പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീം (എന്എസ്സി) പരിപൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്കുന്ന നിക്ഷേപ പദ്ധതിയാണ്. ഒരു മാസം 100 രൂപ മുതലുള്ള ചെറിയ തുക മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീം (എന്എസ്സി) പരിപൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്കുന്ന നിക്ഷേപ പദ്ധതിയാണ്. ഒരു മാസം 100 രൂപ മുതലുള്ള ചെറിയ തുക മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ലക്ഷാധിപതിയാകുവാന് സാധിക്കും.

റിസ്ക് തീരെ ഇല്ലാതെ നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗമാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീം. നിങ്ങളുടെ സമ്പാദ്യത്തിന് പൂര്‍ണ സുരക്ഷ എന്എസ്സിയില് ലഭിക്കും.
5 വര്‍ഷമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമിന്റെ നിക്ഷേപ കാലാവധി. 1 വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയായാല്‍ ചില നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്ക് എന്എസ്സിയില് നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദങ്ങളുടെ തുടക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്എസ്സി പലിശ നിരക്ക് നിശ്ചയിക്കുക.
നിലവില്‍ പ്രതിവര്‍ഷം 5.9 ശതമാണ് എന്എസ്സിയിലെ പലിശ നിരക്ക്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നിക്ഷേപകന് പലിശ ലഭിക്കുക. അതുവരെ ഓരോ വര്‍ഷവും നേടുന്ന പലിശ വീണ്ടും അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.
മാസം ഏറ്റവും ചുരുങ്ങിയത് 100 രൂപ മുതല്‍ നിങ്ങള്‍ക്ക് എന്എസ്സിയില് നിക്ഷേപിക്കാം. നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 20.06 ലക്ഷം രൂപ കൈയ്യില്‍ വേണമെന്നാണ് ആഗ്രഹമെങ്കില്‍ 5.9 ശതമാനം നിരക്കില്‍ 15 ലക്ഷം രൂപയാണ് 5 വര്‍ഷം കൊണ്ട് നിക്ഷേപിക്കേണ്ടത്. 5.06 ലക്ഷം രൂപ നിങ്ങള്‍ക്ക് പലിശയായി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
