സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്? എന്നാൽ എവിടെ നിക്ഷേപിക്കണം? ഇതൊരു വലിയ ചോദ്യമാണ്. വിശ്വസ്തതയുള്ളതും, അപകട രഹിതവും എന്നാൽ സ്ഥിരമായ വരുമാനം ലഭിക്കുന്നതുമായ നിക്ഷേപങ്ങളാണ് ഫിക്സഡ് ഡെപ്പോസിറ്റ്. നിങ്ങളൊരു മുതിർന്ന പൗരനാണോ? എങ്കിൽ ഏറ്റവും ഉചിതമായ നിക്ഷേപ മാർഗമാണ് എഫ്.ഡി. ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണ പണം നിക്ഷേപിക്കുകയും അതിനനുസരിച്ച് പലിശ ഉറപ്പാക്കാനും സാധിക്കുന്നു.
മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാൻ കൂടുതൽ താത്പര്യം എഫ്.ഡികളിലാണ്. അതിനാൽ അവർക്ക് നിക്ഷേപിക്കാവുന്ന തരത്തിൽ ദൈർഘ്യം കുറഞ്ഞ ചില പ്രത്യേക എഫ്.ഡി സ്കീമുകളും ബാങ്കുകൾ ഉറപ്പാക്കുന്നു. സാധാരണ പൗരൻമാർക്ക് ലഭിക്കുന്നതിലും അധികം പലിശ മുതിർന്ന പൗരൻമാർക്ക് ലഭിക്കും. ഇത്തരം ചെറിയ കാലയളവുകൾ മുതിർന്ന പൗരൻമാർക്ക് സൗകര്യപ്രദമാവുന്നു. അവരുടെ വിശ്രമ ജീവിതത്തിൽ ജോലി ചെയ്യാതെ നല്ലൊരു തുക നിക്ഷേപത്തിൽ നിന്ന് പലിശയിനത്തിൽ ലഭിക്കും.
എസ്.ബി.ഐ, ഐ.ഡി.ബി.ഐ, ഇന്ത്യൻ ബാങ്ക്, പഞ്ചാപ് ആൻഡ് സിന്ദ് എന്നീ ബാങ്കുകളാണ് പ്രത്യേക എഫ്.ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്. ഓരോന്നും വിശദമായി പഠിക്കാം.
1. എസ്.ബി.ഐ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ. അമൃത് കലാഷ്, അമൃത് വൃഷ്ടി, എസ്.ബി.ഐ പാട്രൺ എന്നിവ ഈ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ സ്കീമുകളാണ്.
- എസ്.ബി.ഐ അമൃത് കലാഷ് പദ്ധതി
ഈ പ്രത്യേക എഫ്.ഡി 400 ദിവസത്തെ കാലാവധിയിലാണ് പ്രവർത്തിക്കുന്നത്. സാധാരണ പൗരന്മാർക്ക് 7.10% പലിശയും മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നു.
- എസ്.ബി.ഐ അമൃത് വൃഷ്ടി പദ്ധതി
444 ദിവസമാണ് എഫ്.ഡിയുടെ കാലാവധി. സാധാരണ പൗരൻമാർക്ക് 7.25% പലിശയും മുതിർന്ന പൗരന്മാർക്ക് 7.75% പലിശയുമാണ് എസ്.ബി.ഐ അമൃത് വൃഷ്ടി നൽകുന്നത്.
- എസ്.ബി.ഐ പാട്രൺ എഫ്.ഡി സ്കീം
80 വയസും അതിനുമുകളിലും പ്രായമുള്ള സൂപ്പർ സീനിയർ പൗരന്മാർക്കായി പ്രത്യേകം ആരംഭിച്ച സ്ഥിര നിക്ഷേപമാണ് 'എസ്.ബി.ഐ പാട്രൺ'. ഇവിടെ മുതിർന്ന പൗരന്മാരുടെ എഫ്.ഡി നിരക്കുകളേക്കാൾ സൂപ്പർ സീനിയർ പൗരൻമാർക്ക് 10 ബി.പി.എസ് കൂടുതലായിരിക്കും. 4.0% മുതൽ 7.50% വരെ പലിശയുണ്ട്.

2. ഐ.ഡി.ബി.ഐ ബാങ്ക്
- ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്.ഡി
555 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണിത്. ഇവിടെ സാധാരണ പൗരന്മാർക്ക് 7.40% പലിശയും മുതിർന്ന പൗരന്മാർക്ക് 7.90% പലിശയും വാഗ്ദാനം ചെയ്യുന്നു.
- ഐ.ഡി.ബി.ഐ ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്.ഡി
80 വയസും അതിൽ കൂടുതലുമുള്ള സൂപ്പർ സീനിയർ പൗരൻമാർക്കായി ആരംഭിച്ച സ്കീമാണിത്. ഇവിടെ രണ്ട് കാലാവധികൾ ഉറപ്പ് നൽകുന്നുണ്ട്. 375 ദിവസത്തെ കാലാവധിക്ക് 7.90% പലിശ നൽകുന്നു. അതേ സമയം 444 ദിവസത്തേക്ക് 8.00% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
3. ഇന്ത്യൻ ബാങ്ക്
- IND സുപ്രീം 300 & IND സൂപ്പർ 400
ഇന്ത്യൻ ബാങ്കിൻ്റെ IND സുപ്രീം 300 എന്ന എഫ്.ഡി 3 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.05% പലിശ വാഗ്ദാനം ചെയ്യുന്നു. IND സൂപ്പർ 400 ദിവസത്തെ എഫ്.ഡി സാധാരണ പൗരന്മാർക്ക് 7.30% പലിശയും മുതിർന്ന പൗരന്മാർക്ക് 7.80% പലിശയും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.05% പലിശയും വാഗ്ദാനം ചെയ്യുന്നു.
4. പഞ്ചാബ് & സിന്ദ് ബാങ്ക്
പഞ്ചാബ് & സിന്ദ് ബാങ്ക് വിവിധ കാലാവധിയുള്ള പ്രത്യേക എഫ്.ഡികൾ നൽകുന്നു. 222 ദിവസം, 333 ദിവസം, 444 ദിവസം, 555 ദിവസം, 777 ദിവസം, 999 ദിവസം എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്നത്. 222 ദിവസത്തേക്ക് 6.30% പലിശയും, 333 ദിവസത്തേക്ക് 7.20% പലിശയും, 444 ദിവസത്തേക്ക് 7.30% പലിശയും, 555 ദിവസത്തേക്ക് 7.35% പലിശയും, 777 ദിവസത്തേക്ക് 7.25% പലിശയും, 999 ദിവസത്തേക്ക് 7.40% (നോൺ കോളബിൾ) പലിശയും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications