വലിയ തുക നീക്കിവച്ചാൽ മാത്രമേ സാമ്പത്തിക നിക്ഷേപത്തിലൂടെ ഉയർന്ന തുക കണ്ടെത്താൻ സാധിക്കുകയുള്ളു എന്നാണ് പലരുടേയും ധാരണ. എന്നാൽ ആ ധാരണ പൂർണമായും തെറ്റാണ്. നിങ്ങൾ ദിവസവും 100 രൂപ മാറ്റിവെച്ചാൽ പോലും നിങ്ങൾക്ക് കോടിക്കണക്കിന് രൂപ സമ്പാദിക്കാൻ സാധിക്കും. പക്ഷെ കുറച്ചധികം കാലം നിക്ഷേപിക്കണമെന്ന് മാത്രം.
നിങ്ങൾക്ക് ഇപ്പോൾ 30 വയസുണ്ടെന്ന് കരുതുക. ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത്, അതായത് 60-ആം വയസിൽ 4.5 കോടി രൂപ നിക്ഷേപത്തിലൂടെ സമ്പാദിക്കാൻ നിങ്ങൾക്ക് കഴിയും. ദിവസവും വെറും 100 രൂപ മാറ്റിവച്ചാൽ മതി. വിശ്വാസം വരുന്നില്ലേ... എങ്കിൽ വിശദമായി പറഞ്ഞു തരാം.
കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ തുക കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്നത് കൊണ്ട് തന്നെ നിക്ഷേപത്തിന് നല്ലത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് നല്ലത്.

എന്താണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട്..?
ഒരു കൂട്ടം നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. അങ്ങനെ കമ്പനികളുടെ ഓഹരികളിൽ പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ നിക്ഷേപമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗങ്ങളിൽ ഒന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്‌ഐപി. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം.
ശരാശരി 12 മുതൽ 15 ശതമാനം വരെ വരുമാനമാണ് പ്രതിവർഷം എസ്ഐപി നിക്ഷേപത്തിലൂടെ ലഭിക്കുക. അതോടൊപ്പം കൂട്ടുപലിശയുടെ ഗുണം കൂടി ലഭിക്കും എന്നതും എസ്ഐപി നിക്ഷേപത്തിന്‍റെ നേട്ടമാണ്.
സ്റ്റെപ്പ് അപ്പ് എസ്‌ഐപി
വിവിധ തരത്തിലുള്ള എസ്ഐപി നിക്ഷേപങ്ങളുണ്ട്. അതിൽ ഏറ്റവും ജനപ്രിയ മാർഗമാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി. നിക്ഷേപകർക്ക് അവരുടെ എസ്ഐപി തുക ഓരോ വർഷവും ഒരു നിശ്ചിത ശതമാനം വർധിപ്പിക്കുക എന്നതാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി കൊണ്ട് ഉദ്ദേശിക്കുന്നത്.

4.5 കോടി രൂപ എങ്ങനെ കണ്ടെത്താം..?
തുടക്കത്തിൽ പറഞ്ഞത് പോലെ 30 വർഷം കൊണ്ട് 4.5 കോടി രൂപ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യമെങ്കിൽ പ്രതിദിനം 100 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. അതായത് മാസം ശരാശരി 3,000 രൂപ.
പക്ഷെ സ്റ്റെപ്പ് അപ്പ് എസ്ഐപിയാണ് നമ്മൾ തിരഞ്ഞെടുത്തത് എന്നത് കൊണ്ടു തന്നെ എല്ലാ വർഷവും നിക്ഷേപിക്കുന്ന തുകയിൽ 10 ശതമാനം വർധനവ് വരുത്തണം. അതായത് രണ്ടാമത്തെ വർഷം മുതൽ പ്രതിമാസം നിക്ഷേപിക്കേണ്ട തുക 3,300 രൂപയാണ്. അങ്ങനെ എല്ലാ വർഷവും നിക്ഷേപ തുകയിൽ 10% വർധവന് വരുത്തുക.
ഈ രീതിയിൽ നിക്ഷേപം 30 വർഷം തുടരുക. അങ്ങനെയങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 4,50,66,809 രൂപ ലഭിക്കും. എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച്, 30 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 59,21,785 രൂപ ആയിരിക്കും. പക്ഷേ, ഇവിടെ റിട്ടേണിൽ നിന്നുള്ള ലാഭം മാത്രം 3.91 കോടി രൂപയാണ്. അതായത് എസ്ഐപി നിക്ഷേപം വഴി പലിശയിനത്തിൽ മാത്രം 3.91 കോടി രൂപയാണ് നേടിയത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications