കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ഒരു റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്‍പിഎസ്. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നതോടെ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ഒരു റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്‍പിഎസ്. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നതോടെ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളെല്ലാം നമുക്ക് ഒഴിവാക്കാം. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രകാരം ഒരു വ്യക്തി മാസം 12,000 രൂപ എന്‍പിഎസ് നിക്ഷേപത്തിനായി മാറ്റി വച്ചാല്‍ റിട്ടയര്‍മെന്റിന് ശേഷം 1.78 ലക്ഷം രൂപ പ്രതിമാസ പെന്ഷന് നേടുവാന്‍ അയാള്‍ക്ക് സാധിക്കും. ഇതിനായി നിക്ഷേപകന് സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ ആണ് നിക്ഷേപ രീതിയായി തെരഞ്ഞെടുക്കേണ്ടത്.
എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും
നിക്ഷേപ തുകയുടെ 75 ശതമാനം വരെ നിക്ഷേപകന് ഇക്വിറ്റി അഥവാ ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്. എങ്കിലും റിസ്ക് ഏറ്റെടുക്കുവാന്‍ താത്പര്യം കുറഞ്ഞ വ്യക്തികളാണെങ്കില്‍ 60 ശതമാനം ഇക്വുറ്റി, 40 ശതമാനം ഡെബ്റ്റ് എന്നീ രീതിയില്‍ നിക്ഷേപ അനുപാതം തെരഞ്ഞെടുക്കാം. ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും നിക്ഷേപകന് ലഭിക്കുന്ന ആദായം 10 ശതമാനമായിരിക്കും.
12,000 രൂപ വീതം മാസം എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍
ഒരു നിക്ഷേപകന് 60:40 അനുപാതത്തില്‍ 12,000 രൂപ വീതം മാസം എന്‍പിഎസില്‍ നിക്ഷേപം നടത്തുകയും, മെച്യൂരിറ്റി തുകയില്‍ 40 ശതമാനം ആന്വുറ്റി പ്ലാന്‍ വാങ്ങിക്കുന്നതിനായി മാറ്റി വയ്ക്കുകയും ചെയ്താല്‍ അയാള്‍ക്ക് ലഭിക്കുന്ന തുക 1,64,11,142 രൂപയായിരിക്കും. ആന്വുറ്റി പ്ലാനില്‍ നിന്നും 6 ശതമാനം മാത്രം ആദായം പ്രതീക്ഷിച്ചാല്‍ അയാള്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക 54,704 രൂപയാണ്.
സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാനില്‍ നിക്ഷേപം നടത്തിയാല്‍
അത്തരമൊരു സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഈ 1.64 കോടി രൂപ ഒരു സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാനില്‍ നിക്ഷേപം നടത്തിയാല്‍ ഓരോ മാസവും ്അയാള്ക്ക് എത്ര തുക ലഭിക്കും. ഒപ്റ്റിമ മണി മാനേജേഴ്സ് എംഡി& സിഇഒ പങ്കജ് മത്പാല്‍ പറയുന്നത് 25 വര്‍ഷത്തേക്ക് 1.64 കോടി രൂപ സിസ്റ്റമെറ്റിക് വിത്ത്ഡ്രോവല്‍ പ്ലാനില്‍ നിക്ഷേപം നടത്തിയാല്‍ അയാള്‍ക്ക് ഓരോ മാസവും 1,23,560 രൂപയുടെ ആദായം ലഭിക്കുമെന്നാണ്. എട്ട് ശതമാനം ആദായം പ്രതീക്ഷിക്കുമ്പോഴുള്ള നേട്ടമാണിത്.
മാസം 1.70 ലക്ഷം രൂപ പെന്‍ഷനായി
നിങ്ങള്‍ക്ക് മാസം 1.70 ലക്ഷം രൂപ പെന്‍ഷനായി സ്വന്തമാക്കണമെങ്കില്‍ 50 ശതമാനം ഇക്വിറ്റിയിലും 50 ശതമാനം ഡെബിറ്റ് രീതിയിലാണ് എന്‍പിഎസ് നിക്ഷേപം നടത്തേണ്ടത്. മാസം 12,000 രൂപ വീതമുള്ള നിക്ഷേപമാണ് ഇവിടെ കണക്കാക്കുന്നത്. അതായത് ദിവസം 400 രൂപാ വീതം നിക്ഷേപം. എങ്കില്‍ നിക്ഷേപകന് സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാനിലൂടെ 1.02 ലക്ഷം രൂപയും ആന്വുറ്റി ആദായമായി 68,330 രൂപയും ലഭിക്കും.
1.78 ലക്ഷം രൂപ പ്രതിമാസ പെന്ഷന്
ഇനി 1.78 ലക്ഷം രൂപ പ്രതിമാസ പെന്ഷന് നേടുന്നതിനായി 12,000 രൂപ പ്രതിമാസ നിക്ഷേപത്തിന്റെ 40 ശതമാനമാണ് ആന്വുറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടത്. എങ്കില്‍ സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാനില്‍ നിന്നും 1.23 ലക്ഷം രൂപയും, 54,704 രൂപയും ഒരു മാസത്തില്‍ ലഭിക്കും. അങ്ങനെ ആകെ 1.78 ലക്ഷം രൂപ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
