നിങ്ങൾ ആദ്യ നിക്ഷേപം വൈകിയാണ് ആരംഭിക്കുന്നതെങ്കിൽ നിങ്ങളുടെ സമ്പാദ്യത്തിൽ ഒരു കോടി രൂപയുടെ നഷ്ടം വരും. നിക്ഷേപം നേരത്തേ ആരംഭിക്കുന്നതിന്റെ പ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം. പക്ഷേ നിക്ഷേപിക്കാനുള്ള പദ്ധതികൾ വൈകിപ്പിക്കുന്നതിന് എല്ലാവർക്കും എല്ലായ്‌പ്പോഴും ഒഴികഴിവുകൾ ഉണ്ടാകും. ഓരോ മാസവും 3,000 രൂപ നിക്ഷേപിക്കാൻ നിങ്ങൾ അഞ്ച് വർഷമോ അതിൽ കൂടുതലോ വൈകിയാൽ നഷ്ടം 88 ലക്ഷം രൂപയാണ്.
ഉദാഹരണം 1
വ്യത്യസ്ത പ്രായത്തിൽ പ്രതിമാസം 3,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയ മൂന്ന് നിക്ഷേപകരെ തിരഞ്ഞെടുക്കുക. ഓരോ നിക്ഷേപകനും 58 വയസ്സ് വരെ വിരമിക്കലിനായി നിക്ഷേപം നടത്തുന്നുവെന്ന് കരുതുക. 23 വയസ്സുള്ളപ്പോൾ സീമ നിക്ഷേപം ആരംഭിച്ചാൽ വിരമിക്കുമ്പോഴേക്കും രണ്ട് കോടി രൂപയ്ക്ക് അടുത്ത് സമ്പാദ്യമുണ്ടാകും. നിക്ഷേപത്തിന് പ്രതിവർഷം 12% വരുമാനം ലഭിക്കുമ്പോഴാണ് ഈ തുക ലഭിക്കുക.
ഉദാഹരണം 2
അഞ്ച് വർഷത്തിന് ശേഷം 28 വയസ്സിലാണ് ദേവൻ നിക്ഷേപം ആരംഭിച്ചതെങ്കിൽ പ്രതിമാസം 3,000 രൂപ നിക്ഷേപിച്ചാൽ വിരമിക്കൽ സമ്പാദ്യമായി ഒരു ലക്ഷം രൂപ മാത്രമേ സമ്പാദിക്കാനാകൂ. സീമ സമ്പാദിക്കുന്നതിന്റെ പകുതി മാത്രമേ ദേവന് സമ്പാദിക്കാൻ സാധിക്കൂ.
ഉദാഹരണം 3
മൂന്നാമത്തെ നിക്ഷേപകനായ വിശാൽ 35-ാമത്തെ വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെന്ന് കരുതുക. വിരമിക്കാൻ അദ്ദേഹത്തിന് 23 വർഷമുണ്ട്. 12% റിട്ടേൺ നിരക്കിൽ, വിരമിക്കലിനായി 44 ലക്ഷം രൂപ ലാഭിക്കാൻ അദ്ദേഹത്തിന് കഴിയും. ഇത് മറ്റ് രണ്ട് നിക്ഷേപകരേക്കാൾ വളരെ കുറവാണ്.
ദീർഘകാല നിക്ഷേപം
നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ വ്യക്തമാകുന്നത്. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുക. പിന്നീട് നിങ്ങളുടെ ശമ്പളവും മറ്റും വർദ്ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപം വർദ്ധിപ്പിക്കാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
