പ്രതിമാസം നിശ്ചിത തുക ശമ്പളം വാങ്ങുന്ന ആളുകൾക്ക് ഭാവി ജീവിതം സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കണമെങ്കിൽ നിക്ഷേപം കൂടിയേ തീരു. എന്നാൽ മാസം 25,000 മുതൽ 30,000 രൂപ വരെ ശമ്പളം വാങ്ങുന്ന ഞാൻ എന്ത് നിക്ഷേപമാണ് നടത്തേണ്ടത് എന്താണ് എല്ലാവരും ചിന്തിക്കുന്നത്. അതേസമയം പല തുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെ ദീർഘകാലത്തേക്ക് ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ മികച്ച സമ്പാദ്യം കണ്ടെത്താൻ സാധിക്കും.
ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ അത്തരത്തിലുള്ള നിരവധി ചെറുകിട നിക്ഷേപ പദ്ധതികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആവർത്തന നിക്ഷേപം. എല്ലാ മാസവും ചെറിയ തുക നിക്ഷേപിച്ച് വലിയ സമ്പാദ്യം നേടാൻ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിലൂടെ സാധിക്കും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്‍റെ കാലാവധി 5 വര്‍ഷമാണ്. പ്രതിമാസം കുറഞ്ഞത് 100 രൂപ മുതൽ പരിധിയില്ലാതെ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ നിക്ഷേപിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നിരക്ക് ലഭിക്കില്ല. 6.7 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ധാനം ചെയ്യുന്നത്.
ത്രൈമാസത്തില്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ അവലോകനം ചെയ്യാറുണ്ട്. എന്നാല്‍ നിക്ഷേപം ആരംഭിച്ച സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. നിക്ഷേപം കാലാവധി നീട്ടിയാലും അക്കൗണ്ട് ആരംഭിച്ച കാലത്തെ പലിശ തന്നെ തുടർന്നും ലഭിക്കും.

ആർക്കൊക്കെ നിക്ഷേപിക്കാം
18 വയസ്സിന് മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ആവർത്തന നിക്ഷേപത്തിൽ ജോയിൻ്റ് അക്കൗണ്ട് തുറന്ന് നിക്ഷേപിക്കാനുള്ള സൗകര്യവും ലഭ്യമാണ്. പണം അല്ലെങ്കിൽ ചെക്ക് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം. നിക്ഷേപകൻ മാസത്തെ അടവ് പരാജയപ്പെട്ടാൽ 100 രൂപയ്‌ക്ക് 1 രൂപ പിഴ നൽകും. നാല് തവണ മാസ അടവ് മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും.
2000 രൂപ വഴി ലക്ഷപ്രഭു
അഞ്ച് വർഷത്തേക്ക് നിങ്ങൾ എല്ലാ മാസവും 2000 രൂപ വീതം പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു വർഷം 24,000 രൂപ. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 1,20,000 രൂപയായിരിക്കും. എന്നാൽ 6.7 ശതമാനം എന്ന നിരക്കിൽ പലിശ ലഭിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 1,42,732 രൂപ തുക ലഭിക്കും.
എല്ലാ മാസവും 2000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിച്ചാൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ കൂടുതൽ സമ്പാദിക്കാം.

ലോൺ സൗകര്യം ലഭ്യമാണ്
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ലോൺ സൗകര്യവും ലഭ്യമാണ്. 12 തവണകൾ നിക്ഷേപിച്ച ശേഷം നിക്ഷേപകർക്ക് അക്കൗണ്ട് ബാലൻസിൻ്റെ 50 ശതമാനം വരെ വായ്പയായി ലഭിക്കും. 2 ശതമാനം പലിശ നിരക്കും നിലവിലെ ആർഡി പലിശ നിരക്കും സഹിതം വായ്പ ഒറ്റത്തവണയായോ പ്രതിമാസ തവണകളായോ തിരിച്ചടയ്ക്കാം. പിൻവലിക്കൽ തീയതി മുതൽ തിരിച്ചടവ് തീയതി വരെ പലിശ നൽകും. കാലാവധി പൂർത്തിയാകുമ്പോൾ, കുടിശ്ശികയുള്ള വായ്പ തുക അക്കൗണ്ടിൻ്റെ മെച്യൂരിറ്റി തുകയിൽ നിന്ന് കുറയ്ക്കും.
അക്കൗണ്ട് കാലാവധി നീട്ടിയാൽ
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ട് കാലാവധി നീട്ടിയാലും അക്കൗണ്ട് തുറന്ന സമയത്തെ പലിശ തുടർന്നും ലഭിക്കും. കാലാവധി നീട്ടിയ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാൻ നിക്ഷേപകർക്ക് സാധിക്കും. അക്കൗണ്ടിന്റെ പൂർത്തിയാക്കിയ ഓരോ വർഷത്തിനും പലിശ ലഭിക്കും.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications