കോടീശ്വരനാകുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കുകന്നതിനായി എല്ലാവരും ചെയ്യുന്നതോ ലോട്ടറി എടുക്കുക എന്നതും. എന്നാൽ ലോട്ടറി അടിച്ചാൽ മാത്രമാണോ ഒരു സാധാരണക്കാരന് കോടീശ്വരനാകാൻ സാധിക്കുകയുള്ളു. അല്ലേ അല്ല. ദിവസവും ചെറിയ തുക നിക്ഷേപത്തിനായി നീക്കി വെക്കുന്നതിലൂടെ ആർക്കും കോടീശ്വരനാകാൻ സാധിക്കും. പക്ഷെ അതിന് കുറച്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.
ദിവസവും ചെറിയ തുക നിക്ഷേപത്തിനായി നീക്കിവെച്ച് ദീർഘകാലം കൊണ്ട് ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്നുണ്ട്. അതിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ്. എന്താണ് പിപിഎഫ് എന്നും പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാൻ സാധിക്കുമെന്നും നമുക്ക് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
പലിശ നിരക്ക്
ബാങ്കിലെയും പോസ്റ്റ് ഓഫീസിലെയും സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ പലിശയാണ് പിപിഎഫ് പദ്ധതി നൽകുന്നത്. നിലവിൽ ഈ പദ്ധതിയിൽ സർക്കാർ 7.1 ശതമാനം പലിശയാണ് നൽകുന്നത്. ഈ പദ്ധതിക്ക് സർക്കാർ സംയുക്ത പലിശ നൽകുന്നു.

എത്ര തുക നിക്ഷേപിക്കണം..?
പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ഒരു നിക്ഷേപകൻ മുഴുവൻ സാമ്പത്തിക വർഷത്തിലും നിക്ഷേപിച്ചില്ലെങ്കിൽ, പിപിഎഫ് അക്കൗണ്ട് മരവിപ്പിക്കപ്പെടും. അക്കൗണ്ട് പുനരാരംഭിക്കുന്നതിന്, നിക്ഷേപകൻ നിക്ഷേപ തുകയ്‌ക്കൊപ്പം പിഴയും നൽകണം.
നികുതി ആനുകൂല്യം
നിക്ഷേപ തുകയ്ക്കും പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും നികുതിയില്ല. ഇതുകൂടാതെ, ഈ സ്കീം ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും നൽകുന്നു.
ഭാഗിക പിൻവലിക്കൽ
പിപിഎഫ് നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഭാഗിക പിൻവലിക്കലുകൾ നടത്താം. അടിയന്തര സാഹചര്യത്തിൽ നിക്ഷേപകന് പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം പിൻവലിക്കാം. എന്നാൽ നിക്ഷേപം ആറ് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ ഇത് സാധ്യമാവുകയുള്ളു.
വായ്പ ലഭിക്കാനും വഴിയുണ്ട്
3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം. അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 25 ശതമാനം മാത്രമാണ് നിക്ഷേപകന് വായ്പയായി ലഭിക്കുന്നത്. വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. അതിന് 2 ശതമാനം പലിശ ഈടാക്കും.

1 കോടി രൂപ എങ്ങനെ സമ്പാദിക്കാം
പിപിഎഫ് നിക്ഷേത്തിലൂടെ 1 കോടി രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്ന് കരുതുക. അതിനായി പ്രതിദിനം 405 രൂപ നിക്ഷേപിക്കണം. അതായത് ഒരു മാസം 12150 രൂപ. ഒരു വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ 1,47,850 രൂപ നിക്ഷേപിക്കും. ഈ നിക്ഷേപം 25 വർഷം തുടരുകയും 7.1 ശതമാനം പലിശ ലഭിക്കുകയും ചെയ്താൽ നിങ്ങൾക്ക് 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും.
അക്കൗണ്ട് എങ്ങനെ തുറക്കാം..?
ഏതെങ്കിലും അംഗീകൃത ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു പിപിഎഫ് അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ഏത് സമയത്തും നിങ്ങൾക്ക് അതിലേക്ക് പണമിടാം.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications