ഒരു കോടീശ്വരനായി വളരുന്നത് സ്വപ്നം കാണാത്ത ആരം തന്നെയുണ്ടാവില്ല എന്ന് തോന്നുന്നു. എന്നാല്‍ എണ്ണിച്ചുട്ട അപ്പം പോലെ ഓരോ മാസവും കൈയ്യിലെത്തുന്ന ചെറിയ വരുമാനം കൊണ്ട് കോടീശ്വരനാവുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് ഏറെ
ഒരു കോടീശ്വരനായി വളരുന്നത് സ്വപ്നം കാണാത്ത ആരം തന്നെയുണ്ടാവില്ല എന്ന് തോന്നുന്നു. എന്നാല്‍ എണ്ണിച്ചുട്ട അപ്പം പോലെ ഓരോ മാസവും കൈയ്യിലെത്തുന്ന ചെറിയ വരുമാനം കൊണ്ട് കോടീശ്വരനാവുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണ് താനും. എന്നാല്‍ നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നോട്ട് പോയാല്‍ ഒരു കോടിയില്ല, കോടികള്‍ തന്നെ സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ശരിയായ നിക്ഷേപം
പക്ഷേ ഇതിനായി കൃത്യമായ ഒരു നിക്ഷേപ ആസൂത്രണം ആവശ്യമാണ്. അത് ചിട്ടയോടെ, വീഴ്ച വരുത്താതെ നടപ്പിലാക്കുകയും വേണം. അതുവഴി നിങ്ങളുടെ ചെറിയ വരുമാനം ഉപയോഗിച്ചു കൊണ്ടുതന്നെ വളരെ വലിയ തുക സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപത്തിലൂടെയാണ് ഈ നേട്ടം സാധ്യമാകുന്നത. ശരിയായ സമയത്ത്, ശരിയായ രീതിയില്‍ നിക്ഷേപം ആരംഭിച്ചാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കോടിപതിയാകുവാന്‍ സാധിക്കും.
ദിവസം വെറും 95 രൂപ മാറ്റി വച്ചാല്‍
ദിവസം വെറും 95 രൂപ മാത്രം മാറ്റി വച്ചുകൊണ്ട് എങ്ങനെയാണ് ഒരു വ്യക്തിയ്ക്ക് കോടിപതിയായി മാറുവാന്‍ സാധിക്കുക എന്ന കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഇത്തരത്തില്‍ നമ്മുടെ വരുമാന പരിധിയില്‍ ഒതുങ്ങുന്ന ചെറിയ തുകകള്‍ കൊണ്ട് കോടികള്‍ സമ്പാദിക്കുവാന്‍ അനുയോജ്യമായ നിക്ഷേപ രീതിയാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍.
മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍
ഒറ്റത്തവണം നിക്ഷേപം നടത്തുവാന്‍ വലിയ തുക കൈയ്യില്‍ ഇല്ലാത്ത നിക്ഷേപകര്‍ക്ക് തങ്ങളുടെ പക്കലുള്ള ചെറിയ തുകകള്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം തെരഞ്ഞെടുക്കാം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ മറ്റേതൊരു നിക്ഷേപ പദ്ധതിയേക്കാളും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ നല്‍കുന്നുണ്ട്.
12 ശതമാനം മുതല്‍ 15 ശതമാനം വരെ ആദായം
ഓരോ മാസവും നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി രീതിയില്‍ നിക്ഷേപം നടത്താം. ശരാശരി 12 ശതമാനം മുതല്‍ 15 ശതമാനം വരെ ആദായമാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എസ്ഐപി നിക്ഷേപങ്ങളില്‍ നിന്നും പരമാവധി ആദായം നേടുന്നതിനായി സ്റ്റെപ്പ് അപ്പ് രീതിയും ഉപയോഗപ്പെടുത്താം. ഓരോ വര്‍ഷവും നിക്ഷേപകന്റെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് അതിന് ആനുപാതികമായ വര്‍ധനവ് എസ്ഐപി നിക്ഷേപ തുകയിലും വരുത്തുക എന്നതാണ് എസ്ഐപി സ്റ്റെപ്പ് അപ്പ് രീതിയിലൂടെ ചെയ്യുന്നത്.
1 കോടി രൂപ നേടാന്‍
ഇനി ആക്സിസ് ബാങ്കിന്റെ എസ്ഐപി കാല്‍ക്കുലേറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം. ഓരോ മാസവും നിങ്ങള്‍ 2,861 രൂപ 30 വര്‍ഷത്തേക്ക് എസ്ഐപി രീതിയില്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് 1 കോടി രൂപയെന്ന വലിയ തുക തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ഓരോ ദിവസത്തേയും നിക്ഷേപത്തുക കണക്കാക്കിയാല്‍ വെറും 95 രൂപയാണ് വരുന്നത്. അതായത് ചെറിയൊരു തുക ചിട്ടയോടെ നിശ്ചിത കാലയളവിലേക്ക് മാറ്റി വച്ചാല്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കോടിപതിയായി മാറുവാന്‍ സാധിക്കുമെന്നര്‍ഥം.
നേരത്തേ നിക്ഷേപം ആരംഭിക്കുക
നേരത്തേ നിക്ഷേപം ആരംഭിക്കുക എന്നതാണ് ദീര്‍ഘകാല നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യം. തൊഴിലെടുത്ത് നാം എപ്പോള്‍ സ്വന്തമായി വരുമാനം നേടിത്തുടങ്ങുന്നുവോ അപ്പോള്‍ നിക്ഷേപവും ആരംഭിക്കണം. എത്രയധികം കാലയളവില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നുവോ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായവും അതിനനുസരിച്ച് ഉയരും. എസ്ഐപി നിക്ഷേപം അവസാനിപ്പിച്ച് കഴിഞ്ഞാലും നിങ്ങള്‍ക്ക് ആ സ്കീമില്‍ തുടരുവാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ദീര്‍ഘ കാല നിക്ഷേപത്തിലൂടെ പരമാവധി നേട്ടം
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള രീതിയും ദീര്‍ഘ കാല നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കുവാനുള്ള മാര്‍ഗവും എസ്ഐപി നിക്ഷേപ രീതിയാണ്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാന്‍ കഴിയും.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
