റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് നാഷണല്‍ പെന്ഷന് സ്കീം അഥവാ എന്‍പിഎസ്. കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണിത്. പൊതു മേഖലയിലും, സ്വകാര്യ
റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് നാഷണല്‍ പെന്ഷന് സ്കീം അഥവാ എന്‍പിഎസ്. കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണിത്. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും, അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും സ്വമേധയാ തെരഞ്ഞെടുക്കാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയായ എന്‍പിഎസില്‍ അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 2 ലക്ഷം രൂപ വരെ നികുതിയിളവിനും അര്‍ഹതയുണ്ട്.
നികുതി നേട്ടം
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും, വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപ വരെയുമാണ് എന്‍പിഎസ് നിക്ഷേപകന് നികുതി ഇളവ് ലഭിക്കുക. എന്‍പിഎസിലൂടെ നിക്ഷേപകര്‍ക്ക് പ്രതിമാസ പെന്ഷന് മാത്രമല്ല ഉറപ്പാക്കുവാന്‍ സാധിക്കുക. ഒപ്പം മെച്യൂരിറ്റി അമൗണ്ട് ആയും ഒരു തുക നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കും.
എന്‍പിഎസ് അക്കൗണ്ട്
എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് അക്കൗണ്ട് ഉടമയ്ക്ക് മുന്നില്‍ ആക്ടീവ് മോഡ്, ഓട്ടോ മോഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. അതുകൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ആന്വുറ്റിയ്ക്കായി എത്ര തുകയാണ് അക്കൗണ്ട് ഉടമ നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്നത് എന്നും എന്‍പിഎസ് നിക്ഷേപം ആരംഭിക്കുന്ന സമയത്ത് തന്നെ അക്കൗണ്ട് ഉടമ തെരഞ്ഞെടുക്കേണ്ടതുണ്ട്. ആന്വൂറ്റി വാങ്ങിക്കുവാനായി മാറ്റി വയ്ക്കുന്ന ശതമാനം തുകയാണ് എന്‍പിഎസ് ഉപയോക്താവിന് ലഭിക്കുന്ന പെന്ഷന് തുക എത്രയാണെന്ന് നിശ്ചയിക്കുന്നത്.
ആന്വുറ്റി
ആന്വുറ്റി വാങ്ങിക്കുന്നതിനായി മെച്യൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനം തുകയെങ്കിലും എന്‍പിഎസ് അക്കൗണ്ട് ഉടമ മാറ്റി വയ്ക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് ഈ ശതമാനത്തില്‍ കൂടുതല്‍ തുക ആന്വുറ്റിയ്ക്കായി മാറ്റിവയ്ക്കാം. ഒരാളുടെ ആന്വുറ്റി പര്‍ച്ചേസാണ് അയാളുടെ പ്രതിമാസ പെന്ഷന് തുക നിശ്ചയിക്കുന്നത്.
കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍ മെച്യൂരിറ്റി തുകയില്‍ നിന്നും ആന്വുറ്റിയ്ക്കായി കൂടുതല്‍ ശതമാനം തുക മാറ്റി വയ്ക്കേണം. എന്‍പിഎസ് നിയമങ്ങള്‍ പ്രകാരം മെച്വൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനമെങ്കിലും നിര്‍ബന്ധമായും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റി വച്ചേ മതിയാകൂ. പരമാവധി എത്ര തുക മാറ്റി വയ്ക്കാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. അക്കൗണ്ട് ഉടമയുടെ താത്പര്യം അനുസരിച്ച് മെച്യൂരിറ്റി തുകയുടെ 100 ശതമാനവും വേണമെങ്കില്‍ ആന്വുറ്റി വാങ്ങിക്കുന്നതിനായി ചിലവഴിക്കാവുന്നതാണ്.
എത്ര തുക പിന്‍വലിക്കാം?
എന്നാല്‍ എന്‍പിഎസ് മെച്യൂരിറ്റി തുകയുടെ 60 ശതമാനം ആന്വുറ്റി വാങ്ങിക്കുവാനും, 40 ശതമാനം പിന്‍വലിക്കുകയും ചെയ്യണമെന്നുമാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. ഒരു വ്യക്തി 15,000 രൂപ ഓരോ മാസവും 30 വര്‍ഷത്തേക്ക് ഇക്വിറ്റിയില്‍ 60 ശതമാനവും ഡെബ്റ്റില് 40 ശതമാനവുമായി എന്‍പിഎസില്‍ നിക്ഷേപം നടത്തിയാല്‍ അയാള്‍ക്ക് ഇക്വിറ്റിയില്‍ നിന്ന് 12 ശതമാനവും, ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്നും 8 ശതമാനവും ആദായം പ്രതീക്ഷിക്കാം. ആകെ ആയാള്‍ക്ക് 10 മുതല്‍ 10.4 ശതമാനം വരെ ആദായം ലഭിക്കും. 60:40 അനുപാതത്തില്‍ ആന്വുറ്റിയും പിന്‍വലിക്കലും തെരഞ്ഞെടുത്താല്‍ അയാള്‍ക്ക് പിന്‍വലിക്കാവുന്ന തുക 1,36,75,952 രൂപയായിരിക്കും. അതില്‍ നിന്നും മാസ്ം 1,02,5070 രൂപ നിക്ഷേപകന് പെന്‍ഷനും ലഭിക്കും.
നാഷണല്‍ പെന്ഷന് സ്കീം
നിക്ഷേപിക്കുന്ന തുകയുടെ മുഴുവന്‍ നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. നിക്ഷേപ തുകയില്‍ നിന്നും ലഭിക്കുന്ന ആദായത്തിന്മേല് പരിപൂര്‍ണ സുരക്ഷയും ഉറപ്പും എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു. 18നും 60നും മധ്യേ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസില്‍ അംഗമാവാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ അനുമതിയുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളും ഏതാനും സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകള്‍ വഴിയും എന്‍പിഎസില്‍ അംഗത്വമെടുക്കാം.
12,000 രൂപ വീതം 30 വര്‍ഷത്തേക്ക് നിക്ഷേപം
ഒരു നിക്ഷേപകന് അയാളുടെ എന്‍പിഎസ് അക്കൗണ്ടില്‍ മാസം 12,000 രൂപ വീതം 30 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നു. 60:40 ആണ് ഇക്വിറ്റി ഡെബ്റ്റ് അനുപാതം. മെച്യൂരിറ്റി തുകയുടെ 40 ശതമാനത്തില്‍ ആന്വുറ്റി വാങ്ങിക്കുകയും ചെയ്യുന്നു. എങ്കില്‍ 10 ശതമാനം പ്രതീക്ഷിത ആദായത്തില്‍ ലഭിക്കുന്ന മൊത്ത തുക 1,64,11,142 രൂപയായിരിക്കും.ആന്വുറ്റിയില് 6 ശതമാനം പലിശ കണക്കാക്കിയാല്‍ ലഭിക്കുന്ന പ്രതിമാസ പെന്ഷന് 54, 704 രൂപയും. 1.64 കോടി രൂപ എസ്ഡബ്യൂപിയില് 25 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ നിക്ഷേപകന് മാസം 1,23,560 രൂപ പിന്‍വലിക്കുവാന്‍ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications