടെ ഫണ്ട് തയ്യാറാക്കാം. 20 വർഷമാണ് നിക്ഷേപമെങ്കിൽ ലഭിക്കുന്ന തുക 10.6 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും.
3000 രൂപ നിക്ഷേപിച്ചാൽ 15 വർഷം പൂർത്തിയാകുമ്പോൾ 9.64 ലക്ഷം രൂപ ലഭിക്കും. എന്നാൽ അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപം നീട്ടിയാൽ ലഭിക്കുന്ന തുക 15.91 ലക്ഷം രൂപയാണ്.

ലോക്ക് ഇൻ പീരിയഡ് ശ്രദ്ധിക്കുക
പിപിഎഫ് അക്കൗണ്ടിൽ മുൻകൂട്ടി പിൻവലിക്കുന്നതിനുള്ള ലോക്ക് ഇൻ കാലയളവ് 5 വർഷമാണ്. അതായത് അക്കൗണ്ട് തുറന്ന വർഷം കഴിഞ്ഞ് 5 വർഷത്തേക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. ഈ കാലയളവ് അവസാനിച്ചതിന് ശേഷം, ഫോം 2 പൂരിപ്പിച്ച് നിബന്ധനകളോടെ തുക പിൻവലിക്കാൻ സാധിക്കും.
ലോൺ ലഭിക്കും
പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽ നിന്നും നിശ്ചിത ശതമാനം തുക വായ്പയായി ലഭിക്കും. അക്കൗണ്ട് തുറന്ന സാമ്പത്തിക വർഷം ഒഴികെ അടുത്ത വർഷം മുതൽ അഞ്ച് വർഷത്തെ കാലയളവിൽ പിപിഎഫിൽ നിന്ന് വായ്പയെടുക്കാൻ അർഹതയുണ്ട്. നിങ്ങൾ 2017 ജനുവരിയിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ, 2018 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ നിങ്ങൾക്ക് വായ്പയെടുക്കാമെന്ന് സാരം. നിക്ഷേപ തുകയുടെ 25 ശതമാനം വരെയാണ് വായ്പ ലഭിക്കുക.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
