എല്ലാവരും അവർക്ക് ലഭിക്കുന്ന വരുമാത്തിൽ നിന്നും ചെറിയ തുക ലാഭിക്കാനും അത് ഏതെങ്കിലും സാമ്പത്തിക പദ്ധതിയിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുള്ളത് കൊണ്ട് തന്നെ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ചിലപ്പോൾ ഉണ്ടായേക്കാം. കുറഞ്ഞ തുകയിൽ ദീർഘകാല നിക്ഷേപ പദ്ധതികൾ അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ് ആണ്.
പിപിഎഫ് നിക്ഷേപത്തിലൂടെ പ്രതിദിനം 250 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ പോലും ഏകദേശം 24 ലക്ഷം രൂപയോളം സമ്പാദ്യമുണ്ടാക്കാൻ സാധിക്കും. വിശ്വാസം വരുന്നില്ലേ... നമുക്ക് വിശദമായി നോക്കാം.
കാലാവധിയും പലിശ നിരക്കും
ദീർഘകാലത്തേക്ക് നിക്ഷേപിച്ച് മികച്ച നേട്ടം കൈവരിക്കാനാകുന്ന ഒരു സേവിംഗ്സ് സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നല്ല രീതിയിൽ കരുതിവയ്ക്കാൻ കഴിയുന്ന സമ്പാദ്യപദ്ധതിയാണിത്. 15 വർഷമാണ് നിക്ഷേപ കാലയളവ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. കൂട്ടുപലിശയുടെ ഗുണം നിക്ഷേപത്തിന് ലഭിക്കും എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
രാജ്യത്തെ ഏതൊരു പൗരനും പിപിഎഫിൽ നിക്ഷേപിക്കാം. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. വാർഷികാടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.

നികുതി ആനുകൂല്യങ്ങൾ
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലെ നിക്ഷേപത്തിന് മികച്ച പലിശ വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല, നിക്ഷേപത്തിൻ്റെ സുരക്ഷ സർക്കാർ തന്നെ ഉറപ്പ് നൽകുന്നു. പിപിഎഫ് അക്കൗണ്ട് 'E-E-E' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിൽ ഒരു വർഷത്തേക്കുള്ള 1.5 ലക്ഷം വരെയുള്ള ഡെപ്പോസിറ്റ്, ലഭിക്കുന്ന പലിശ, മെച്യൂരിറ്റി തുക എന്നിവയ്ക്കെല്ലാം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
24 ലക്ഷം രൂപ എങ്ങനെ കണ്ടെത്തും..?
വെറും 250 രൂപയുടെ പ്രതിദിന നിക്ഷേപത്തിലൂടെ 24 ലക്ഷം രൂപ പിപിഎഫ് നിക്ഷേപത്തിലൂടെ കണ്ടെത്താൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം.
നിങ്ങൾ പ്രതിദിനം 250 രൂപ പിപിഎഫ് നിക്ഷേപത്തിനായി നീക്കിവെക്കുന്നു എന്ന് കരുതുക. അതായത് പ്രതിമാസം 7500 രൂപ. ഒരു വർഷം നിക്ഷേപിക്കേണ്ട തുക 90,000 രൂപ എന്ന് ചുരുക്കം. 15 വർഷത്തേക്ക് നിങ്ങൾ ഈ പണം എല്ലാ വർഷവും പിപിഎഫിൽ നിക്ഷേപിക്കണം.
15 വർഷത്തിനുള്ളിൽ ആകെ നിക്ഷേപം 13,50,000 രൂപയായിരിക്കും. എന്നാൽ 7.1 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നത് കൊണ്ട് തന്നെ പലിശയിനത്തിൽ ഏകദേശം 10,90,926 രൂപയും ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ 24,40,926 രൂപ സമ്പാദിക്കാൻ സാധിക്കും.

15 വർഷം കൊണ്ട് 40 ലക്ഷം രൂപ
പിപിഎഫ് നിക്ഷേപത്തിലൂടെ 40 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാമാസവും 12,500 രൂപ നിക്ഷേപിക്കണം. അതായത് വർഷം 1,50,000 രൂപ. ഈ രീതിയിൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപയുണ്ടാകും. ഇതിൽ നിക്ഷേപ തുക 22,50,000 രൂപയും ബാക്കിയുള്ള 18,18,209 രൂപ പലിശയിലൂടേയും ലഭിച്ച തുകയാണ്.
വായ്പാ സൗകര്യം
സാമ്പത്തിക വർഷം അവസാനിച്ചതിനു ശേഷം, നിക്ഷേപ കാലാവധി ഒരു വർഷം തികഞ്ഞതിനു ശേഷം ഡെപ്പോസിറ്റ് തുകയിൻമേൽ 25% വരെ വായ്പ ലഭിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ ഒരു ശതമാനം വരെ കൂടുതലായിരിക്കും വായ്പയുടെ പലിശ. അതായത്, നിങ്ങൾ പിപിഎഫ് നിക്ഷേപത്തിലൂടെ വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications