മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

ഭാവി ജീവിതം സാമ്പത്തീക ഭദ്രതയുള്ളതാക്കി മാറ്റുന്നതിനായി ഏതെങ്കിലും സമ്പാദ്യ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന വ്യക്തികളായിരിക്കും നമ്മള്‍ എല്ലാവരും. സ്ഥിര വരുമാനമുള്ള യൗവ്വന കാലത്ത് വരുമാനത്തിന്റെ ഒരു വിഹിതം അനുയോജ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവി ജീവിതം സാമ്പത്തീക ഭദ്രതയുള്ളതാക്കി മാറ്റുന്നതിനായി ഏതെങ്കിലും സമ്പാദ്യ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന വ്യക്തികളായിരിക്കും നമ്മള്‍ എല്ലാവരും. സ്ഥിര വരുമാനമുള്ള യൗവ്വന കാലത്ത് വരുമാനത്തിന്റെ ഒരു വിഹിതം അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും ജീവിത സായാഹ്നത്തില്‍ സാമ്പത്തീക പരാധീനതകളോ പ്രയാസങ്ങളോ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കും.

Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?

റിട്ടയര്‍മെന്റ് കാലത്തേക്ക് സ്ഥിര വരുമാനം

റിട്ടയര്‍മെന്റ് കാലത്തേക്ക് സ്ഥിര വരുമാനം

റിട്ടയര്‍മെന്റ് കാലത്തേക്ക് സ്ഥിര വരുമാനം ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികളും നമുക്ക് കാണുവാന്‍ സാധിക്കും. നമ്മുടെ സാമ്പത്തീക ലക്ഷ്യങ്ങള്‍ വിശകലനം ചെയ്ത് അതില്‍ നിന്നും നമുക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയാണ് ചെയ്യേണ്ടത്. ദീര്‍ഘ കാല നിക്ഷേപ പദ്ധതിയിലൂടെ മികച്ച ആദായം തന്നെ നമുക്ക് സ്വന്തമാക്കുവാന്‍ സാധിക്കുകയും ചെയ്യും.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!

സ്ഥിരമായി ഒരു നിശ്ചിത തുക പെന്‍ഷന്‍

സ്ഥിരമായി ഒരു നിശ്ചിത തുക പെന്‍ഷന്‍

റിട്ടയര്‍മെന്റ് പ്രായത്തിന് ശേഷം ഓരോ മാസവും സ്ഥിരമായി ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് യോജിച്ച ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. 2015 മെയ് മാസത്തില്‍ കൊല്‍ക്കത്തയില്‍ വച്ചാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി സ്വവലംഭന്‍ യോജന പദ്ധതിയുടെ പ്രഖ്യാപനം നടത്തുന്നത്. ഇന്ന് ആ പദ്ധതി അറിയപ്പെടുന്നത് അടല്‍ പെന്‍ഷന്‍ യോജന എന്നാണ്.

Also Read : അടിക്കടിയുള്ള പിഎഫ് പിന്‍വലിക്കലുകള്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ കുറച്ചേക്കാം!Also Read : അടിക്കടിയുള്ള പിഎഫ് പിന്‍വലിക്കലുകള്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ കുറച്ചേക്കാം!

അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ പെന്‍ഷന്‍ പദ്ധതി വാഗ്ദാം ചെയ്യുന്ന വരുമാന സ്ഥിരതയും വിശ്വാസ്യതയും കാരണം നിരവധി പേര്‍ ഇതിനോടകം തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളായിക്കഴിഞ്ഞു. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പൗരന്മാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. നിര്‍മാണ മേഖലയിലും, മൈനിംഗ് മേഖലയിലുമൊക്കെ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക.

Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

പ്രായ പരിധി

പ്രായ പരിധി

പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായ പരിധി 18 മുതല്‍ 40 വയസ്സ് വരെയാണ്. 18 വയസ്സിനും നാല്‍പ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള, ഇന്ത്യന്‍ പൗരനായ, അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് വരുമാനം കണ്ടെത്തുന്ന ഏതൊരു വ്യക്തിയ്ക്കും അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താവാകാം. തൊഴിലില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോഴോ, അല്ലെങ്കില്‍ ഉപയോക്താവിന് 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴോ ആണ് നിക്ഷേപകന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുക.

Also Read : ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാംAlso Read : ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

നിക്ഷേപകന്‍ മരണപ്പെടുകയാണെങ്കില്‍

നിക്ഷേപകന്‍ മരണപ്പെടുകയാണെങ്കില്‍

അടല്‍ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കളായിട്ടുള്ള തൊഴിലാളികള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷം മരണം വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇനി നിക്ഷേപകന്‍ മരണപ്പെടുകയാണെങ്കില്‍ അയാളുടെ പങ്കാളിയ്ക്ക് മരണം വരെ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കും. നിക്ഷേപകനും പങ്കാളിയും മരണപ്പെടുകയാണെങ്കില്‍ പദ്ധതി പ്രകാരമുള്ള മുഴുവന്‍ തുകയും നോമിനിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

Also Read : സ്വര്‍ണ വില സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ വിലയിലും താഴെ! നിക്ഷേപകര്‍ എന്ത് ചെയ്യണം?Also Read : സ്വര്‍ണ വില സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ വിലയിലും താഴെ! നിക്ഷേപകര്‍ എന്ത് ചെയ്യണം?

5,000 രൂപാ വീതം പെന്‍ഷന്‍

5,000 രൂപാ വീതം പെന്‍ഷന്‍

ഇനി മാസം തോറും 210 രൂപ എന്ന ചെറിയൊരു വിഹിതം വരുമാനത്തില്‍ നിന്നും മാറ്റി വച്ചു കൊണ്ട് റിട്ടയര്‍മെന്റ് പ്രായത്തിന് ശേഷം അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും മാസം 5,000 രൂപാ വീതം പെന്‍ഷന്‍ നേടുന്നത് എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം. റിട്ടയര്‍ ചെയ്യുന്ന പ്രായം മുതല്‍ എത്ര തുക തങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷനായി ലഭിക്കണം എന്നത് അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് 1,000 രൂപയും പരമാവധി 5,000 രൂപയുമാണ് പെന്‍ഷനായി ലഭിക്കുക.

Also Read : ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!Also Read : ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!

മാസം 210 രൂപാ വീതം നിക്ഷേപിച്ചാല്‍

മാസം 210 രൂപാ വീതം നിക്ഷേപിച്ചാല്‍

പരമാവധി പെന്‍ഷന്‍ തുകയായ 5,000 രൂപ ഓരോ മാസവും ലഭിക്കുന്നതിനായി നിക്ഷേപകന്‍ തന്റെ 18ാം വയസ്സ് മുതല്‍ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ മാസം 210 രൂപാ വീതം നിക്ഷേപിച്ചാല്‍ മതിയാകും. 20ാം വയസ്സിലാണ് നിക്ഷേപം ആരംഭിക്കുന്നത് എങ്കില്‍ 248 രൂപ പ്രതിമാസം നിക്ഷേപം നടത്തേണ്ടതായി വരും. ഇനി 25ാം വയസ്സിലാണ് നിക്ഷേപം ആരംഭിക്കുന്നത് എങ്കില്‍ മാസം 376 രൂപാ വീതം നിക്ഷേപിക്കേണ്ടതുണ്ട്.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കാം ഈ പദ്ധതിയിലൂടെAlso Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കാം ഈ പദ്ധതിയിലൂടെ

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ വ്യക്തികളെയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) എന്‍പിഎസ് ഘടനയിലൂടെ അടല്‍ പെന്‍ഷന്‍ യോജനയുടെ നിര്‍വഹണം നടത്തുന്നത്. അടല്‍ പെന്‍ഷന്‍ യോജനയിലൂടെ ഉപയോക്താവിന് ഉറപ്പുള്ള പ്രതിമാസ പെന്‍ഷന്‍ തുക വാഗ്ദാനം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

Also Read : പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാംAlso Read : പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാം

എപിവൈ പെന്‍ഷന്‍ തുക

എപിവൈ പെന്‍ഷന്‍ തുക

1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് ഉപയോക്താവിന് ഒരു മാസം അടല്‍ പെന്‍ഷന്‍ യോജനയിലൂടെ ലഭിക്കുന്ന പെന്‍ഷന്‍ തുക. ഉപയോക്താവിന് പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്ന പെന്‍ഷന്‍ തുകയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പുണ്ടാകുമെന്നത് പദ്ധതിയുടെ വിശ്വാസ്യത ഉയര്‍ത്തുന്നു. അടല്‍ പെന്‍ഷന്‍ യോജന സേവനം നിങ്ങള്‍ക്ക് നല്‍കുന്ന ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാല്‍ എപിവൈ പെന്‍ഷന്‍ തുക ഉയര്‍ത്തുവാനോ, കുറയ്ക്കുവാനോ സാധിക്കും. കൂടാതെ എപിവൈയിലേക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനത്തിന്റെ ഇടവേളയിലും ആവശ്യമെങ്കില്‍ മാറ്റം വരുത്താം.

Read more about: pension
English summary

Invest Rs 210 per month in Atal Pension Yojana and earn pension of Rs 5,000 after retirement | മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

Invest Rs 210 per month in Atal Pension Yojana and earn pension of Rs 5,000 after retirement
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X