മാസം 3000 രൂപ നിങ്ങൾക്ക് മിച്ചം പിടിക്കാനുണ്ടോ? എങ്കിൽ ഈ തുക മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ടിൽ നിക്ഷേപിച്ചാലോ? പ്രതിമാസം 3,000 രൂപ ഈ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് 2,56,000 രൂപ സമ്പാദിക്കാനാകും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ പദ്ധതിയിൽ നിക്ഷേപിച്ചവർക്ക് ഇരട്ടി നേട്ടമാണ് ലഭിച്ചത്. ലാർജ്, മിഡ്‌ക്യാപ് വിഭാഗത്തിലെ ഏറ്റവും മികച്ച മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൊന്നാണിത്.
വരുമാനം
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 12.84% വാർഷിക എസ്‌ഐപി റിട്ടേണുകളും കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 11 ശതമാനം നേട്ടവുമാണ് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട് നൽകിരിക്കുന്നത്. 2010 ജൂലൈയിലാണ് ഈ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ 6 വർഷങ്ങളിൽ മൂന്ന് വർഷവും പദ്ധതി മികച്ച നേട്ടമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മികച്ച പ്രകടനം
ലാർജ് & മിഡ്‌കാപ്പ് ഫണ്ടിനെ ഒരു ഓപ്പൺ-എൻഡ് സ്കീമായാണ് സെബി നിർവചിക്കുന്നത്. ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടുകളുടെ ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിൽ മൊത്തം ആസ്തിയുടെ 35% വീതം നിക്ഷേപിക്കാവുന്നതാണ്. മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളതിനാൽ ഇവിടെ നിക്ഷേപം നടത്തുന്നതിൽ നിക്ഷേപകർ കൂടുതൽ ചിന്തിക്കേണ്ടതില്ല.
ഒരു വർഷത്തെ വരുമാനം
ഓരോ വർഷം കഴിയും തോറും, സ്കീം ഏറ്റവും മികച്ച നേട്ടമാണ് കൈവരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ, കാറ്റഗറി ശരാശരിയായ 7.6 ശതമാനത്തിൽ നിന്ന് സ്കീം 15 ശതമാനം ഉയർന്നു. മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ടിന്റെ 1 വർഷത്തെ വരുമാനം 8.33 ശതമാനമാണ്. നീലേഷ് സുരാനയും അങ്കിത് ജെയിനും ചേർന്നാണ് ഈ സ്കീം കൈകാര്യം ചെയ്യുന്നത്. 2010 മെയ് മുതൽ നീലേഷ് സുരാനയ്ക്കാണ് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ടിന്റെ മേൽനോട്ടം.
റിസ്ക് vs റിട്ടേൺ
ഈ മ്യൂച്വൽ ഫണ്ട് സ്കീമിനെ ശരാശരി റിസ്കുള്ളതും എന്നാൽ ഉയർന്ന റിട്ടേൺ നൽകുന്ന സ്കീമുകളുടെ വിഭാഗത്തിലുമാണ് വിശകല വിദഗ്ധർ ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് (6.76%), ഐസിഐസിഐ ബാങ്ക് (5.22%), ഇൻഫോസിസ് (5.11%), ആക്സിസ് ബാങ്ക് (3.80%), ഭാരതി എയർടെൽ (3.27%) എന്നിവയാണ് സ്കീമിലുൾപ്പെട്ടിട്ടുള്ള മികച്ച അഞ്ച് ഓഹരികൾ. സ്കീമിന്റെ മൊത്തം ആസ്തിയുടെ 38% ടോപ്പ് 10 സ്റ്റോക്കുകളാണ്. ലാർജ്, മിഡ് ക്യാപ് വിഭാഗത്തിലെ ഏറ്റവും മികച്ച സ്കീമാണ് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
