പുതിയ കാലത്ത് നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങി നിക്ഷേപങ്ങളുടെ പട്ടിക നീണ്ടു പോവുകയാണ്. എന്നാൽ ഇപ്പോഴും ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപ മാർഗങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്. നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷ, അപകട സാധ്യത എന്നതാണ് അത്തരം നിക്ഷേപങ്ങളോട് മുഖം തിരിക്കുന്നതിനുള്ള കാരണം.
വരുമാനത്തിൽ ചെറിയ കുറവുണ്ടായാവും ഉറപ്പുള്ള വരുമാനം ലഭിക്കണമെന്ന് മാത്രമാണ് അത്തരത്തിലുള്ള നിക്ഷേപകരുടെ ലക്ഷ്യം. അങ്ങനെ സുരക്ഷിതമായ നിക്ഷേപ പദ്ധതി തിരയുന്ന ഒരാളാണ് നിങ്ങളെങ്കിൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കേണ്ടതില്ല. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ചാലും മികച്ച വരുമാനം ലഭിക്കും.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം (പോസ്റ്റ് ഓഫീസ് ആർഡി)
സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യമായ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം. കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്. അഞ്ച് വര്‍ഷ കാലത്തേക്കാണ് പോസ്റ്റ് ഓഫീസില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. 100 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്കു പോലും അനുയോജ്യമായ പദ്ധതിയാണിത്. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
പലിശ നിരക്ക്
നിലവിൽ 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് ലഭിക്കുന്നത്. ഇത് ത്രൈമാസ അടിസ്ഥാനത്തിൽ കണക്കാക്കുന്നു. ഈ രീതിയിൽ, നിങ്ങൾക്ക് നല്ലൊരു തുക ഫണ്ട് ശേഖരിക്കാൻ കഴിയും.
പ്രായ പരിധിയില്ലാതെ ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം. മാസ അടവ് മുടങ്ങിയാല്‍ 100 രൂപയ്ക്ക് 1 രൂപ തോതില്‍ പിഴ ഈടാക്കും. ഒരു വര്‍ഷത്തിന് ശേഷം 50 ശതമാനം തുക പിന്‍വലിക്കാന്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം അനുവദിക്കും.

12 ലക്ഷം രൂപ സമ്പാദിക്കാം
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിൽ എല്ലാ മാസവും 7000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം കൊണ്ട് നിക്ഷേപിക്കുന്ന ആകെ തുക 4,20,000 രൂപയായിരിക്കും. എന്നാൽ 6.7 ശതമാനം പലിശ ലഭിക്കുന്നത് പലിശയിനത്തിൽ 79,564 രൂപ ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക തുക 4,99,564 രൂപയായിരിക്കും, അതായത് ഏകദേശം 5 ലക്ഷം രൂപ.
പ്രതിമാസ ശമ്പളം 25,000 അല്ലെങ്കിൽ 30,000 ആണോ? റിട്ടയർമെന്റ് സമയത്ത് കിട്ടുന്ന ഇപിഎഫ് തുക അറിയാം
നിക്ഷേപത്തിന്‍റെ കാലാവധി 5 വർഷം കൂടി നീട്ടിയാൽ ഏകദേശം 12 ലക്ഷം രൂപ നേടാം. അതായത് 10 വർഷം കൊണ്ട് നിക്ഷേപിക്കുന്ന ആകെ തുക 8,40,000 ആയിരിക്കും. ഇതിൽ 6.7 ശതമാനം നിരക്കിൽ 3,55,982 രൂപ മാത്രം പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 11,95,982 രൂപ ലഭിക്കും, അതായത് ഏകദേശം 12 ലക്ഷം രൂപ.

പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം- പ്രയോജനങ്ങൾ
1. 100 രൂപ ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് ആർഡി തുറക്കാം, ആർക്കും എളുപ്പത്തിൽ ലാഭിക്കാൻ കഴിയുന്ന തുകയാണിത്. ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ല.
2. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതിയിൽ ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. സിംഗിൾ അക്കൗണ്ട് കൂടാതെ 3 പേർക്ക് വരെ ജോയിൻ്റ് അക്കൗണ്ട് തുറക്കാം. കുട്ടിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാനും സൗകര്യമുണ്ട്.
3. അക്കൗണ്ടിൻ്റെ കാലാവധി 5 വർഷമാണ്. പക്ഷേ, 3 വർഷത്തിനു ശേഷം പ്രീ-മെച്വർ ക്ലോഷർ ചെയ്യാം. നോമിനേഷൻ നൽകാനുള്ള സൗകര്യവും ഇതിലുണ്ട്. അതേ സമയം, കാലാവധി പൂർത്തിയാകുമ്പോൾ, ആർഡി അക്കൗണ്ട് 5 വർഷം കൂടി തുടരാം.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications