ചെറിയ സമ്പാദ്യമുള്ള ഒരാൾക്കും നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാൻ കഴിയും. വലിയ തുക നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുകകളിലും കൃത്യമായ ഇടവേളകളിലും പണം നിക്ഷേപിച്ച് പണം നേടാനുള്ള നിരവധി ഓപ്ഷനുകളുണ്ട്. അത്തരം ആളുകൾക്ക് ചെറുകിട സമ്പാദ്യ പദ്ധതികളെ ആശ്രയിക്കാവുന്നതാണ്. ഇതിലൂടെ അവർക്ക് ഉറപ്പുള്ള വരുമാനം നൽകുന്ന സ്കീമുകളിൽ പണം നിക്ഷേപിക്കാനും കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ തുകയും തിരികെ നേടാനും കഴിയും.
ഗ്രാമങ്ങൾ മുതൽ വലിയ നഗരങ്ങളിൽവരെ താമസിക്കുന്നവർക്ക് വേണ്ടിയുള്ള നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. നാഷണൽ സേവിങ്സ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആർഡി), അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആർഡി, അത്തരത്തിലുള്ള ഒരു പദ്ധതിയാണ്. ഇതിലൂടെ ഒരാൾക്ക് അവരുടെ അക്കൗണ്ടിൽ ചെറിയ തുകകൾ നിക്ഷേപിച്ച് പലിശ നേടാൻ കഴിയും.

5 വർഷമാണ് പദ്ധതിയുടെ കാലാവധി, ആവശ്യമെങ്കിൽ പദ്ധതി കാലാവധി നീട്ടാവുന്നതാണ്. ഈ സ്കീം ലോൺ സൗകര്യവും നൽകുന്നുണ്ട്. ഒരാൾക്ക് മുൻകൂർ നിക്ഷേപം നടത്താനും അല്ലെങ്കിൽ കാലാവധി പൂർത്തിയാകും മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആർഡി സ്കീം മൂന്നുമാസത്തിലൊരിക്കൽ 6.7 ശതമാനം വാർഷിക പലിശ നൽകുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. അതേസമയം, പരമാവധി നിക്ഷേപങ്ങൾക്ക് പരിധിയുണ്ട്. ഒരാൾക്ക് ഒറ്റയ്‌ക്കോ, ജോയിൻ അക്കൗണ്ടോ, അല്ലെങ്കിൽ ഒരു രക്ഷിതാവിന് പ്രായപൂർത്തിയാകാത്ത മക്കളുടെയോ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയുടെയോ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം.
ഒരു മാസത്തിനുള്ളിൽ നിക്ഷേപം നടത്തിയില്ലെങ്കിൽ ഡിനോമിനേഷൻ അക്കൗണ്ടിന് 100 രൂപയ്ക്ക് ഒരു രൂപ ഫീസായി ഈടാക്കും. നാല് തവണ നിക്ഷേപം നടത്തുന്നത് തെറ്റിച്ചാൽ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയും രണ്ട് മാസത്തിനുള്ളിൽ വീണ്ടും ആക്ടിവേറ്റ് ആക്കുകയും ചെയ്യാം. അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ഒരാൾക്ക് അഞ്ച് വർഷത്തേക്ക് മുൻകൂർ നിക്ഷേപം നടത്താം. ഒരാൾ 12 തവണകൾ നിക്ഷേപിക്കുകയും ഒരു വർഷത്തേക്ക് അക്കൗണ്ട് തുടരുകയും ചെയ്താൽ, അക്കൗണ്ടിലെ ബാലൻസ് ക്രെഡിറ്റിന്റെ 50 ശതമാനത്തിന് അവർക്ക് അർഹതയുണ്ട്. അക്കൗണ്ട് തുറന്ന് 3 വർഷത്തിന് ശേഷം വേണമെങ്കിൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യാം.
ഒരു മാസം 5000 നിക്ഷേപിച്ചാൽ നിങ്ങൾക്ക് എന്ത് കിട്ടും
പ്രതിമാസ നിക്ഷേപം 5,000 രൂപയോ അഞ്ച് വർഷത്തിനുള്ളിൽ 300,000 രൂപയോ ആണെങ്കിൽ, 6.70 ശതമാനം നിരക്കിൽ, 56,830 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുക 3,56,830 ആണ്.
ഒരു മാസം 10,000 നിക്ഷേപിച്ചാൽ നിങ്ങൾക്ക് എന്ത് കിട്ടും
പ്രതിമാസ നിക്ഷേപം 10,000 രൂപയോ അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 600,000 രൂപയോ ആണെങ്കിൽ, പലിശയായി 1,13,659 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 7,13,659 രൂപയും നിങ്ങൾക്ക് ലഭിക്കും.
ഒരു മാസം 15,000 നിക്ഷേപിച്ചാൽ നിങ്ങൾക്ക് എന്ത് കിട്ടും
പ്രതിമാസ വിഹിതം 15,000 രൂപയോ അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 900,000 രൂപയോ ആണെങ്കിൽ, നിങ്ങൾക്ക് പലിശയിനത്തിൽ 1,70,492 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 10,70,492 രൂപയും ആയിരിക്കും.
ഒരു മാസം 20,000 നിക്ഷേപിച്ചാൽ നിങ്ങൾക്ക് എന്ത് കിട്ടും
പ്രതിമാസ നിക്ഷേപം 20,000 രൂപയോ അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 12,00,000 രൂപയോ ആണെങ്കിൽ, 2,27,315 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 14,27,315 രൂപ നിങ്ങൾക്ക് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
