റിട്ടയർമെന്റ് ജിവിതത്തിലേക്ക് കടക്കുന്നതിനു മുന്നേ ചില മുൻ കരുതലുകൾ ആവശ്യമാണ്. അതായത് ഒരു പെൻഷൻ സ്കീമിൽ ചേർന്ന് ജീവിതം സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ പെൻഷനെ കുറിച്ചും റിട്ടയർമെന്റിനെ കുറിച്ചും പ്രോത്സാഹിപ്പിക്കുന്നതിനായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) എല്ലാ വർഷവും ഒക്ടോബർ 1 ന് നാഷണൽ പെൻഷൻ സിസ്റ്റം ദിവസമായി ആചരിക്കുന്നു.
ഒരു പെൻഷൻ പദ്ധതിയുടെ ഭാഗമായാൽ നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ സാമ്പത്തികമായി സുരക്ഷിതമാവാൻ പെൻഷൻ തുക സഹായിക്കും. നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ (എൻ.പി.എസ്) ഭാഗമായാൽ നിങ്ങൾക്ക് നികുതിയിൽ ഇളവ് ലഭിക്കുകയും വിരമിച്ചതിനു ശേഷവും സ്ഥിരമായി വരുമാനം നേടാൻ സാധിക്കുന്നു.
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് എൻ.പി.എസിനെ നിയന്ത്രിക്കുന്നത്. സർക്കാർ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, അസംഘടിത മേഖലകളിലെ ജീവനക്കാർ എല്ലാം നാഷണൽ പെൻഷൻ സിസ്റ്റം അനുസരിച്ച് പെൻഷൻ നേടാൻ യോഗ്യതയുണ്ട്. 18 നും 70 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ ഏത് വ്യക്തിക്കും, താമസക്കാരനും അല്ലാത്തവനും എൻ.പി.എസിൽ ചേരാം.
എൻ.പി.എസ്
പ്രധാനമായും രണ്ട് തരത്തിലുള്ള എൻ.പി.എസ് അക്കൗണ്ടുകളുണ്ട്. ടയർ 1, ടയർ 2 എന്നിങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ. ഓരോന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കാം;
ടയർ 1: ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകക്ക് പരിധിയില്ല. എന്നാൽ ഏറ്റവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 60 വയസ്സ് തികയുന്നതു വരെയാണ് ഇതിന്റെ കാലാവധി. നിശ്ചയിച്ച കാലാവധി പൂർത്തിയാക്കിയാൽ തുകയുടെ 60 ശതമാനം പിൻവലിക്കാം. ബാക്കി 40 ശതമാനം ഇൻഷുറൻസ് ദാതാവിൽ നിന്ന് ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കണം.

ടയർ 2 : ടയർ 1 അക്കൗണ്ട് ഉള്ളവർക്കായി തയ്യാറാക്കിയ അക്കൗണ്ടാണ് ഇത്. കുറഞ്ഞത് 250 രൂപ നിരക്കിൽ ഈ അക്കൗണ്ട് തുറക്കാം.
നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം?
സെക്ഷൻ 80 സി.സി.ഡി(1) പ്രകാരം വ്യക്തികൾക്ക് അവരുടെ ശമ്പളത്തിൻ്റെ 10% വരെ നികുതിയിളവ് ക്ലെയിം ചെയ്യാം. മാത്രമല്ല സെക്ഷൻ 80 സി.സി.ഇ പ്രകാരം മൊത്തത്തിലുള്ള 1.50 ലക്ഷം രൂപയ്ക്ക് വിധേയമാണ്.
സെക്ഷൻ 80 സി.സി.ഡി (1 ബി) പ്രകാരം 50,000 രൂപ വരെ അധിക കിഴിവും, സെക്ഷൻ 80 സി.സി.ഇ ക്ക് കീഴിലുള്ള 1.50 ലക്ഷം പരിധിക്ക് മുകളിലും ലഭ്യമാണ്.
നിയമത്തിലെ മാറ്റങ്ങൾ എന്തെല്ലാം...
ഈ വർഷം ഓഗസ്റ്റ് 24 നാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിൽ കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർക്ക് അവരുടെ ശരാശരി 12 മാസത്തെ പ്രതിമാസ ശമ്പളത്തിൻ്റെ 50% തുല്യമായ പെൻഷൻ ഉറപ്പുനൽകുന്നതിനാൽ യു.പി.എസ് ഒരു പരിധിവരെ പഴയ പെൻഷൻ സ്കീമിനോട് സാമ്യമുള്ളതാണ്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2025 ഏപ്രിൽ 1 മുതൽ ഏത് പെൻഷൻ സ്കീം തിരഞ്ഞെടുക്കണമെന്ന് രണ്ട് ഓപ്ഷനുകളും ഉണ്ടായിരിക്കും. യുപിഎസ്, എൻപിഎസ് എന്നിവയാണ് ഈ രണ്ട് ഓപ്ഷനുകൾ.
യു.പി.എസ് സ്കീമുൾ നിരവധി ആനുകൂല്യങ്ങൾ ഉറപ്പ് നൽകുന്നു;
കുടുംബ പെൻഷൻ: ഒരു സർക്കാർ ജീവനക്കാരി/ ജീവനക്കാരൻ മരിച്ചാൽ, മരിച്ചയാളുടെ പെൻഷൻ്റെ 60% തുല്യമായ പെൻഷൻ അവരുടെ കുടുംബത്തിന് ലഭിക്കും.
ലംപ് സം ആനുകൂല്യങ്ങൾ: വിരമിക്കുമ്പോൾ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്ക് പുറമേ, ഒരു ലംപ് സം റിട്ടയർമെൻ്റ് പേഔട്ട് ലഭിക്കും.
മിനിമം പെൻഷൻ: കേന്ദ്ര ഗവൺമെൻ്റിൽ കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കുന്ന വ്യക്തികൾക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പുനൽകുന്നു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications