സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സ്ത്രീകളുടെ സമ്പാദ്യം വർധിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ചില പദ്ധതികളുണ്ട്. ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലും അത്തരത്തിലുള്ള പദ്ധതികളുണ്ട്. അതിൽ നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെയുള്ള സ്ത്രീകൾക്ക് പണം നിക്ഷേപിക്കാം. നിങ്ങളുടെ പണത്തിന് മികച്ച പലിശ വരുമാനവും നേടാം. ഏതാണ് ആ പദ്ധതിയെന്നോ, മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്.
മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ അക്കൗണ്ട് എടുക്കാം. രണ്ട് വര്‍ഷമാണ് നിക്ഷേപ കാലയളവ്. പരമാവധി 2 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. ഇതിൽ ഒരു സ്ത്രീക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രത്യേകത. 2023ലാണ് കേന്ദ്ര സർക്കാർ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ആരംഭിച്ചത്.
പലിശ നിരക്ക്
രണ്ട് വർഷത്തിനുള്ളിൽ നിക്ഷേപത്തിന് 7.5 ശതമാനം എന്ന നിശ്ചിത നിരക്കിൽ പലിശ ലഭിക്കും. പലിശ ത്രൈമാസത്തിലാണ് കണക്കാക്കുക. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ 80 സി പ്രകാരം നികുതി ഇളവും നൽകുന്നു. ഇതുകൂടാതെ ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു സ്ത്രീക്കും ഇതിൽ നിക്ഷേപിക്കാം.

പലിശ ഇനത്തിൽ 32,044 രൂപ
ഒരു തവണ രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷം 15,000 രൂപയും രണ്ടാം വർഷം 17,044 രൂപയും റിട്ടേൺ ലഭിക്കും. അതായത്, രണ്ട് വർഷത്തിനുള്ളിൽ 2 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിങ്ങൾക്ക് 32,044 രൂപ പലിശ വരുമാനം സ്കീമിന് കീഴിൽ ലഭിക്കും. നിങ്ങൾ 2 ലക്ഷം രൂപ 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ സ്ത്രീകൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 2,32,044 രൂപ ലഭിക്കും.
ഒരു ലക്ഷമാണ് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നത് എങ്കില്‍ ആദ്യ വര്‍ഷം 7500 രൂപയും രണ്ടാമത്തെ വര്‍ഷം 8062.05 രൂപയും ആണ് ലഭിക്കുക. അങ്ങനെ വരുമ്പോള്‍ ആകെ 1,15,526.5 രൂപ ലഭിക്കും.
നേരത്തെ പണം പിൻവലിക്കാം
സ്കീം നിബന്ധനകളും വ്യവസ്ഥകളും അക്കൗണ്ട് ഉടമകൾ മരിച്ചാൽ, നോമിനിക്കോ കുടുംബാംഗങ്ങൾക്കോ ഈ നിക്ഷേപങ്ങൾ പിൻവലിക്കാം. മാരകമായ രോഗങ്ങൾ ഉണ്ടായാൽ ചികിത്സാ സഹായത്തിനായി തുക പിൻവലിക്കാം. പണം പിൻവലിച്ചതിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. അക്കൗണ്ട് തുറന്ന് 6 മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുമതിയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് 2 ശതമാനം കുറഞ്ഞ പലിശയിൽ തുക നൽകും. 5.50 ശതമാനം പലിശ മാത്രമേ നിക്ഷേപത്തിന് ലഭിക്കുകയുള്ളു.

എങ്ങനെ അക്കൗണ്ട് തുറക്കാം
അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക് അക്കൗണ്ട് തുറക്കാം. നിങ്ങളുടെ കെവൈസി രേഖകള്‍ ഇതിന് ആവശ്യമാണ്. നിശ്ചിത ഫോം പൂരിപ്പിച്ച് വേണം അപേക്ഷിക്കാന്‍. തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്.
സ്‌കീമിന് കീഴിൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്നതിനാൽ ഇത് സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ ലാഭിക്കാനും പ്രത്യേക അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകുന്നു. എന്നാൽ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
