ജീവിതത്തിൽ ഒരു വട്ടമെങ്കിലും എൽഐസി എന്ന് കേൾക്കാത്തവരുണ്ടാകില്ല. പലർക്കും എൽഐസി പോളിസികളുണ്ടാവുകയും ചെയ്യും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അവർക്ക് അനുയോജ്യമായ പോളിസികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും എൽഐസി പദ്ധതികൾ ലഭ്യമാണ്. അതുവഴി രാജ്യത്തെ ഏല്ലാ ജനങ്ങൾക്കും സുരക്ഷയും വരുമാനവും ഉറപ്പ് നൽകാനാണ് എൽഐസിയുടെ ശ്രമം.
എൽഐസി പോളിസികളുടെ ഏറ്റവും വലിയ നേട്ടം എന്നത് ചെറിയ തുകകൾ നിക്ഷേപിച്ച് കാലാവധി പൂർത്തിയാകുമ്പോൾ വലിയ തുക ലഭിക്കും എന്നതാണ്. അത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. മറ്റൊന്നുമല്ല, ജീവൻ ആനന്ദ് പോളിസിയാണ് അത്. പ്രതിദിനം 45 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 25 ലക്ഷം രൂപ നേടാൻ സാധിക്കും.
ജീവൻ ആനന്ദ് പോളിസി
കുറഞ്ഞ പ്രീമിയത്തിൽ വലിയ ലാഭം നേടണമെങ്കിൽ ജീവൻ ആനന്ദ് പോളിസി (എൽഐസി ജീവൻ ആനന്ദ്) ഒരു മികച്ച ഓപ്ഷനാണ്. വേണമെങ്കിൽ ദീർഘകാല സേവിംഗ്സ് പ്ലാൻ എന്നും പറയാം. അതുകൊണ്ടു തന്നെ റിട്ടയർമെന്‍റ് ഫണ്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പോളിസി അനുയോജ്യമാണ്. നിക്ഷേപങ്ങളിൽ നിന്ന് തുടരെത്തുടരെ പണം പിൻവലിക്കാത്തവർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും. പോളിസിയുടെ ലോക്ക് ഇൻ പിരീഡ് ദൈർഘ്യമേറിയതാണ് എന്നതിനോടൊപ്പം തന്നെ പോളിസിയ്ക്ക് ആനുകൂല്യങ്ങളും കൂടുതലാണ്.
18 വയസ് തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. പോളിസി കാലാവധി 15 മുതൽ 35 വർഷം വരെയാണ്. ജീവൻ ആനന്ദ് പോളിസിയിൽ ഒരു ലക്ഷം രൂപ സം അഷ്വേർഡ് നൽകിയിട്ടുണ്ട്. അതേസമയം പരമാവധി പരിധിയില്ല.

45 രൂപ നിക്ഷേപിച്ച് 25 ലക്ഷം നേടൂ
നിങ്ങൾ പ്രതിദിനം 45 രൂപ നിക്ഷേപത്തിനായി മാറ്റിവയ്ക്കുകയാണ് എന്ന് കരുതുക. അതായത് പ്രതിമാസം 1358 രൂപ നിക്ഷേപിച്ചാൽ 25 ലക്ഷം രൂപ ലഭിക്കും. എങ്ങനെ എന്നാണോ.. പോളിസി കാലാവധി 15 മുതൽ 35 വർഷം വരെയാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ എല്ലാ ദിവസവും 45 രൂപ ലാഭിച്ച് 35 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ പോളിസിയുടെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 25 ലക്ഷം രൂപ ലഭിക്കും.
നിങ്ങൾ എല്ലാ മാസവും 1358 രൂപ നിക്ഷേപിച്ചാൽ, ഒരു വർഷത്തിൽ 16,300 രൂപ നിക്ഷേപിക്കും. ഇങ്ങനെ 35 വർഷത്തിനുള്ളിൽ നിക്ഷേപിച്ച ആകെ തുക 5,70,500 രൂപയാകും. എന്നിരുന്നാലും, നിങ്ങൾ 35 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ 5 ലക്ഷം രൂപ സം അഷ്വേർഡ് ലഭിക്കും. അതോടൊപ്പം 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും നൽകും. അതായത് ആകെ ലഭിക്കുന്ന തുക 25 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും.

മറ്റ് ആനുകൂല്യങ്ങൾ
ജീവൻ ആനന്ദ് പോളിസി എടുക്കുന്ന പോളിസി ഉടമയ്ക്ക് ഈ സ്കീമിന് കീഴിൽ ഏതെങ്കിലും തരത്തിലുള്ള നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കില്ല, എന്നാൽ നിങ്ങൾക്ക് ഇതിൽ നാല് തരം റൈഡറുകൾ ലഭിക്കും. ആക്‌സിഡൻ്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി റൈഡർ, ആക്‌സിഡൻ്റ് ബെനിഫിറ്റ് റൈഡർ, ന്യൂ ടേം ഇൻഷുറൻസ് റൈഡർ, ന്യൂ ക്രിട്ടിക്കൽ ബെനിഫിറ്റ് റൈഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മരണ ആനുകൂല്യത്തിൽ, നോമിനിക്ക് പോളിസിയുടെ 125 ശതമാനം മരണ ആനുകൂല്യം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഏജന്‍റിനോട് വിശദാംശങ്ങൾ തേടുകയോ ചെയ്യാം.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications