നിങ്ങൾ റിട്ടയർമെന്റ് ജീവിതത്തിലേക്ക് എത്താറായോ? ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ റിട്ടയർമെന്റ് നേരത്തെ പ്ലാൻ ചെയ്യുക. നിങ്ങൾ ഏത് പ്രായത്തിലാണ് റിട്ടയർമെന്റിലേക്ക് കടക്കുന്നതെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് നിക്ഷേപം ആരംഭിക്കൂ. ഓരോ വ്യക്തിയുടേയും റിട്ടയർമെന്റ് കോർപ്പസ് വ്യത്യസ്തമായിരിക്കും. അത് നിങ്ങളുടെ നിക്ഷേപത്തിന്റെ കാലാവധിയെ അനുസരിച്ച് ഇരിക്കും.
സാധാരണയായി നിങ്ങളുടെ പ്രതിമാസ ചിലവുകൾ മനസിലാക്കിയിട്ട് റിട്ടയർമെന്റിലേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. അതായത്, നിങ്ങൾ വാങ്ങുന്ന ശമ്പളത്തിനനുസരിച്ചാണ് നിങ്ങളുടെ ജീവിത ശൈലികൾ വ്യത്യാസപ്പെടുന്നത്. എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ റിട്ടയർമെന്റ് കോർപ്പസ് എപ്പോഴും ഉയർന്നതായിരിക്കണം. എങ്കിൽ വിരമിച്ചതിനു ശേഷമുള്ള നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാം. ജോലിയിൽ ഉള്ളപ്പോൾ പ്രതിമാസം 50,000 രൂപ ശമ്പളം വാങ്ങിയ വ്യക്തിയുടെ വിരമിക്കലിനു ശേഷം അയാൾക്ക് പ്രതിമാസം 50,000 രൂപ നിക്ഷേപത്തിൽ നിന്നും ലഭിക്കണം. ആ രീതിയിൽ നിക്ഷേപം പ്ലാൻ ചെയ്യുക.
നിങ്ങളുടെ റിട്ടയർമെൻ്റ് കോർപ്പസ് പണത്തിൻ്റെ അടിസ്ഥാനത്തിൽ വളരെ വലുതായിരിക്കണം, അതിൽ 5 ശതമാനം വാർഷിക വരുമാനം നിങ്ങൾക്ക് ലഭിച്ചാലും, നിങ്ങളുടെ ജീവിതകാലം മുഴുവൻ ചെലവ് വഹിക്കാൻ കഴിയും എന്നതാണ് അടിസ്ഥാന നിയമം.
ഉദാഹരണത്തിന്....
40 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 50,000 രൂപ വരുമാനം നേടുന്നുവെങ്കിൽ റിട്ടയർമെൻ്റ് കോർപ്പസ് ഏകദേശം 10 ലക്ഷം രൂപ ഉറപ്പാക്കാം. അത്തരമൊരു വ്യക്തിയുടെ പ്രതിമാസ SIP നിക്ഷേപം എന്തായിരിക്കണമെന്നും തിരിച്ചറിയുക. ഇതിൽ 40 വയസ്സുള്ള വ്യക്തിയെ കുറിച്ച് പറഞ്ഞെങ്കിൽ അയാളുടെ റിട്ടയർമെന്റ് പ്രായം 60 വയസ്സാണെന്ന് കണക്കാക്കാം. അങ്ങനെയെങ്കിൽ ആ വ്യക്തിയുടെ ആയുർദൈർഘ്യം 80 വയസായിരിക്കും. ഇതു പ്രകാരം റിട്ടയർമെന്റിനു ശേഷം 20 വർഷത്തെ വരുമാനമാണ് ഉറപ്പാക്കുന്നത്.

പലിശ എത്രയാണ്?
കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ ബാധ്യതകളും പണത്തിന്റെ ആനവശ്യകതയും റിട്ടയർമെന്റ് കാലത്ത് അവർക്കുണ്ടാവില്ല. അതിനാൽ വരുമാനമായി ലഭിക്കുന്ന തുകയെല്ലാം പൂർണമായും അവരുടെ ആവശ്യത്തിന് മാത്രം ഉപകരിക്കാവുന്നതാണ്. ഒരു വ്യക്തിക്ക് അവരുടെ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട നിക്ഷേപത്തിന് 10 ശതമാനം വാർഷിക വരുമാനം ലഭിക്കും. എന്നാൽ വിരമിക്കലിന് ശേഷമുള്ള റിട്ടയർമെൻ്റ് കോർപ്പസിൻ്റെ വാർഷിക വളർച്ച 5 ശതമാനമായിരിക്കും.
60 വയസ്സാവുമ്പോൾ....
60 വയസ്സിലും ആ വ്യക്തിയുടെ ജീവിതരീതി അതുവരെയുള്ളത് പോലെ തുടരും. അങ്ങനെയുള്ള ഒരാൾക്ക് 60 വയസ്സിൽ ആവശ്യമായ റിട്ടയർമെൻ്റ് കോർപ്പസ് 4,21,74,937 രൂപ ആയിരിക്കും. ഈ രീതിയിൽ കണക്കാക്കിയാൽ അയാളുടെ വാർഷിക ചിലവ് 60 വയസ്സിൽ 19,24,281 രൂപയായിരിക്കും. ഈ വരുമാനം ഉറപ്പാക്കുന്നതിന് നിങ്ങൾ ആദ്യം ചെയ്യേണ്ടത് പ്രതിമാസം 45,889 രൂപ SIP നിക്ഷേപിക്കുക എന്നതാണ്. ആ പ്രതിമാസ നിക്ഷേപം കൊണ്ട് 20 വർഷത്തിനുള്ളിൽ മൊത്തം തുക 1,10,13,419 കോടി രൂപയായി വളരും. 10 ശതമാനം വാർഷിക വരുമാനത്തിൽ, ഈ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന തുക 3,11,61,518 കോടി രൂപയായി ഉറപ്പാക്കാം.
എസ്.ഐ.പി
ഓഹരി വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങളിൽ ആശങ്കപ്പെടാതെ ഷെയർ മാർക്കറ്റിൻറെ ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ ലാഭമുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ എന്ന എസ്.ഐ.പി. മ്യുച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്കായി ഇന്ന് ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞെടുക്കുന്നതും ഈ നിക്ഷേപ രീതിയാണ്. മുകളിൽ പറഞ്ഞതു പ്രകാരം പ്രതിമാസം എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം നേടാനാവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
