സമ്പത്തുകാലത്ത് തൈ പത്തുവെച്ചാല്‍ ആപത്തുകാലത്ത് കായ് പത്തു തിന്നാം. ഈ പഴഞ്ചൊല്ല് കേള്‍ക്കാത്തവരായി ആരും കാണില്ല. വാര്‍ധക്യകാലത്ത് സ്ഥിരവരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ രാജ്യത്തുണ്ട്.
ഇക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പെന്ഷന് സംവിധാനത്തിനാണ് (എന്‍പിഎസ്). വിരമിക്കലിന് ശേഷം എല്ലാ മാസവും നിശ്ചിത തുക പെന്‍ഷനായി ലഭ്യമാക്കുന്നതാണ് എന്‍പിഎസ് പദ്ധതി. ആര്‍ക്കും ദേശീയ പെന്ഷന് പദ്ധതിയില്‍ ചേരാം.

ദിവസവും 200 രൂപ എന്‍പിഎസിലേക്ക് മാറ്റിവെച്ചാല്‍ത്തന്നെ വിരമിക്കലിന് ശേഷം 50,000 രൂപ പ്രതിമാസം പെന്ഷന് കണ്ടെത്താന്‍ കഴിയും.
എങ്ങനെ ചേരാം?
ഓണ്‍ലൈന്‍ മുഖേന എന്‍പിഎസ് പദ്ധതിയില്‍ ചേരാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനായി ദേശീയ പെന്ഷന് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് നിക്ഷേപകര്‍ സന്ദര്‍ശിക്കേണ്ടത്. വെബ്സൈറ്റില്‍ പുതിയ എന്‍പിഎസ് അക്കൗണ്ടിനായി രജിസ്റ്റര്‍ ചെയ്യാം.
ഇതിന് പുറമെ തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയും സാമ്പത്തികകാര്യ സ്ഥാപനങ്ങള്‍ വഴിയും എന്‍പിഎസ് അക്കൗണ്ടുകള്‍ തുറക്കാനുള്ള അവസരമുണ്ട്.
എന്‍പിഎസ് അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍ നിക്ഷേപരീതി തിരഞ്ഞെടുക്കുന്നതാണ് അടുത്ത നടപടി. നിലവില്‍ രണ്ടുവിധമുള്ള നിക്ഷേപരീതി ദേശീയ പെന്ഷന് പദ്ധതിയിലുണ്ട്. ആദ്യത്തേത് ടിയര്‍ വണ്‍ (Tier I). രണ്ടാമത്തേത് ടിയര്‍ ടൂ (Tier II).
എന്‍പിഎസ് പദ്ധതിയില്‍ ചേരുമ്പോള്‍ ടിയര്‍ വണ്‍ നിക്ഷേപരീതി നിര്‍ബന്ധമാണ്. ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടാണിത്. നിക്ഷേപകന്റെ പ്രായം 60 തികയാതെ ഇതിലെ തുക പിന്‍വലിക്കാന്‍ കഴിയില്ല.
ടിയര്‍ വണിനൊപ്പം ആവശ്യമെങ്കില്‍ മാത്രം ടിയര്‍ ടൂ നിക്ഷേപരീതി തിരഞ്ഞെടുക്കാം. ടിയര്‍ ടൂ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുക ഏതുസമയത്തും പിന്‍വലിക്കാന്‍ കഴിയും.
പദ്ധതിയുടെ ആനുകൂല്യങ്ങള്‍
നികുതിയിളവ് അടക്കമുള്ള ഒരുപിടി ആനുകൂല്യങ്ങള്‍ ദേശീയ പെന്ഷന് പദ്ധതിക്കുണ്ട്. എന്‍പിഎസ് പദ്ധതിക്ക് കീഴില്‍ ഓരോ വര്‍ഷവും 50,000 രൂപ വരെ നികുതിയിളവ് തേടാന്‍ സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80CCD (1B) വകുപ്പു പ്രകാരമാണിത്.

കൂടാതെ, തൊഴില്‍ദാതാവും എന്‍പിഎസ് പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെങ്കില്‍ 80CCD (1C) വകുപ്പു പ്രകാരം പ്രതിവര്‍ഷം 50,000 രൂപ വരെയുള്ള അധിക നികുതിയിളവും തേടാം.
ദേശീയ പെന്ഷന് സംവിധാനത്തിന് കീഴില്‍ വൈവിധ്യമാര്‍ന്ന പെന്ഷന് ഫണ്ടുകളുണ്ടെന്നതും പദ്ധതിയുടെ ആകര്‍ഷണമാണ്. സര്‍ക്കാര്‍ സെക്ടര്‍ പെന്ഷന് ഫണ്ട്, കോര്‍പ്പറേറ്റ് സെക്ടര്‍ പെന്ഷന് ഫണ്ട്, ഇതര ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിങ്ങനെ നിരവധി പെന്ഷന് ഫണ്ടുകള്‍ നിക്ഷേപകന് മുന്നിലുണ്ട്. ഓരോ പെന്ഷന് ഫണ്ടും വെവ്വേറെ നിക്ഷേപ തന്ത്രമാണ് പിന്തുടരുന്നത്.
റിസ്ക് എടുക്കാനുള്ള താത്പര്യവും നിക്ഷേപ ലക്ഷ്യങ്ങളും അടിസ്ഥാനപ്പെടുത്തി ഉചിതമായ പെന്ഷന് ഫണ്ട് ഏതുവേണമെന്ന് നിക്ഷേപകന് തീരുമാനിക്കാം.
നിക്ഷേപരംഗത്ത് ഏറെ അനുഭവസമ്പത്തുള്ള ഫണ്ട് മാനേജര്‍മാരാണ് എന്‍പിഎസ് പദ്ധതി കൈകാര്യം ചെയ്യുന്നത്. ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ അസറ്റ് ക്ലാസുകളിലായാണ് പെന്ഷന് ഫണ്ടുകളുടെ പോര്‍ട്ട്ഫോളിയോ ഒരുങ്ങുന്നതും. ഇതുവഴി അപകടസാധ്യത കുറയുന്നു.
യോഗ്യത
ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും ദേശീയ പെന്ഷന് പദ്ധതിയില്‍ പങ്കുചേരാം. അതായത്, സ്വയംതൊഴിലെടുക്കുന്നവര്ക്കും ശമ്പളം വാങ്ങുന്നവര്‍ക്കും ബിസിനസ് ഉടമകള്‍ക്കുമെല്ലാം എന്‍പിഎസില്‍ ചേരാം. കൂടാതെ, പ്രവാസികള്‍ക്കും ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും എന്‍പിഎസില്‍ ചേരാന്‍ തടസമില്ല. ഇതേസമയം, എന്‍പിഎസ് പദ്ധതിയില്‍ പങ്കാളിയാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. മുകളിലോട്ട് പ്രായപരിധിയില്ല.
50,000 രൂപ പെന്ഷന്
വിരമിക്കലിന് ശേഷം എന്‍പിഎസ് വഴി എങ്ങനെ 50,000 രൂപ പെന്ഷന് കണ്ടെത്താം? ഒരു ഉദ്ദാഹരണം പറയാം.
25 വയസ്സുള്ള ഒരു വ്യക്തി 60 ആം വയസ്സില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ ദിവസവും 200 രൂപയാണ് ഇദ്ദേഹം എന്‍പിഎസിലേക്ക് നീക്കിവെയ്ക്കേണ്ടത്. നിക്ഷേപകന് പ്രായം 60 ആകുമ്പോഴേക്കും എന്‍പിഎസില്‍ അടച്ച തുക 50 ലക്ഷം രൂപയോളം വരും.
പ്രതിവര്‍ഷം 8 ശതമാനം വാര്‍ഷിക പലിശ കണക്കാക്കിയാല്‍ത്തന്നെ എല്ലാ മാസവും 50,000 രൂപ പെന്ഷന് ലഭിക്കാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications