നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വവും മികച്ച ആദായവും ഉറപ്പു നല്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. 5 വര്‍ഷമാണ് ഈ നിക്ഷേപ പദ്ധതിയുടെ മെച്യ
നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വവും മികച്ച ആദായവും ഉറപ്പു നല്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. 5 വര്‍ഷമാണ് ഈ നിക്ഷേപ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കുന്ന തുക പലിശ സഹിത മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിലവില്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതിയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്
പറഞ്ഞു വരുന്നത് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ്. ഓരോ മാസവും 100 രൂപ മുതലുള്ള തുകകള്‍ നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കാം. 10ന്റെ ഗുണിതങ്ങളായിരിക്കണം നിക്ഷേപ തുക എന്ന് നിബന്ധനയുണ്ട്. ഒരു വ്യക്തിയ്ക്ക് സ്വന്തം പേരിലും, മൂന്ന് പേര് ചേര്‍ന്ന് സംയുക്തമായും അക്കൗണ്ട് ആരംഭിക്കാം. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ്സിന് മുകളിലുള്ള കുട്ടികളാണെങ്കില്‍ അവരുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ സാധിക്കും.
ചെറിയ തുകകള്‍ മാറ്റി വച്ചു കൊണ്ട് വലിയ തുക നേടാം
സുരക്ഷിതമായ നിക്ഷേപ പദ്ധതി എന്നത് മാത്രമല്ല പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളുടെ പ്രത്യേകത. 100 രൂപ മുതലുള്ള ചെറിയ തുകകള്‍ മാറ്റി വച്ചു കൊണ്ട് നിങ്ങള്‍ക്ക് വലിയ തുക നേടുവാനും ഇതിലൂടെ സാധിക്കും. നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. മാസം ഒന്നാം തീയ്യതിയ്ക്കും 15ാം തീയ്യതിയ്ക്കും ഇടയിലാണ് അക്കൗണ്ട് ആരംഭിച്ചത് എങ്കില്‍ എല്ലാ മാസവും 15ാം തീയ്യതിയ്ക്ക് മുമ്പായി അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണം. 15ാം തീയ്യതിയ്ക്ക് ശേഷമാണ് അക്കൗണ്ട് ആരംഭിക്കുന്നത് എങ്കില്‍ ആ മാസത്തിന്റെ അവസാന പ്രവൃത്തി ദിവസത്തിന് മുമ്പായി പണം നിക്ഷേപിക്കണം.
മുന്‍കൂര്‍ നിക്ഷേപം
ഡ്യൂ ഡേറ്റിന് മുമ്പ് തുക നിക്ഷേപിക്കുവാന്‍ സാധിച്ചില്ല എങ്കില്‍ ഓരോ 100 രൂപയ്ക്കും 1 രൂപ എന്ന നിരക്കില്‍ പിഴ നല്‍കേണ്ടതായി വരും. തുടര്‍ച്ചയായ 4 ഗഢുക്കള്‍ മുടങ്ങിയാല്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും. എന്നാല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ അക്കൗണ്ട് തിരിച്ചെടുക്കുവാനും സാധിക്കും. മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍ നിക്ഷേപകന് ഇളവും ലഭിക്കും.
6 മാസത്തെ മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍ പ്രീമിയം തുകയില്‍ 10 ശതമാനം ഇളവാണ് ലഭിക്കുക. ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപിക്കുന്ന ഒരു വ്യക്തിയ്ക്ക് മുന്‍കൂര്‍ അടയ്ക്കുകയാണെങ്കില്‍ 5,900 രൂപ നല്കിയാല് മതിയാകും. ഒരു വര്‍ഷത്തെ മുന്‍കൂര്‍ നിക്ഷേപത്തിന് 40 ശതമാനം ഇളവാണ് ലഭിക്കുക.
ഓരോ മാസത്തിലും 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍
അക്കൗണ്ട് ആരംഭിച്ച് 1 വര്‍ഷം പിന്നിട്ടു കഴിഞ്ഞാല്‍ നിക്ഷേപ തുകയില്‍ നിന്നും 50 ശതമാനം വരെ വായ്പയും ലഭിക്കും. പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തില്‍ ഓരോ മാസത്തിലും 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 6,96,967 രൂപയായിരിക്കും. അതായത് ഏകദേശം 7 ലക്ഷം രൂപ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications