ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഏത് സാമ്പത്തിക സ്ഥിതിയിലുള്ളവർക്കും നിക്ഷേപിക്കാൻ സാധിക്കും എന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും ചിലവുകൾ വർധിച്ചു വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഉയർന്ന തുക കണ്ടെത്താൻ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൂടെ സാധിക്കും.
പെൺകുട്ടികളുടെ മാതാപിതാക്കളാണ് നിങ്ങളെങ്കിൽ സുകന്യ സമൃദ്ധി യോജനയിൽ ചേരുന്നതായിരിക്കും നല്ലത്. എന്താണ് സുകന്യ സമൃദ്ധി യോജന എന്നാണോ ആലോചിക്കുന്നത്. വിശദമായി അറിയാം.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന അഥവാ അഥവാ എസ്എസ്‌വൈ സര്‍ക്കാര്‍ അധിഷ്ഠിത ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്‌വൈ അവതരിപ്പിക്കപ്പെട്ടത്.
കാലാവധി എത്ര നാൾ..?
ഒരു ഉപയോക്താവിന് പെൺകുഞ്ഞ് ജനിക്കുമ്പോൾ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാനാകും. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് 15 വർഷത്തേയ്ക്കു നിക്ഷേപിക്കാൻ സാധിക്കും. കാരണം ഒരാൾക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ പെൺകുട്ടിക്ക് 14 വയസ് തികയുന്നത് വരെയാണു നിക്ഷേപിക്കാൻ സാധിക്കുക. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാം. ബാക്കിയുള്ള തുക പെൺകുട്ടിക്ക് 21 വയസാകുമ്പോൾ പിൻവലിക്കാം.

പലിശ നിരക്ക്
പെൺകുട്ടികളുടെ ഉപരി പഠനം, വിവാഹ ചെലവുകൾ നിർവഹിക്കുകയാണ് സുകന്യ സമൃദ്ധി യോജനയുടെ പ്രധാന ലക്ഷ്യങ്ങൾ. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലുമാണ് എസ്എസ്‌വൈ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. നിലവില്‍ 8.2 ശതമാനം പലിശയാണ് പദ്ധതി വാഗ്ധാനം ചെയ്യുന്നത്.
നികുതി ഇളവ്
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.

22 ലക്ഷം രൂപ സമ്പാദിക്കാം
സുകന്യ സമൃദ്ധി യോജനയിലൂടെ 15 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങലുടെ ലക്ഷ്യമെങ്കിൽ നിക്ഷേപം ഏത് രീതിയിൽ ക്രമീകരിക്കണമെന്ന് നോക്കാം. എല്ലാ മാസവും 4000 രൂപ വീതം സുകന്യ സമൃദ്ധിയിൽ നിക്ഷേപിക്കണം. ഈ നിക്ഷേപം 15 വർഷത്തേക്ക് തുടരുകയും വേണം. ആകെ 7,20,000 രൂപയാണ് 15 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്ന തുക.
21 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 22 ലക്ഷം രൂപ നേടാം. എങ്ങനെ എന്നാണോ... കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ ഏകദേശം 15.14 ലക്ഷം രൂപ ലഭിക്കും. അതായത് 7.2 ലക്ഷം രൂപ നിക്ഷേപവും 15.14 ലക്ഷം രൂപ പലിശയും കൂട്ടി ആകെ 22.34 ലക്ഷം രൂപ നേടാൻ സാധിക്കും.
നേരത്തെ നിക്ഷേപം പിൻവലിക്കാം
സുകന്യ സമൃദ്ധി യോജനയിൽ നിബന്ധനകൾക്ക് വിധേയമായി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. മകൾക്ക് 18 വയസ്സ് തികയുമ്പോൾ, പഠനത്തിനായി 50 ശതമാനം പണം പിൻവലിക്കാം
എങ്ങനെ അക്കൗണ്ട് തുറക്കാം..?
ഏത് ഇന്ത്യൻ പൌരനും സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാം. പെൺകുട്ടിയുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ ആയിരിക്കണം എന്നതും നിബന്ധനയാണ്. പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ അക്കൗണ്ട് മാറ്റാനും സാധിക്കും.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
