സ്വർണം അതിന്റെ സർവ്വകാല റെക്കോർഡ് വിലയിലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ പവന് 59,520 രൂപയായി സ്വർണ വില ഉയർന്നും. എന്നിരുന്നാലും സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ ദീപാവലിക്ക് സ്വർണ വാങ്ങിയവരെല്ലാം ഈ കടുത്ത വിലക്കയറ്റത്തിനിടെയാണ്. എന്നാൽ പലരും സ്വർണം വാങ്ങുന്നതിനു പകരം സ്വർണത്തിൽ നിക്ഷേപിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
ഈ വിലക്കയറ്റം സ്വർണം വാങ്ങാനുള്ള സ്വപ്നത്തെ തടസ്സപ്പെടുത്തുന്നു. ഇപ്പോൾ നിരവധി ജ്വല്ലറികളാണ് പ്രതിമാസ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. ഈ ദീപാവലിയിൽ ഒരു സ്വർണ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ 5 ജ്വല്ലറികളിൽ തന്നെ നിക്ഷേപിക്കാം. തനിഷ്‌ക് , ജോയ്ആലുക്കാസ് , സെൻകോ ഗോൾഡ് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, റിലയൻസ് ജ്വൽസ് എന്നീ ജ്വല്ലറികളാണ് മികച്ച സ്വർണ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

1. തനിഷ്ക് ഗോൾഡൻ ഹാർവസ്റ്റ് സ്കീം
തനിഷ്‌ക്കിൻ്റെ സ്വർണ നിക്ഷേപ പദ്ധതിയുടെ പേര് 'ഗോൾഡൻ ഹാർവെസ്റ്റ്' എന്നാണ്. ഈ സ്കീം പ്രകാരം നിങ്ങൾ നിക്ഷേപിക്കുന്ന പണത്തേക്കാൾ കൂടുതൽ വാങ്ങാൻ കഴിയും. കാരണം കാലാവധി പൂർത്തിയാകുമ്പോൾ തനിഷ്‌ക് ഒരു പ്രത്യേക ഡിസ്കൗണ്ട് നൽകും.
അക്കൗണ്ട് തുറക്കുന്ന വിധം: തനിഷ്‌ക്കിൻ്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ ഉപയോഗിച്ചോ അല്ലെങ്കിൽ ഷോറൂം വഴിയോ നിങ്ങൾക്ക് ഒരു ഗോൾഡൻ ഹാർവെസ്റ്റ് അക്കൗണ്ട് ഓൺലൈനായി തുറക്കാം.
പ്രതിമാസ അടവ്: പോസ്റ്റ്‌ഡേറ്റഡ് ചെക്ക് സൗകര്യങ്ങൾ, പണം, കാർഡ്, ഓൺലൈൻ ബാങ്കിംഗ് എന്നിവ വഴി പ്രതിമാസ തവണകൾ അടയ്ക്കാനുള്ള ഓപ്ഷനുണ്ട്. 10 മാസക്കാലത്തേക്ക് എല്ലാ മാസവും കുറഞ്ഞത് 2000 രൂപയെങ്കിലും അടക്കണം.
സ്കീമിൻ്റെ നേട്ടം: 10 മാസത്തിന് ശേഷം ആദ്യ ഇൻസ്റ്റാൾമെന്റ് വാല്യൂവിന്റെ 75% വരെ പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും. അക്കൗണ്ട് തുറന്ന തീയതി മുതൽ 400 ദിവസത്തിനുള്ളിൽ നിങ്ങൾ നിർബന്ധമായും അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന കാര്യം ശ്രദ്ധിക്കുക.
2. സെൻകോ ഗോൾഡ്- സ്വർണ യോജന (11 മാസം)
അക്കൗണ്ട് തുറക്കാം: ഏത് സെൻകോ ഗോൾഡ് സ്റ്റോർ വഴിയും ഈ അക്കൗണ്ട് തുറക്കാം. ഓൺലൈനായും നിങ്ങൾക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാം. മാത്രമല്ല സെൻകോ ഗോൾഡ് സ്റ്റോറുകളിൽ ഓൺലൈനായോ ഓഫ്‌ലൈനായോ നിങ്ങൾക്ക് പ്രതിമാസ തവണ അടയ്‌ക്കാം.
സ്കീമിൻ്റെ നേട്ടം: 11 മാസത്തെ തവണകൾ കൃത്യമായി തിരിച്ചടച്ചാൽ മികച്ച ഓഫറുകൾ നേടാം. ഈ സ്കീമിനൊപ്പം സ്വർണ്ണ ലാബ്, സ്വർണ്ണ യോജന പദ്ധതികളും ഉൾപ്പെടുന്നു. വെറും 1,000 രൂപ നിക്ഷേപിച്ചാൽ ഉപഭോക്താക്കൾക്ക് 6 മാസത്തെ സ്വർണ്ണ ലാബ് അല്ലെങ്കിൽ 11 മാസത്തെ സ്വർണ യോജന ലാഭിക്കുകയും അവരുടെ സമ്പാദ്യം ആഭരണങ്ങളിൽ റിഡീം ചെയ്യുവാനും സാധിക്കും.
3. റിലയൻസ് ജൂവൽസ്- ഗോൾഡൻ സ്റ്റെപ്സ്
റിലയൻസ് ജൂവൽസിൻ്റെ പ്രതിമാസ സ്വർണ നിക്ഷേപ പദ്ധതിയുടെ പേരാണ് ഗോൾഡൻ സ്റ്റെപ്സ്. ഇതിനു കീഴിൽ രണ്ട് സ്കീമുകളുമുണ്ട്.
- 11 മാസത്തെ സ്കീം
അക്കൗണ്ട് തുറക്കുന്ന വിധം: ഏത് റിലയൻസ് ജ്വൽസ് ഷോറൂമിലും നിങ്ങൾക്ക് ഈ സ്കീമിനായി സൈൻ അപ്പ് ചെയ്യാം.
പ്രതിമാസം: ആദ്യ ഗഡു പണം, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ചെക്ക് മുഖേന അടയ്‌ക്കേണ്ടതാണ്. തുടർന്നുള്ള തവണകൾ പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ മുഖേന അടയ്ക്കാം. ഒരു മാസത്തെ ഇൻസ്റ്റാൾമെന്റിന് 85ശതമാനത്തോളം ആനുകൂല്യം ലഭിക്കും.

- 24 മാസത്തെ സ്കീം
മുകളിൽ പറഞ്ഞതുപോലെ അക്കൗണ്ട് തുറക്കാം. 11 മാസത്തെ സ്കീമിൽ പണം അടക്കുന്ന രീതിയാണ് 24 മാസത്തെ സ്കീമിലും ശ്രദ്ധിക്കാനുള്ളത്.
നേട്ടം: ഈ സ്‌കീം അവസാനിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു മാസത്തെ ഇൻസ്‌റ്റാൾമെൻ്റിൽ 350% വരെ കിഴിവ് ലഭിക്കും.
4. ജോയ് ആലുക്കാസ്- ഈസി ഗോൾഡ് പർച്ചേസ് സ്കീം
അക്കൗണ്ട് തുറക്കുന്ന വിധം: നിങ്ങൾക്ക് ജോയ് ആലുക്കാസ് ഈസി ഗോൾഡ് സ്കീമിൽ എൻറോൾ ചെയ്യാനും ഇതേ വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈനായി ഒരു പുതിയ അക്കൗണ്ട് തുറക്കാനും കഴിയും. സബ്സ്ക്രിപ്ഷൻ തുകയും മറ്റു ആനുകൂല്യങ്ങളും സ്വർണ്ണം, വെള്ളി, ഡയമണ്ട് അല്ലെങ്കിൽ സാധാരണ സ്വർണ്ണാഭരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഉപയോഗിക്കാം. പ്രതിമാസ തുക ഓൺലൈനായി അടക്കാം.
സ്‌കീമിൻ്റെ നേട്ടം: ജോയ് ആലുക്കാസ് രണ്ട് ആനുകൂല്യങ്ങൾ നൽകുന്നു. അത് നിങ്ങൾ റിഡീം ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഇനത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. ജോയ് ആലുക്കാസിൽ നിന്നുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ, സ്വർണ ബാറുകൾ എന്നിവയ്ക്ക് 18% വരെ പണിക്കൂലിയില്ല. ഡയമണ്ട്സ്, റോസ് കട്ട്, വിലയേറിയ ആഭരണങ്ങൾ എന്നിവയ്ക്ക് പണിക്കൂലിയിൽ 50% വരെ ഡിസ്കൗണ്ട് കിട്ടും.
5. മലബാർ ഗോൾഡ് & ഡയമണ്ട്സ്- ഗോൾഡൻ ബ്ലൂം
അക്കൗണ്ട് തുറക്കാൻ: മലബാർ ഗോൾഡ് & ഡയമണ്ട്സ് സ്റ്റോറുകൾ വഴി നിങ്ങൾക്ക് ഗോൾഡൻ ബ്ലൂം അക്കൗണ്ട് തുറക്കാം. പ്രതിമാസ തവണകൾ അടക്കാൻ പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ മലബാർ ഗോൾഡിന്റെ സ്റ്റോറിൽ തന്നെ പേയ്മെന്റ് നടത്താം.
സ്‌കീമിൻ്റെ നേട്ടം: 18% വരെയുള്ള പണിക്കൂലികൾക്ക് ഡിസ്കൗണ്ട് ലഭിക്കാൻ നിങ്ങൾ 11 തവണകൾ പൂർത്തിയാക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications