കോടികൾ സമ്പാദിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ അതിനുള്ള മാർഗം പലർക്കും അറിയില്ല. ജോലിയുണ്ടായിട്ടും സമ്പാദ്യം ഇല്ലെന്ന അവസ്ഥ ഏറെ പ്രയാസകരമാണ്. എങ്ങനെ നിക്ഷേപിക്കണം എവിടെ നിക്ഷേപിക്കണം എന്ന് അറിവില്ലാത്തതാണ് പലരുടേയും പ്രശ്നം. നിലവിൽ നിരവധി സമ്പാദ്യ ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ മികച്ച റിട്ടേൺ ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
പ്രതിവർഷം 1.2 ലക്ഷം രൂപ നിങ്ങൾക്ക് നിക്ഷേപിക്കാൻ പ്ലാനുണ്ടെങ്കിൽ മികച്ച രണ്ട് ജനപ്രിയ ഓപ്ഷനുകളാണ് എസ്.ഐ.പി മ്യൂച്വൽ ഫണ്ടും പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടും (പി.പി.എഫ്). രണ്ടിനും വ്യത്യസ്തമായ സവിശേഷതകളും മികച്ച വരുമാന സാധ്യതയും ഉണ്ട്. അതിനാൽ നിക്ഷേപകർക്കിടയിൽ ഈ രണ്ട് സ്കീമുകൾക്കും പ്രാധാന്യമുണ്ട്.
എസ്.ഐ.പി ഉയർന്ന വരുമാനം നൽകുന്നു...
ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP) എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇതിൽ കൂട്ടുപലിശയുടെ ശക്തി പ്രകടമായി കാണാം. ദീർഘകാലത്തേക്ക് ഉയർന്ന റിട്ടേൺ ലക്ഷ്യമാക്കിയുള്ള നിക്ഷേപകർക്ക് എസ്.ഐ.പി ഒരു അനുയോജ്യമായ നിക്ഷേപ മാർഗമാണ്. പക്ഷേ വിപണിയിലെ അപകട സാധ്യതകളെ കുറിച്ച് മനസിലാക്കേണ്ടതും പ്രധാനമാണ്. ഹ്രസ്വകാലത്തെ നിക്ഷേപങ്ങൾക്ക് കൂട്ടുപലിശയുടെ നേട്ടം ലഭിക്കണമെന്നില്ല.
എസ്.ഐ.പി എങ്ങനെ പ്രവർത്തിക്കുന്നു?
- നിക്ഷേപകൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു നിശ്ചിത തുക ഓട്ടോമാറ്റിക്കലി ഡെബിറ്റ് ചെയ്യുകയും നിങ്ങളുടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
- ഇടപാട് തീയതിയിലെ മൊത്തം അസറ്റ് മൂല്യം (NAV) അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ അനുവദിക്കുന്നത്.
- വിപണിയുടെ വളർച്ചയും പുനർനിക്ഷേപത്തിലെ നേട്ടങ്ങളും വരുമാനത്തെ സ്വാധീനിക്കുന്നു.
എസ്.ഐ.പിയിൽ 1.2 ലക്ഷം നിക്ഷേപിച്ചാൽ?
എസ്.ഐ.പിയിൽ നിങ്ങൾ 1.2 ലക്ഷം രൂപ (പ്രതിമാസം 10,000 രൂപ) പ്രതിവർഷം നിക്ഷേപിക്കുക. ഇതുപോലെ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ആകെ നിക്ഷേപിച്ച തുക 18 ലക്ഷം ആയിരിക്കും. ആ കാലയളവിൽ നിങ്ങൾക്ക് പലിശയിനത്തിൽ 32,45,760 രൂപ ലഭിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ കോർപ്പസ് 50,45,760 രൂപയായി വളരും.
എസ്.ഐ.പി നിക്ഷേപത്തിലൂടെ വലിയ സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ ഇതെല്ലാം വിപണിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്കും വഴിയൊരുക്കും. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് എസ്.ഐ.പി ഒരിക്കലും മികച്ച ഓപ്ഷനല്ല. അപകട സാധ്യതകളെ മനസിലാക്കി നിക്ഷേപിക്കാൻ തയ്യാറാവുന്നവർക്ക് ഇത് കൂടുതൽ ഗുണകരമാവുന്നു.

പി.പി.എഫ് ഒരു സർക്കാർ പിന്തുണയുള്ള നിക്ഷേപം
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്) സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന നിക്ഷേപ മാർഗമാണ്. ദീർഘകാലത്തേക്ക് ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം പി.പി.എഫ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ നിക്ഷേപത്തിലൂടെ സ്ഥിരമായ ഉയർന്ന റിട്ടേണും ഉറപ്പാക്കാം. ഈ സ്കീമിന് വിപണിയുമായി ബന്ധമില്ലാത്തതിനാൽ ഒട്ടും അപകടസാധ്യതയില്ലാത്ത നിക്ഷേപമാണിത്. മാത്രമല്ല ഈ സ്കീം മികച്ച നികുതി ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.
പി.പി.എഫിൻ്റെ പ്രധാന സവിശേഷതകൾ
പലിശ നിരക്ക്: പ്രതിവർഷം 7.1% പലിശ വാഗ്ദാനം ചെയ്യുന്നു
കാലാവധി: 15 വർഷം, 5 വർഷത്തെ ബ്ലോക്കുകളിൽ നീട്ടാവുന്നതാണ്.
നിക്ഷേപ പരിധി: പ്രതിവർഷം 500 മുതൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാം
നികുതി ആനുകൂല്യങ്ങൾ: സെക്ഷൻ 80 സി പ്രകാരം ഈ സ്കീമിന് നികുതി ഒഴിവാക്കിയിരിക്കുന്നു.
പി.പി.എഫ് സ്കീമിൽ 1.2 ലക്ഷം നിക്ഷേപിച്ചാൽ...
പി.പി.എഫിൽ നിങ്ങൾ 1.2 ലക്ഷം രൂപ 15 വർഷത്തെ കാലാവധിയിലേക്ക് നിക്ഷേപിച്ചാൽ ആകെ നിക്ഷേപ തുക 18 ലക്ഷമായിരിക്കും. ഈ കാലാവധിയിൽ നിങ്ങൾക്ക് പലിശ മാത്രം 14,54,567 രൂപ ലഭിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം കോർപ്പസ് 32,54,567 രൂപയാണ്.
അപകട സാധ്യതയില്ലാതെ നിശ്ചിത പലിശ നിരക്കിൽ സ്ഥിരമായി വളരുന്ന സമ്പാദ്യ സ്കീമാണിത്. എസ്.ഐ.പി പോലെ കൂട്ടു പലിശയുടെ നേട്ടം പി.പി.എഫിന് ഇല്ല.
- എസ്.ഐ.പിയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു വലിയ കോർപ്പസ് സൃഷ്ടിക്കാൻ കഴിയും. പക്ഷേ വിപണി അപകടസാധ്യതകൾ ഉൾപ്പെടുന്നു.
- പി.പി.എഫ് സുരക്ഷിതമായതും സ്ഥിരമായ വരുമാനം നൽകുന്നതും, നികുതി ആനുകൂല്യങ്ങൾ നൽകുന്നതുമായ സ്കീമാണ്. എന്നാൽ എസ്.ഐ.പിയെ അപേക്ഷിച്ച് കുറഞ്ഞ വരുമാനം വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപകരുടെ സാമ്പത്തിക നില അനുസരിച്ച് ഇതിൽ ഒരു സ്കീം തിരഞ്ഞെടുക്കാവുന്നതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
