A Oneindia Venture

'മാസത്തിൽ ഒരു 1000 രൂപ മാറ്റിവെച്ചാൽ', 35 ലക്ഷമായി തിരികെ എടുക്കാം', ലൈഫ് സെറ്റിലാവാൻ വേറെന്ത് വേണം

ഒരു വലിയ തുകയിലൂടെ അല്ല നമ്മളുടെ സമ്പാദ്യശീലവും ധന ശേഖരണവും ആരംഭിക്കേണ്ടത്. ചെറിയ തുകയിൽ നിന്ന് തുടങ്ങി വലിയതാണ് ഒരു മികച്ച സമ്പാദ്യം ശീലത്തിന്റെ ഉദാഹരണം. ചെറിയ നിക്ഷേപങ്ങളെ വലിയ ലാഭം ആക്കി മാറ്റാനുള്ള ഏറ്റവും മികച്ച ഉപാധികളാണ് എസ്ഐപികൾ. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ആരംഭിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷമയും കാത്തിരിപ്പും ഉണ്ടെങ്കിൽ ഒരുപക്ഷേ നിക്ഷേപകൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ലാഭം എസ്ഐപി കൊണ്ടുവന്ന് തരും.

ഒന്നും വേണ്ട, നിങ്ങൾ പ്രതിമാസം വെറും ₹1000 രൂപ നിക്ഷേപിക്കാൻ തയാറാണെങ്കിൽ, 30 വർഷം കഴിഞ്ഞ് നിങ്ങൾക്ക് കിട്ടുന്ന ഫലം എത്രയാണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ... അത് നിങ്ങളുടെ ചിന്തകൾക്ക് അപ്പുറമാണ്. കണക്കുകൾ ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ആദ്യം നമുക്ക് എന്താണ് ഈ എസ് ഐ പികൾ എന്ന് നോക്കാം

എസ് ഐ പി, അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിശ്ചിതതുക സ്ഥിരമായി നിക്ഷേപിക്കാനുള്ള സംവിധാനമാണ്. ഓരോ മാസവും ഒരു തീയ്യതിയിൽ ₹1000 പോലുള്ള ചെറിയ തുകയെങ്കിലും നിക്ഷേപിച്ചുകൊണ്ട്, ആ തുക വർഷങ്ങളോളം വളർന്ന് വലിയ സമ്പത്തായിത്തീരും. ഇതിന് കാരണമാകുന്നത് കോമ്പൗണ്ട് പലിശയുടെ മായാജാലമാണ്. അതായത് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, "ലാഭത്തിന് ലാഭം കൂടി വരുന്നത്."

30 വർഷം, ₹1000 പ്രതിമാസം, 12% ശരാശരി വളർച്ച ഫലം?

മാസം ₹1000 രൂപ എന്ന നിക്ഷേപം എത്ര സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് അനായാസം മാറ്റി വയ്ക്കാവുന്ന ഒന്നാണ്. എന്നാൽ അതെ ₹1000, 30 വർഷത്തേക്ക്, ശരാശരി 12% വരുമാനത്തിൽ നിക്ഷേപിച്ചാൽ, നിങ്ങൾ ₹3.6 ലക്ഷം മാത്രമാണ് മൊത്തം നിക്ഷേപിക്കുന്നത്. പക്ഷെ അതിന്റെ ഫണ്ട് മൂല്യം 30 വർഷത്തിന് ശേഷം ഏകദേശം ₹35 ലക്ഷം വരെ വളരും. അതായത്, ₹30 ലക്ഷത്തിലധികം നിങ്ങൾക്ക് ലാഭം എസ് ഐ പികളിൽ നിന്ന് ലാഭിക്കാം.

ഈ കണക്കുകൾ മ്യൂച്വൽ ഫണ്ടിലൂടെ ലഭിക്കുന്ന ശരാശരി ഇക്വിറ്റി റിട്ടേൺ (~12% സി എ ജി ആർ) അടിസ്ഥാനമാക്കിയുള്ളതാണ്. വിപണി ചലനങ്ങളാണ് ഇവിടെ നിങ്ങളുടെ ലാഭം നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപക്ഷേ 35 ലക്ഷം എന്നത് 40ലേക്ക് വളർന്നേക്കാം, ചിലപ്പോഴൊക്കെ വലിയ താഴ്ചയും അനുഭവപ്പെടാം. അതുകൊണ്ടുതന്നെ, വിപണിയാണ് ഇതിന്റെ മാനദണ്ഡം എന്ന് മനസ്സിലാക്കിയിരിക്കണം.

ഇതിന്റെ ഗുണം എന്തൊക്കെ?

1. കോമ്പൗണ്ട് വളർച്ച

മാർക്കറ്റിൽ ഇടിവുകൾ ഉണ്ടായാലും, നീണ്ട കാലത്തേക്ക് നിക്ഷേപിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ലാഭം മികവുറ്റതായിരിക്കും.

2. ബഡ്ജറ്റ് ഫ്രണ്ട്ലി

ചെറുതായി ആരംഭിക്കാം. വലിയ തുക ഒന്നുമില്ലാതെ തന്നെ സമ്പത്ത് ഉണ്ടാക്കാം.

3. കൃത്യമായ സമ്പാദ്യ ശീലം വളർത്താം

ഓരോ മാസവും നിക്ഷേപം ചെയ്‌തുകൊണ്ടുപോകുന്നത് നിങ്ങളിൽ സാമ്പത്തിക ശീലവും ബോധവുമുണ്ടാക്കും.

4. ലക്ഷ്യം ആസൂത്രണം ചെയ്യാം

പെൻഷൻ, മക്കളുടെ വിദ്യാഭ്യാസം, ഭവന സ്വപ്നം തുടങ്ങി പലതിനും താങ്ങാവുന്ന സമ്പത്തായി ഇത് മാറാം.

ചെറിയ ഒരു തുക മാത്രം കൊണ്ട് തന്നെ വലിയ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എസ് ഐ പി വഴി നിങ്ങൾക്ക് കടന്ന് ചെല്ലാൻ കഴിയും. മാസത്തിൽ ₹1000 എന്നത് പലർക്കും ചെലവാക്കുന്നത് പോലും ശ്രദ്ധിക്കാത്ത തുകയാണ്. അതേ തുകയെ കുറച്ചു കരുതലോടെ നിക്ഷേപിച്ച് 30 വർഷം തുടർന്നാൽ, അതൊരു ₹35 ലക്ഷം രൂപയുടെ സ്വപ്ന ഫണ്ടാവും.

ഇത്രയും വായിച്ച ശേഷം എസ് ഐ പി യിൽ നിക്ഷേപിക്കാം എന്ന് കരുതിയവർ അതിന്റെ ദോഷങ്ങൾ കൂടി മനസ്സിലാക്കിയിട്ട് പോവുക

വളരെ പ്രചാരമുള്ള നിക്ഷേപ മാർഗമാണെങ്കിലും, എസ് ഐ പികൾക്ക് കുറെ കുറവുകളും ദോഷങ്ങളും ഉണ്ട്.

1. മാർക്കറ്റിന്റെ ഉയർച്ച-താഴ്ചകളിൽ മൂലധനം ഇടിയാം

എസ് ഐ പി നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടുകളിലൂടെയാണ് നടക്കുന്നത്. ഈ ഫണ്ടുകൾ പൂർണ്ണമായും വിപണിയുമായി ബന്ധപ്പെട്ടവയാണ്. അതിനാൽ തന്നെ, മാർക്കറ്റ് താഴുമ്പോൾ നിങ്ങളുടെ നിക്ഷേപം കുറയാം. പ്രത്യേകിച്ച് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഫണ്ട് റിവ്യൂ ചെയ്യാതെയിരിക്കുമ്പോൾ.

2. ഉറപ്പുള്ള വരുമാനം അല്ല

എസ് ഐ പിയിൽ നിക്ഷേപിക്കുന്നത് ബാങ്ക് എഫ് ഡി പോലെയുള്ള ഉറപ്പുള്ള വരുമാന മാർഗമല്ല. ഇത് വിപണിയേ ആസ്പദമാക്കിയതുകൊണ്ടാണ് റിട്ടേൺ നിരക്ക് മാറുന്നത്. അതിനാൽ ഉറപ്പായ ലാഭം ആഗ്രഹിക്കുന്നവർക്ക് എസ് ഐ പി ഗുണം നൽകില്ല.

'മാസത്തിൽ ഒരു 1000 രൂപ മാറ്റിവെച്ചാൽ', 35 ലക്ഷമായി തിരികെ എടുക്കാം', ലൈഫ് സെറ്റിലാവാൻ വേറെന്ത് വേണം

3. കുറച്ചുകാലത്തിനുള്ളിൽ വലിയ നേട്ടം പ്രതീക്ഷിക്കാൻ പറ്റില്ല

കോമ്പൗണ്ട് പലിശയുടെ ശക്തി കാണാൻ കുറഞ്ഞത് 10-15 വർഷം വേണ്ടിവരും. അതിനാൽ കുറച്ച് വർഷത്തിനുള്ളിൽ വലിയ റിട്ടേൺ പ്രതീക്ഷിക്കുന്നവർക്ക് എസ് ഐ പി ഉത്തമ മാർഗമല്ല.

4. ഇമോഷണൽ ഇൻവെസ്റ്റിംഗ്

വിപണി ഇടിയുമ്പോൾ പലരും ഭയന്നു എസ് ഐ പി നിർത്തിയേക്കാം. ഇതു വലിയ തെറ്റാണ്, പക്ഷേ സാധാരണ നിക്ഷേപകരിൽ പലർക്കും ഇത് സംഭവിക്കുന്നു. എസ് ഐ പി വളരെ നല്ല മാർഗമാണെങ്കിലും, അതിന്റെ ഗുണം ലഭിക്കാൻ ഉറച്ച മനസോ, ധൈര്യവുമില്ലെങ്കിൽ അതിൽ നിന്ന് അത്ര ലാഭം പ്രതീക്ഷിക്കേണ്ട.

5. എസ് ഐ പി ചാർജുകളും & ഫണ്ട് ഫീസും

എസ് ഐ പി ചെയ്ത മ്യൂച്വൽ ഫണ്ടുകൾക്ക് വർഷത്തിൽ ഫീസുകൾ ഉണ്ടാകാറുണ്ട്. ചില ഫണ്ടുകൾക്ക് പെർഫോമൻസ് കുറവായിരിക്കും, പക്ഷേ ഫീസ് കൂടുതലായിരിക്കും. ഇത് നിങ്ങൾ ശ്രദ്ധിക്കാതെ തുടർന്നാൽ ലാഭം കുറയാം.

6. എല്ലാ എസ് ഐ പികളും നല്ലതല്ല

എസ് ഐ പി എന്നത് മികച്ചതാണ് എന്ന വിശ്വാസത്തിൽ പലരും മോശം ഫണ്ടുകളിൽ പോലും നിക്ഷേപം. ഇത് പിന്നീട് ഫണ്ട് സ്വിച്ചിങ്ങിലേക്കും എക്സിറ്റ് ലോഡിലേക്കും നയിക്കും.

ചുരുക്കത്തിൽ പറഞ്ഞാൽ എസ് ഐ പി നല്ലതാണ്, പക്ഷേ ശ്രദ്ധയില്ലാതെ, റിവ്യൂ ചെയ്യാതെ, ഫണ്ട് പരിശോധിക്കാതെ പോവുന്നത് നിങ്ങളെ വെട്ടിലാക്കും. അതിനാൽ എസ് ഐ പി തുടങ്ങുമ്പോൾ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ഫണ്ട് തിരഞ്ഞെടുക്കുക, അതിന്റെ പെർഫോമൻസ് നിശിതമായി വിലയിരുത്തുക.

നിലവിലെ എസ് ഐ പി യുടെ സ്ഥിതി കൂടി അറിഞ്ഞിരിക്കുക

1. നിക്ഷേപ നിരക്ക് വർധിക്കുന്നു

*എസ് ഐ പി വഴിയുള്ള മൊത്തം നിക്ഷേപം ₹2.63 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട് (FY25).

*ഓരോ മാസവും എസ് ഐ പി വഴി നിക്ഷേപിക്കുന്നതിൽ സ്ഥിരതയും വിശ്വാസവും ഉയരുന്നുണ്ടെന്നത് ഇതിന്റെ തെളിവാണ്.

2. പരാജയപ്പെട്ട ഫണ്ടുകൾ വർധിച്ചു

*130 ലധികം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ എസ് ഐ പി നിക്ഷേപകർക്ക് 10%-മുതൽ 34% വരെ നഷ്ടം നൽകിയിട്ടുണ്ട്.

*കൂടുതൽ അപകടസാധ്യതയുള്ള സ്മാൾ ക്യാപ് ഫണ്ടുകളാണ് പ്രധാനമായും നഷ്ടം പറ്റിച്ചത്.

3. മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകൾ

*ചില ഫണ്ടുകൾ വിലയിരുത്തുമ്പോൾ ഉയർന്ന വളർച്ച നിരക്കുകൾ നിലനിർത്തിയിട്ടുണ്ട്:

*മോത്തിലാൽ ഓസ്വാൾ മിഡ്‌ ക്യാപ് ഫണ്ട്: 3-വർഷ CAGR: 30.05%

*ക്വാണ്ട് സ്‌മോൾ ക്യാപ് ഫണ്ട്: മികച്ച ഷോർട്ട് ടേം റിട്ടേൺസുകൾ നൽകിയിട്ടുണ്ട്.

4. എസ് ഐ പി തുടരണോ? വേണ്ടയോ?

മാർക്കറ്റിന്റെ നിലവിലെ അനിശ്ചിതത്വം നോക്കുമ്പോൾ, എസ് ഐ പി നിക്ഷേപം തുടരുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഓട്ടോമാറ്റിക് ഡിസിപ്ലിൻ പാലിക്കാൻ ഇത് സഹായിക്കുന്നു. എങ്കിലും, ഫണ്ടുകൾ പുനഃപരിശോധിക്കുക, അതിന്റെ റിസ്ക് പ്രൊഫൈൽ വിലയിരുത്തുക, നഷ്ടം തുടരുകയാണെങ്കിൽ മറ്റ് ഫണ്ടുകളിലേക്ക് മാറുക തുടങ്ങിയവ പരിഗണിക്കാവുന്നതാണ്.

5. നിക്ഷേപകർക്കുള്ള നിർദ്ദേശങ്ങൾ

*ലാർജ് ക്യാപ് ഫണ്ടുകൾ പോലുള്ള കുറച്ച് സ്ഥിരതയുള്ള ഫണ്ടുകളിലേക്ക് എസ് ഐ പി മാറാൻ പരിഗണിക്കുക.

*ഓരോ 6 മാസത്തിലൊരിക്കൽ ഫണ്ടിന്റെ പെർഫോമൻസ് വിലയിരുത്തുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X