മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പോലെ തന്നെ ഏറ്റവും കൂടുതൽ പലിശ നിരക്കുള്ള കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജനയും. 8 ശതമാനം പലിശയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങൾക്കുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതയിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. പരമാവധി 15 വർഷത്തേക്ക് തങ്ങളുടെ മകൾക്കായി പണം ലാഭിക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും ഈ പദ്ധതി പ്രാപ്തമാക്കുന്നു.
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കുന്നതിന് പെൺകുട്ടിക്ക് കുറഞ്ഞ പ്രായം അഞ്ച് വയസും ഉയർന്ന പ്രായപരിധി 10 വയസുമാണ്. 250 രൂപയാണ് എസ് എസ് വൈയിൽ ഏറ്റവു കുറഞ്ഞ നിക്ഷേപം. അതേസമയം ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മെച്വേർഡ് ആകുന്നത് പെൺകുട്ടിക്ക് 21 വയസാകുമ്പോഴാണ്. എന്നാൽ, പെൺകുട്ടിക്ക് 18 വയസ് തികഞ്ഞാൽ വിദ്യാഭ്യാസ അവശ്യങ്ങൾക്കോ വിവാഹ കാര്യങ്ങൾക്കോ ആയി പണം പിൻവലിക്കാവുന്നതാണ്.

മെച്യൂരിറ്റി കാലയളവ് എത്തുന്നതിന് മുൻപും നിബന്ധനകൾക്ക് വിധേയമായി അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. എന്നാൽ അതും അക്കൗണ്ട് തുടങ്ങി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കണം. സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് നിക്ഷേപ തുകയുടെ പലിശ അക്കൗണ്ടിലെത്തുന്നത്. നികുതി രഹിത പലിശയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളുടേത്.
നിലവിലത്തെ സാഹചര്യത്തിൽ ഒരാൾ സുകന്യ സമൃദ്ധി യോജന പദ്ധതയിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, സ്കീം പൂർത്തിയാകുമ്പോൾ അവർക്ക് നല്ലൊരു തുക റിട്ടേൺസായി ലഭിക്കുന്നു. പ്രതിമാസം 0,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, ഒരു വർഷത്തിൽ നിങ്ങളുടെ മൊത്തം നിക്ഷേപം ഒരു വർഷം 120,000 രൂപയാകും. കാലാവധി പൂർത്തിയാകുന്നതുവരെ, അതായത് 15 വർഷം വരെ നിങ്ങൾ ആ പണം നിക്ഷേപിച്ചാൽ, ആ കാലയളവിൽ നിങ്ങൾ 18 ലക്ഷം രൂപ നിക്ഷേപിക്കും. 15 വർഷത്തെ നിക്ഷേപത്തിന് ശേഷം, നിങ്ങൾക്ക് പലിശയായി 37.84 ലക്ഷം രൂപ ലഭിക്കും, നിങ്ങളുടെ മൊത്തം വരുമാനം 55.84 ലക്ഷം രൂപയാകും. ഇത് മകളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് ഏറെ സഹായകരമായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
