1 ലക്ഷം 2 ലക്ഷമാകും, 2 ലക്ഷം 4 ലക്ഷമാകും, കയ്യിലുള്ള പണം മുഴുവൻ ഇരട്ടിയാക്കാം, ശ്രമിച്ച് നോക്കുന്നോ

എത്രയൊക്കെ പണം സമ്പാദിക്കുന്നുണ്ടെന്ന് പറഞ്ഞാലും ഭാവി സാമ്പത്തിക സുരക്ഷിതമാക്കാൻ നിക്ഷേപം ആവശ്യമാണ്. എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും സമ്പാദ്യം എന്നതാണ് നിക്ഷേപ സൂത്രവാക്യം. വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ട്. അതുകൊണ്ടു തന്നെ പുതുവർഷത്തിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന് സംശയങ്ങൾ ഉണ്ടായേക്കാം.

പുതുവർഷത്തിൽ, നാഷണൽ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് എഫ്‌ഡി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി), കിസാൻ വികാസ് പത്ര (കെവിപി) തുടങ്ങിയ സ്കീമുകളിൽ നിക്ഷേപം ആരംഭിക്കാം. പോസ്റ്റ് ഓഫീസ് എഫ്‌ഡി, കിസാൻ വികാസ് പത്ര എന്നിവ ഗ്യാരണ്ടീഡ് റിട്ടേൺ നൽകുമെങ്കിലും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ മാർക്കറ്റ്-ലിങ്ക്ഡ് ആണ്. അതുകൊണ്ടു തന്നെ അപകട സാധ്യതകളുണ്ട്. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമ്പാദ്യം വളർത്തുന്നതിനുള്ള മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നായി ഇത് ഉയർന്നുവന്നിട്ടുണ്ട്.

1 ലക്ഷം 2 ലക്ഷമാകും, 2 ലക്ഷം 4 ലക്ഷമാകും, കയ്യിലുള്ള പണം മുഴുവൻ ഇരട്ടിയാക്കാം, ശ്രമിച്ച് നോക്കുന്നോ

പോസ്റ്റ് ഓഫീസ് എഫ്ഡി

ഒരു പോസ്റ്റ് ഓഫീസ് എഫ്ഡി അക്കൗണ്ട് കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചുകൊണ്ട് തുറക്കാവുന്നതാണ്. പിന്നീട് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് പരമാവധി പരിധിയില്ല. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെ നിശ്ചിത കാലാവധികൾ കഴിഞ്ഞതിന് ശേഷം ഡെപോസിറ്റ് തുക തിരികെ ലഭിക്കും. അഞ്ച് വര്‍ഷത്തെ ടിഡിയ്ക്ക് കീഴിലുള്ള നിക്ഷേപം 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80c പ്രകാരമുള്ള ആനുകൂല്യത്തിന് യോഗ്യമാണ്.

5 വർഷത്തെ എഫ്ഡിയിൽ 7.5 ശതമാനമാണ് പലിശ ലഭിക്കുക. എഫ്ഡിയിൽ 5 വർഷത്തേക്ക് പണം നിക്ഷേപിക്കുകയും ഈ എഫ്ഡി 5 വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്താൽ, അതായത് 10 വർഷത്തേക്ക് തുടരുകയാണെങ്കിൽ പണം ഇരട്ടിയിലധികം വരും.

പോസ്റ്റ് ഓഫീസ് എഫ്ഡി കാൽക്കുലേറ്റർ അനുസരിച്ച്, ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, 10 വർഷത്തിന് ശേഷം 7.5 ശതമാനം നിരക്കിൽ ഈ തുക 2,10,235 രൂപയായി മാറും. അതായത് നിക്ഷേപിച്ച തുകയുടെ ഇരട്ടി.

കിസാൻ വികാസ് പത്ര

ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. തപാല്‍ വകുപ്പിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്. അതായത് നിശ്ചിത സമയത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കി തിരികെ ലഭിക്കും. 1,000 രൂപയാണ് കിസാന്‍ വികാസ് പത്രയില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. ഉയര്‍ന്ന നിക്ഷേപ പരിധി കിസാന്‍ വികാസ് പത്രയിലില്ല.

അക്കൗണ്ട് തുറക്കുന്നതിന് പരിധിയില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതല്‍ പലിശ നിരക്ക് 7.5 ശതമാനമാണ്. 115 മാസത്തിന് ശേഷമാണ് കാലാവധി പൂര്‍ത്തിയാകുക.

കിസാൻ വികാസ് പത്രയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 115 മാസത്തിന് ശേഷം 2 ലക്ഷം രൂപ ലഭിക്കും. അതേസമയം, കെവിപി അക്കൗണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 20 ലക്ഷം രൂപയാക്കി മാറ്റാം.

കിസാൻ വികാസ് പത്ര അക്കൗണ്ട് തുറക്കുമ്പോൾ, ആധാർ കാർഡ്, പ്രായ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, കെവിപി അപേക്ഷാ ഫോം തുടങ്ങിയ രേഖകൾ ആവശ്യമാണ്. അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനും കഴിയും.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്നത് ഒരു മാർക്കറ്റ്-ലിങ്ക്ഡ് സ്കീമാണ്. അതായത് തുക എപ്പോൾ ഇരട്ടിയാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് സ്കീമുകളേക്കാൾ മികച്ച വരുമാനം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ നൽകുന്നു എന്നാണ് കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനം വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ സാധിക്കുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്ഐപികൾ ശരാശരി 12 ശതമാനം റിട്ടേൺ നൽകുന്നുണ്ട്.

എസ്ഐപിയിൽ 1,00,000 രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുകയാണെങ്കിൽ, 12 ശതമാനം റിട്ടേൺ നിരക്കിൽ, ഈ തുക 6 വർഷത്തിനുള്ളിൽ 1,97,382 രൂപയായി മാറും. 7 വർഷത്തിനു ശേഷം പിൻവലിച്ചാൽ 2,21,068 രൂപ ലഭിക്കും.

ഒരു നിശ്ചിത തുകയുടെ പ്രതിമാസ

എസ്ഐപി ആരംഭിക്കാനും കഴിയും. പ്രതിമാസം 2000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ മൊത്തം 2,40,000 രൂപ നിക്ഷേപിക്കും. 12 ശതമാനം റിട്ടേൺ ലഭിച്ചാൽ ഏകദേശം 4,64,678 രൂപ സ സാദിക്കാൻ കഴിയും.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X