ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ആമസോൺ നിക്ഷേപ മേഖലയിലേക്കും പ്രവർത്തനം വിപുലീകരിക്കുന്നു. 'ആമസോൺ പേ' പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കൾക്കായി സ്ഥിരനിക്ഷേപ സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയത് നിക്ഷേപ രംഗത്തെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. പ്രമുഖ ചെറുകിട ധനകാര്യ ബാങ്കുകളുമായും, നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുമായും സഹകരിച്ചാണ് ആമസോൺ ഈ സേവനം ഉറപ്പാക്കുന്നത്. നിക്ഷേപകർക്ക് ഈ ബാങ്കുകളിൽ പ്രത്യേകം സേവിംഗ്സ് അക്കൗണ്ട് ഇല്ലാതെ തന്നെ എഫ്ഡി ആരംഭിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ആമസോൺ പേ വഴി വെറും 1,000 രൂപ മുതൽ സ്ഥിരനിക്ഷേപം ആരംഭിക്കാൻ സാധിക്കും. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളും, ശ്രീറാം ഫിനാൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ എൻബിഎഫ്സികളുമാണ് നിലവിൽ ആമസോണുമായി ഈ സേവനത്തിനായി കൈകോർത്തിരിക്കുന്നത്. ലളിതമായ ഡിജിറ്റൽ നടപടിക്രമങ്ങളിലൂടെ വീട്ടിലിരുന്ന് തന്നെ നിക്ഷേപങ്ങൾ ആരംഭിക്കാമെന്നത് സാധാരണക്കാർക്ക് വലിയ ഗുണകരമാകും.
മികച്ച പലിശ നിരക്കാണ് ആമസോൺ പേ വാഗ്ദാനം ചെയ്യുന്നത്. വിവിധ സ്ഥാപനങ്ങളിലായി പ്രതിവർഷം 8% വരെ പലിശ നിക്ഷേപകർക്ക് ലഭിക്കും. കൂടാതെ, ശ്രീറാം ഫിനാൻസ് വനിതാ നിക്ഷേപകർക്കായി 0.5% അധിക പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ മാർഗ്ഗങ്ങൾ തേടുന്നവർക്ക് ആമസോൺ പേയുടെ ഈ പുതിയ ചുവടുവെപ്പ് മികച്ചൊരു അവസരമാണ് നൽകുന്നത്.

ആമസോൺ പേയിൽ എങ്ങനെ എഫ്ഡി ആരംഭിക്കാം?
- ആമസോൺ ആപ്പ് തുറന്ന ശേഷം ആമസോൺ പേ എന്ന വിഭാഗത്തിലേക്ക് പോകുക.
- ആമസോൺ പേയിൽ ലഭ്യമായ ഫിക്സഡ് ഡെപ്പോസിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം
- നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.
- എഫ്ഡി തുറക്കുന്നതിനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ധനകാര്യ സ്ഥാപനം തിരഞ്ഞെടുത്ത് നിക്ഷേപ കാലാവധിയും തിരഞ്ഞെടുക്കുക.
- നിക്ഷേപ തുക നൽകി പലിശ നിരക്കും നിബന്ധനകളും അവലോകനം ചെയ്യുക.
- ആപ്പ് വഴി ആവശ്യമായ വിവരങ്ങൾ തൽകിയ ശേഷം അക്കൗണ്ട് തുറക്കാം.
ചെറുകിട ധനകാര്യ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്ക് (സാധാരണ പൗരന്മാർക്ക്)
- ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് : 21 മാസം 1 ദിവസം മുതൽ 22 മാസം വരെ കാലാവധിയിൽ 7.5% ഉയർന്ന പലിശ നിരക്ക് ലഭിക്കും.
- സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക് : 18 മാസം 1 ദിവസം മുതൽ 18 മാസം 2 ദിവസം വരെയുള്ള എഫ്ഡിക്ക് 7.75% പലിശ നിരക്ക്
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് : 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 8% പലിശ നിരക്ക് ലഭിക്കും.
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് : 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡിയ്ക്ക് 7.5% പലിശ ലഭിക്കും.
സ്ഥിര നിക്ഷേപത്തിന് നേടാം മികച്ച പലിശ, കാലാവധിയിൽ ശ്രദ്ധിച്ചാൽ മതി, ഇതാ മുഴുവൻ വിവരങ്ങളും
ചെറുകിട ധനകാര്യ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്ക് (മുതിർന്ന പൗരന്മാർക്ക്)
- ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് : 21 മാസം 1 ദിവസം മുതൽ 22 മാസം വരെ കാലാവധിയിൽ 8% പലിശ നിരക്ക് ലഭിക്കും.
- സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക് : 18 മാസം 1 ദിവസം മുതൽ 18 മാസം 2 ദിവസം വരെയുള്ള എഫ്ഡിക്ക് 7.75% പലിശ നിരക്ക്
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് : 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 8% പലിശ നിരക്ക് ലഭിക്കും.
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് : 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡിയ്ക്ക് 8% പലിശ ലഭിക്കും.
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് : 2 വർഷത്തെ കാലാവധിയിൽ 7.95% പലിശ നിരക്ക് ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications