ഉയർന്ന പലിശനിരക്കും, നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയും തന്നെയാണ് പദ്ധതികളിലേക്ക് നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാന ഘടകം. അതുകൊണ്ടുതന്നെ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തുന്നത് നിക്ഷേപകരെ സംബന്ധിച്ച് സന്തോഷമുള്ള വാർത്ത തന്നെയാണ്. എന്നാൽ സന്തോഷിച്ചോളു..കാരണം കൂടുതൽ നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന മാസമാണ് ഒക്ടോബർ. കാരണം എന്ത് എന്നല്ലേ, രാജ്യത്തെ നിരവധി വൻകിട ബാങ്കുകളാണ് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരിക്കുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് പലിശ നിരക്ക് പരിഷ്കരിച്ചത്. ഈ ബാങ്കുകളുടെ പുതിയ പലിശ നിരക്ക് നമുക്കൊരു താരതമ്യത്തിന് വിധേയമാക്കാം. ആരുമായി എന്നല്ലേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിരനിക്ഷേപ നിരക്കുമായി.

സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബറിൽ മാറ്റം വരുത്തിയിട്ടില്ല. സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ 2023 ഫെബ്രുവരി 15-നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവസാനമായി പരിഷ്കരിച്ചത്. സാധാരണ പൗരന്മാർക്ക് 3 ശശതമാനം മുതൽ 7.10 ശതമാനം വരെയാണ് എസ്ബിഐ പലിശ നൽകുന്നത്. 400 ദിവസം കാലാവധിയുള്ള അമൃത് കലാഷിനാണ് 7.10 ശതമാനം പലിശ. അതേ സമയം അമൃത് കലാഷിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. 2023 ഡിസംബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് പരിശോധിച്ചാൽ എസ്.ബി ഐയെ അപേക്ഷിച്ച് കൂടുതലാണെന്ന് കാണാം. ഐ.സി.ഐ.സി.ഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നൽകും. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയാണ്. 15 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേ ങ്ങൾക്കാണ് ഏറ്റവും ഉയർന്ന പലിശയായ 7.6 ശതമാനം. ഈ നിരക്കുകൾ 2023 ഒക്ടോബർ 16 മുതൽ ബാധകമാണ്.
എച്ച്.ഡി.എഫ്.സി ബാങ്ക് പുതിയ രണ്ട് നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 35 മാസത്തേക്കുള്ള സ്ഥിരനിക്ഷേപത്തിന് 7.15 ശതമാനം ആണ് പലിശ. 55 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7. 20 ശതമാനവും പലിശ ലഭിക്കും.
15 മാസത്തിനും 18 വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശ നിരക്ക് നൽകുന്നു. പുതിയ നിരക്കുകൾ 2023 ഒക്ടോബർ 1 മുതൽ ബാധകമാണ്.
ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപത്തിൽ നിന്ന് 7.75 ശതമാനം വരെ സമ്പാദിക്കാം. സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകൾ 2023 ഒക്ടോബർ 9 മുതൽ പ്രാബല്യത്തിലാണ്.
കാനറ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാരുടെ ചില സ്ഥിര നിക്ഷേപങ്ങൾക്ക്
4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2023 ഒക്ടോബർ 5 മുതൽ പ്രാബല്യത്തിലാണ്.
എന്താണ് സ്ഥിര നിക്ഷേപം....?
സ്ഥിര നിക്ഷേപം അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് എന്നത് ഏറ്റവും പഴയതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ സാമ്പത്തിക നിക്ഷേപ പദ്ധതികളിൽ ഒന്നാണ്.
നിങ്ങളുടെ പണം നിക്ഷേപിക്കാനും അത് ഉറപ്പുള്ള വരുമാനമാക്കി മാറ്റാനുമുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണിത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഒരു നിശ്ചിത പലിശനിരക്ക് ഉണ്ട്. എന്നാൽ വിപണിയിലെ മാറ്റം പലിശ നിരക്കുകളെ ബാധിക്കുകയില്ല.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications