ആകര്‍ഷകവും ഉറപ്പുള്ളതുമായ ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്കുന്ന പല തരത്തിലുള്ള വ്യത്യസ്തങ്ങളായ നിക്ഷേപ പദ്ധതികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വാഗ്ദാന
ആകര്‍ഷകവും ഉറപ്പുള്ളതുമായ ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്കുന്ന പല തരത്തിലുള്ള വ്യത്യസ്തങ്ങളായ നിക്ഷേപ പദ്ധതികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയതു വരുന്നുണ്ട്. സാധാരണക്കാരായ ലക്ഷോപലക്ഷം പേര് അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ചിരിക്കുന്ന തുകകള്‍ എല്‍ഐസിയുടെ സ്കീമുകളില്‍ നിക്ഷേപിക്കുകയും അതിലൂടെ അവരുടേയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.
ജീവന് പ്രഗതി പോളിസി
അത്തരത്തില്‍ ഏറെ ആകര്‍ഷകമായ എല്‍ഐസിയുടെ ഒരു നിക്ഷേപ പദ്ധതിയാണ് ജീവന് പ്രഗതി പോളിസി. റിട്ടയര്‍മെന്റിന് ശേഷമുള്ള തീവിതത്തില് സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കുവാനാണ് രാജ്യത്തെ പൊതു മേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി തങ്ങളുടെ ജീവന് പ്രതി പോളിസിയിലൂടെ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നത്. ഈ പദ്ധതിയിലൂടെ ദിവസേന 200 രൂപ വീതം നിക്ഷേപം നടത്തിയാല്‍ 28 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
200 രൂപ മാറ്റിവച്ചു കൊണ്ട് 28 ലക്ഷം രൂപ
ഓരോ മാസവുമാണ് ജീവന് പ്രഗതി പോളിസിയില്‍ നിക്ഷേപം നടത്തേണ്ടത്. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ വലിയൊരു തുക ലഭിക്കുന്നതിന് പുറമേ, മരണ ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യുടെ അംഗീകാരമുള്ള പോളിയാണ് എല്‍ഐസി ജീവന് പ്രഗതി പോളിസി. എങ്ങനെയാണ് ദിവസം വെറും 200 രൂപ മാറ്റിവച്ചു കൊണ്ട് 28 ലക്ഷം രൂപയെന്ന വലിയ നേട്ടം എല്‍ഐസി ജീവന് പ്രഗതി പോളിസിയിലൂടെ നേടുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഓരോ മാസവും 6,000 രൂപ നിക്ഷേപിക്കാം
നോണ്‍ ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയായ എല്‍ഐസി ജീവന് പ്രഗതി പോളിസി സേവിംഗ്സ് കം പ്രൊട്ടക്ഷന്‍ എന്‍ഡോവ്മെന്റ് പ്ലാന്‍ കൂടിയാണ്. അതായത് സമ്പാദ്യവും അതിനൊപ്പം പരിരക്ഷയും പോളിസി ഉപയോക്താക്കള്‍ക്ക് കമ്പനി ഉറപ്പുനല്കുണ്ടെന്നര്ഥം. പോളിസിയില്‍ നിന്നും മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 28 ലക്ഷം രൂപ നേടുന്നതിനായി നിക്ഷേപകര്‍ ഓരോ മാസവും നിക്ഷേപം നടത്തേണ്ടത് 6,000 രൂപയോളമാണ്.
ഡെത്ത് ബെനഫിറ്റ് തുക
മാസം 6,000 രൂപ നിക്ഷേപം നടത്തുന്നതിനായി ദിവസേന ഏറ്റവും ചുരുങ്ങിയത് 200 രൂപയാണ് മാറ്റി വയ്ക്കേണ്ടത്. ഇനി എന്തൊക്കെയാണ് എല്‍ഐസി ജീവന് പ്രഗതി പോളിസിയുടെ നേട്ടങ്ങള്‍ എന്ന് നമുക്ക് നോക്കാം. എല്‍ഐസി ജീവന് പ്രഗതി പോളിസിയില്‍ നിക്ഷേപം നടത്തിയ ഒരു വ്യക്തി മരണപ്പെടുകയാണെങ്കില്‍ അഷ്വര്‍ ചെയ്തിരിക്കുന്ന ഡെത്ത് ബെനഫിറ്റ് തുക നിക്ഷേപകന്റെ നോമിനിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പോളിസിയില്‍ ഒപ്പു വച്ചതിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ് പോളിസി ഉടമ മരണപ്പെടുന്നത് എങ്കില്‍ അഷ്വേര്‍ഡ് ചെയ്ത അടിസ്ഥാന തുകയുടെ നൂറ് ശതമാനവും നോമിനിയ്ക്ക് ലഭിക്കും.
12 വയസ്സ് പൂര്‍ത്തിയായാല്‍ നിക്ഷേപം ആരംഭിക്കാം
ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും ഇന്‍ഷുറന്‍സ് തുകയും വര്‍ധിക്കും. നിക്ഷേപത്തിന്റെ 16 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവില്‍ നോമിനിയ്ക്ക് ലഭിക്കുക അടിസ്ഥാന അഷ്വേര്‍ഡ് തുകയുടെ 200 ശതമാനമായിരിക്കും. പദ്ധതിയില്‍ ചേരുന്നതിനായി നിക്ഷേപകര്‍ക്ക് പ്രായ പരിധിയും എല്‍ഐസി നിശ്ചയിച്ചിട്ടുണ്ട്. 12 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മുതല്‍ എല്‍ഐസി പ്രഗതി പോളിസിയില്‍ നിക്ഷേപം നടത്താം. 20 വര്‍ഷം ഇതേ രീതിയില്‍ പദ്ധതിയില്‍ നിക്ഷേപം തുടര്‍ന്നാല്‍ മെച്യൂരിറ്റി കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങളുടെ പക്കല്‍ 28 ലക്ഷം രൂപയുണ്ടാകും. ഇതിന് പുറമേ 15,000 രൂപ പെന്‍ഷനും നല്‍കും.
ജീവന് പ്രഗതി പോളിസി നിക്ഷേപ ഘടന
നിക്ഷേപിച്ച ശേഷമുള്ള ആദ്യത്തെ അഞ്ച് വര്‍ഷം തുകയില്‍ മാറ്റം ഉണ്ടാകില്ല. 6 മുതല്‍ 10 വരെയുള്ള വര്‍ഷങ്ങളില്‍ തുകയില്‍ 25 ശതമാനം മുതല്‍ 125 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകും. 11 മുതല്‍ 15 വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപ തുകയില്‍ 150 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകും. 20 വര്‍ഷം വരെ തുക പിന്‍വലിച്ചില്ല എങ്കില്‍ 200 ശതമാനം വരെ തുക ഉയരും. ഈ രീതിയിലാണ് എല്‍ഐസി ജീവന് പ്രഗതി പോളിസി നിക്ഷേപത്തിന്റെ ഘടന.
2 ലക്ഷം രൂപയുടെ പോളിസി എടുത്താല്‍
ഉദാഹരണത്തിന് ഒരു വ്യക്തി 2 ലക്ഷം രൂപയുടെ പോളിസി എടുത്തു എന്ന് കരുതുക. ആദ്യത്തെ 5 വര്‍ഷം കവറേജ് തുകയില്‍ മാറ്റം ഉണ്ടാകില്ല. 6 മുതല്‍ 10 വര്‍ഷത്തിനിടെ ഇത് 2.5 ലക്ഷമായും 11 മുതല്‍ 15 വര്‍ഷത്തിനിടെ കവറേജ് തുക 3 ലക്ഷമായും ഉയരും. 16 മുതല്‍ 20 വര്‍ഷത്തിനിടെയാണ് പോളിസി എടുത്ത വ്യക്തി മരണപ്പെടുന്നത് എങ്കില്‍ 4 ലക്ഷവും നോമിനിക്ക് ലഭിക്കും.
നികുതി ഇളവുകള്‍
അപകട മരണം, അംഗഭംഗം സംഭവിക്കല്‍ തുടങ്ങിയവയും ജീവന് പ്രഗതി സ്കീമിന്റെ പരിധിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രീമിയം തുക കൂടുതലായി നല്‍കേണ്ടതുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80-സി പ്രകാരമുള്ള നികുതി ഇളവുകള്‍ പ്രീമിയം തുകയ്ക്കും മെച്യൂരിറ്റി തുകയ്ക്കും ലഭിക്കുമെന്നതും നിക്ഷേപകര്‍ക്ക് നേട്ടമാണ്.
ഉയര്‍ന്ന പ്രായ പരിധി
പോളിസിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന പ്രായ പരിധി 45 വയസ്സാണ്. നിക്ഷേപകന് എല്‍ഐസി ജീവന് പ്രഗതി പോളിസിയില്‍ നിന്നും പരമാവധി നേട്ടം ലഭ്യമാകുന്നതിനായി ഏറ്റവും ചുരുങ്ങിയത് 12 വര്‍ഷമെങ്കിലും നിക്ഷേപം നടത്തേണ്ടതായുണ്ട്. പരമാവധി 20 വര്‍ഷമാണ് നിക്ഷേപകര്‍ക്ക് പോളിസില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക.
എല്‍ഐസി പദ്ധതികള്‍
സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) ഉപയോക്താക്കള്‍ക്ക് നല്കി വരുന്നുണ്ട്. തങ്ങളുടെ ഭാവി സുരക്ഷിതവും ആശങ്കാ രഹിതവുമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്ക് എല്‍ഐസിയ്ക്ക് കീഴിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്. പ്രതിമാസ നിക്ഷേപങ്ങള്‍ അനുവദിക്കുന്ന ആകര്‍ഷകമായ സ്കീമുകളും എല്‍ഐസി ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications