ഇന്ത്യൻ ജനതയെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസിയെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം ഭൂരിപക്ഷം ജനങ്ങൾക്കും എൽഐസി പോളിസികളെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ എൽഐസിയുടെ ജനങ്ങൾക്ക് എന്നും ഒരു പ്രിയമുണ്ട് എന്നു പറഞ്ഞാലും തെറ്റാവില്ല.
പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ എൽ.ഐ.സി ഉറപ്പു നൽകുന്ന സുരക്ഷിതത്വം തന്നെയാണ് ഈ ഇഷ്ടത്തിന് കാരണവും. എൽഐസി ഉറപ്പായ റിട്ടേണുകൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നികുതി ലാഭിക്കാൻ കഴിയുന്ന നിരവധി പ്ലാനുകളും അവതരിപ്പിക്കുന്നു.

വൈവിധ്യമാർന്ന പ്ലാനുകളും പോളിസികളും ഉപയോഗിച്ച് എൽഐസി നിക്ഷേപകരെ അവരുടെ ആവശ്യങ്ങൾക്കനുസൃതമായി തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്നു. ഓരോ പ്ലാനിനും പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. സുരക്ഷിതമായി നിക്ഷേപം പതിൻമടങ്ങ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് എൽ.ഐ.സി വാഗ്ദാനം ചെയ്യുന്ന മികച്ച പദ്ധതിയാണ് റെഗുലർ പ്രീമിയം യൂണിറ്റ് ലിങ്ക്ഡ് പ്ലാനായ എസ്.ഐ.ഐ.പി. 21 വർഷത്തേക്ക് പ്രതിവർഷം 40,000 രൂപ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ അതിന്റെ മൂന്നിരട്ടി തുക എസ്.ഐ.ഐ.പിയിലൂടെ തിരികെ ലഭിക്കുകയും ചെയ്യും.
പ്രീമിയം നാല് രീതിയിൽ
എസ്.ഐ.ഐ.പി പദ്ധതിക്കു കീഴിൽ പ്രീമിയം അടയ്ക്കുന്നതിന് നാല് ഓപ്ഷനുകൾ ഉണ്ട്: പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം. ഒരു വർഷത്തേയ്ക്കുള്ള പ്രീമിയം ഒരുമിച്ച് അടച്ചാൽ 40,000 രൂപ മതി. മാസം മാസം അടയ്ച്ചാൽ 48,000 രൂപ അടയ്‌ക്കേണ്ടി വരും. അടവ് അർദ്ധവാർഷികം ആണെങ്കിൽ 22,000 വീതമാണു പ്രീമിയം. ത്രൈമാസികമായി പ്രീമിയം അടയ്ക്കുമ്പോൾ 12,000 വീതം അടയ്ക്കണം.
എസ്.ഐ.ഐ.പിക്ക് അഞ്ചു വർഷത്തെ് ലോക്ക് ഇൻ പിരീഡ് ആണുള്ളത്. ഇതിനു ശേഷം നിക്ഷേപകന് ഏത് നിമിഷവും നിക്ഷേപം റദ്ദാക്കാം. അഞ്ച് വർഷത്തിന് ശേഷം സറണ്ടർ ഫീസും ഉണ്ടാകില്ല
35 ലക്ഷം എങ്ങനെ നേടാം
പ്രതിമാസം 4000 രൂപ എസ്.ഐ.ഐ.പിയിൽ നിക്ഷേപിക്കണം. അതായത് ഒരു വർഷം 48,000 രൂപ. 21 വർഷം നിക്ഷേപം തുടർന്നാൽ ആകെ നിക്ഷേപിച്ച തുക 10,08,000 രൂപയാകും. എസ്.ഐ.ഐ.പി മൂന്നിരട്ടി തുക തിരികെ നൽകും. ഏകദേശം 35 ലക്ഷം രൂപ. അതായത് കാലാവധി പൂർത്തിയാകുമ്പോൾ മുതലും, പലിശയും ചേർത്ത് 45 ലക്ഷം രൂപ പോക്കറ്റിലാക്കാം.
പദ്ധയിതുടെ ഭാഗമായി 4,80,000 രൂപയുടെ ഇൻഷുറൻസ് കവറേജും എൽ.ഐ.സി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ദിവസവും 130 രൂപ മാറ്റിവച്ചാൽ 45 ലക്ഷം രൂപയും 4,80,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നിക്ഷേപകന് നേടാം.
എങ്ങനെ പദ്ധതിയിൽ ചേരാം
ഉപയോക്താക്കൾക്ക് ഓൺലൈനായും, ഓഫ്‌ലൈനായും പോളിസിയിൽ അംഗമാകാം. ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. ഓൺലൈനായി പദ്ധതിയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർക്ക് എൽഐസിയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. ഓഫ് ലൈനായി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ എൽഐസി ഓഫീസിലോ ഏജന്റിനെയോ ബന്ധപ്പെടുക.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ ഐ സി) ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് പോളിസി ഉടമയാണ്. കോടിക്കണക്കിന് ആളുകളാണ് എൽ ഐ സിയിൽ നിക്ഷേപങ്ങൾ നടത്തുന്നത്. എൽ ഐ സി പോളിസികളിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെജീവിതത്തിന് പരിരക്ഷ നൽകുന്നത് കൂടാതെ നിങ്ങളുടെ നിക്ഷേപത്തിന് വരുമാനം നൽകുകയും ചെയ്യും. എന്നിരുന്നാലും
എസ്.ഐ.ഐ.പിയിൽ ചേരുന്നതിന് മുൻപ് വിദഗ്ധ ഉപദേശം തേടുകയോ പദ്ധതിയെക്കുറിച്ച് ശരിയായി മനസിലാക്കുകയോ ചെയ്യുക.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications