രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുമെന്ന കേന്ദ്ര ബജറ്റിലെ തീരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്ക് മേല്‍ നികുതി ഈടാക്കില്ല എന്ന് പുതുക്കി
രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുമെന്ന കേന്ദ്ര ബജറ്റിലെ തീരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്ക് മേല്‍ നികുതി ഈടാക്കില്ല എന്ന് പുതുക്കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. ഇതോടെ പിഎഫ് വിഹിതമുള്ള കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്ക് തങ്ങളുടെ പിഎഫ് വിഹിതം ഉയര്‍ത്തുന്ന കാര്യം ഇനി ഗൗരവമായി പരിഗണിക്കാം.

പിഎഫിന്റെ ഭാഗമായ ഒരു ശതമാനം പേര് മാത്രമേ നികുതിയുടെ പരിധിയില്‍ വരുന്നുള്ളൂ എന്നും ധനമന്ത്രി ലോക് സഭയില്‍ അറിയിച്ചു. ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളത്തിന്റെ ആറു ശതമാനമാണ് ഏറ്റവും കുറഞ്ഞ ജിപിഎഫ് വിഹിതം. പരമാവധി നിക്ഷേപ തുക അടിസ്ഥാന ശമ്പളത്തെക്കാള്‍ കൂടാനും പാടില്ല.
ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശനിരക്കാണ് GPF/EPF/KASEPF തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നത്. 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ വാര്‍ഷിക പലിശ നല്കുന്ന പിഎഫ് നിക്ഷേപങ്ങള്‍ ബാങ്ക് പലിശ കുറഞ്ഞുകൊണ്ടിരിക്കുന്ന നിലവിലെ പശ്ചാത്തലത്തില്‍ ഏറെ ആകര്‍ഷകമാണ്. ചെറുകിട, ഇടത്തരം നിക്ഷേപകര്‍ ഇനി കൂടുതല്‍ ഇവയിലേക്ക് ആകൃഷ്ടരാകും. നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 C അനുസരിച്ച് 1,50,000 രൂപ വരെ ആദായനികുതിയിളവും ലഭിക്കും.
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പിഎഫ് അക്കൗണ്ടില്‍നിന്ന് ആറു മാസം കൂടുമ്പോള്‍ താല്‍ക്കാലിക വായ്പയെടുക്കാം. സര്‍വീസില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പയും എടുക്കാം. ഇതെല്ലാം പലിശരഹിത വായ്പകളാണെന്നതാണ് ഏറെ ശ്രദ്ധേയം.
അപ്പോള്‍ ഇനിയും വൈകാതെ പിഎഫ് നിക്ഷേപത്തിനായി ധൈര്യമായി തയ്യാറെടുത്തോളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
