ഉയർന്ന തുകയുള്ള ചിട്ടികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷനാണ് കെ.എസ്.എഫ്.ഇ. സർക്കാർ അധീനതയിലുള്ള ഈ ഫിനാൻഷ്യൽ സ്ഥാപനത്തിൽ നിരവധി ചിട്ടികളും മറ്റും വായ്പാ മാർഗങ്ങളുമുണ്ട്. എഫ്.ഡി സ്കീമുകളും കെ.എസ്.എഫ്.ഇ നൽകുന്നുണ്ട്. സാധാരണ ചിട്ടികൾക്കു പുറമേ മൾട്ടി ഡിവിഷൻ ചിട്ടികളും ഇവിടെയുണ്ട്.
സാധാരണയായി 100 മാസത്തെ ചിട്ടികളിൽ ചേർന്നാൽ എല്ലാ മാസവും ലേലം നടക്കും. ഈ ലേലത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. അതിലൂടെ നിങ്ങൾക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. പലരും ചിട്ടിയുടെ കാലാവധി പൂർത്തിയാവുന്ന സമയത്താവും ചിട്ടി വിളിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അത് പലപ്പോഴും ഒരു തെറ്റായ തീരുമാനമാവുന്നു. അവസാന മാസത്തേക്ക് എത്തുമ്പോൾ ലഭിക്കുന്ന തുക ചിലപ്പോൾ കുറയാനും സാധ്യതയുണ്ട്.
നിലവിൽ ഒരു 25 ലക്ഷത്തിന്റെ ചിട്ടി ചേർന്നാൽ പ്രതിമാസം നിങ്ങൾ 18,750 രൂപ തിരിച്ചടക്കണം. അങ്ങനെ 100 മാസമാണ് ഒരു ചിട്ടിയുടെ കാലാവധി വരുന്നത്. ഇനി പ്രതിമാസത്തെ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ എഴുതിക്കൊടുക്കാം. എല്ലാ മാസവും ലേലത്തിൽ പങ്കെടുക്കണമെന്ന് ആവശ്യമില്ല. പക്ഷേ നറുക്കെടുപ്പിൽ നിങ്ങളുടെ പേരും എഴുതും.
നറുക്കെടുപ്പിൽ ഭാഗ്യം വന്നാൽ?
പ്രതിമാസത്തെ നറുക്കെടുപ്പിൽ നിങ്ങളാണ് ആ ഭാഗ്യവാൻ എങ്കിൽ എന്തു ചെയ്യും. ചിട്ടി തുടങ്ങുന്ന സമയത്ത് ഏകദേശം 30% കുറവിലാണ് ലേലം വിളിക്കുന്നത്. ചിട്ടി തുടങ്ങി ഒരു 5,6 മാസം കൊണ്ട് നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ചിട്ടി അടിച്ചാൽ ജി.എസ്.ടിയും മറ്റു ചാർജുകളും ഒഴിവാക്കി 17,50000 രൂപ നിങ്ങൾക്ക് ക്രെഡിറ്റാവും. ഈ തുക നിങ്ങൾക്ക് 3 രീതിയിൽ ഉപയോഗിക്കാം.

1. അതായത്, നിങ്ങൾക്ക് ആ തുക മുഴുവനായി അകൗണ്ടിൽ നിന്ന് എടുക്കാം. പക്ഷേ അതിന് സ്വർണം അല്ലെങ്കിൽ വസ്തു അല്ലെങ്കിൽ മറ്റെന്തെങ്കിലും സെക്യൂരിറ്റി ഈട് വെക്കേണ്ടി വരും.
2. മറ്റൊരു ഓപ്ഷൻ എന്തെന്നാൽ ഈ ചിട്ടി തീരുന്നതു വരെ കിട്ടിയ തുക കെ.എസ്.എഫ്.ഇയിൽ എഫ്.ഡി നിക്ഷേപം നടത്താം. ഇതിന് പലിശയോടെ നിങ്ങൾക്ക് ലാഭം നേടാം. ഇത് പിൻവലിക്കാതെ വെച്ചാൽ 100 മാസം ആവുമ്പോൾ വലിയൊരു പലിശ നിരക്ക് ഉറപ്പാക്കാം.
3) നിങ്ങൾക്ക് എഫ്.ഡി തുകയ്ക്ക് പ്രതിമാസം പലിശ ആവശ്യപ്പെടാം. ആ തുക ചിട്ടിയുടെ തിരിച്ചടവിലേക്ക് ചേർക്കാം.
പ്രതിമാസം പലിശ ഉറപ്പാക്കാം..
ചിട്ടി നേടിയ തുക എഫ്.ഡിയിൽ നിക്ഷേപിച്ചാൽ പ്രിതമാസം പലിശ ആവശ്യപ്പെടാം. 17,50000 രൂപയ്ക്ക് കെ.എസ്.എഫ്.ഇ 8.75% പലിശ നിരക്കാണ് നൽകുന്നത്. ഇനി എത്ര മാസം കൂടെ തിരിച്ചടവ് നടത്താനുണ്ടെന്ന് തിരിച്ചറിയുക. ഇനി 95 മാസം കൂടെ അടവ് ബാലൻസുണ്ടെങ്കിൽ പ്രതിമാസം 12669 രൂപയോളം പ്രതിമാസം പലിശ നേടാം. ഇതു പ്രകാരം കാലാവധി പൂർത്തിയാവുമ്പോൾ പലിശ മാത്രം 1,20,3465രൂപയാവും. ഏകദേശം 2,95,3465 രൂപയാണ് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക.
ഈ പലിശയുടെ നേട്ടം ഇങ്ങനെ...
നിങ്ങൾക്ക് പ്രതിമാസം ലഭിക്കുന്ന പലിശ തുക ചിട്ടിയുടെ തിരിച്ചടവിലേക്ക് കൊടുക്കാം. 18750 രൂപയാണ് പ്രതിമാസം തിരിച്ചടവ് വരുന്നത്. പലിശ തുക ചിട്ടിയിലേക്ക് പോയാൽ നിങ്ങൾക്ക് പ്രതിമാസം ഏകദേശം 6000 രൂപയോളം മാത്രമാണ് തിരിച്ചടവ് വരുന്നത്. എല്ലാമാസവും 18750 രൂപയല്ല തിരിച്ചടവ് വരുന്നത്. 50 മാസം കഴിയുമ്പോൾ ചിലപ്പോൾ തിരിച്ചടവ് തുക കൂടിയേക്കാം. ഡിവിഡന്റ് കുറയുമ്പോൾ അടക്കേണ്ട തുക കൂടും. എന്നിരുന്നാലും എഫ്.ഡി പലിശ നിരക്ക് ലഭിക്കുന്നതിനാൽ അത് കഴിഞ്ഞു തുക മാത്രം നിങ്ങൾ ചിട്ടിയിലേക്ക് അടച്ചാൽ മതി.
ഇത് എല്ലാവർക്കും ഇതേ തുകയിൽ ലഭിക്കില്ല. ഇതൊരു ഭാഗ്യ പരീക്ഷണമാണ്. നറുക്കെടുപ്പിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ ഭാഗ്യം ഉറപ്പാണ്. ആ തുക അക്കൗണ്ടിൽ നിന്നും എടുക്കുന്നതിനു പകരം ഇതുപോലെ എഫ്.ഡി രൂപത്തിലേക്ക് മാറ്റിയാൽ 30 ലക്ഷത്തിനടുത്താണ് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications