ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയില്‍ നിങ്ങളുടെ സേവിംഗ്സ് നിക്ഷേപം നടത്തുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ വൈകാതെ തന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴിലുള്ള നിക്ഷേപ പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ നിക
ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയില്‍ നിങ്ങളുടെ സേവിംഗ്സ് നിക്ഷേപം നടത്തുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ വൈകാതെ തന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴിലുള്ള നിക്ഷേപ പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ നിക്ഷേപം ആരംഭിക്കാം. 2015ലാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്ഷന് പദ്ധതി ആരംഭിക്കുന്നത്. അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് വരുമാനം കണ്ടെത്തുന്ന സാധാരണക്കായ ജനങ്ങള്‍ക്ക് വാര്‍ധക്യ കാലത്ത് സാമ്പത്തീക സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അടല്‍ പെന്ഷന് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്.

18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള ഇന്ത്യന്‍ പൗരനായ വ്യക്തികള്‍ക്ക് അടല്‍ പെന്ഷന് യോജന പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ സ്വന്തം പേരില്‍ അക്കൗണ്ട് ഉള്ള ഏതൊരു വ്യക്തിയ്ക്കും അടല്‍ പെന്ഷന് യോജനയില്‍ നിക്ഷേപം നടത്തിക്കൊണ്ട് പെന്ഷന് കരസ്ഥമാക്കാം. 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് നിക്ഷേപകര്‍ക്ക് എപിഐ പദ്ധതി പ്രകാരമുള്ള പെന്ഷന് ലഭിച്ചു തുടങ്ങുക.
നിങ്ങളുടെ പ്രായം എത്രയാണോ, അതിന് അനുസരിച്ചാണ് അടല്‍ പെന്ഷന് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടുന്ന തുക നിശ്ചയിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 1,000 രൂപ മുതലുള്ള പെന്ഷന് നിക്ഷേപകര്‍ക്ക് ലഭിക്കും. 1,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് എപിവൈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന മറ്റ് പെന്ഷന് തുകകള്‍. പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന പരമാവധി പെന്ഷന് തുക 5,000 രൂപയാണ്. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിനായി നിങ്ങള്‍ക്ക് സേവിംഗ്സ് അക്കൗണ്ട്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.
എത്ര നേരത്തേ നിങ്ങള്‍ അടല്‍ പെന്ഷന് യോജനയില്‍ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതല്‍ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും എന്നറിയുക. 18 വയസ്സില്‍ അടല്‍ പെന്ഷന് യോജനയില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയ്ക്ക് 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷം ഓരോ മാസവും 5,000 രൂപാ വീതം പെന്ഷന് ലഭിക്കുന്നതിനായി നിക്ഷേപം നടത്തേണ്ടുന്ന തുക മാസം വെറും 210 രൂപാ വീതമാണ്.
അതായത് ദിവസവും വെറും ഏഴ് രൂപ മാറ്റി വച്ചു കൊണ്ട് നിങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപാ വീതം പെന്ഷന് തുക സ്വന്തമാക്കാമെന്നര്ഥം. ഇതേ പദ്ധതിയില്‍ പ്രതിമാസം 1,000 രൂപയാണ് പെന്‍ഷനായി വേണ്ടത് എങ്കില്‍ മാസം 42 രൂപാ വീതം നിക്ഷേപിച്ചാല്‍ മതിയാകും. ഓരോ മാസവും 2,000 രൂപാ വീതം പെന്ഷന് നേടുവാന്‍ 84 രൂപയാണ് മാസം നിക്ഷേപം നടത്തേണ്ടത്. ഇനി മാസം തോറും 126 രൂപാ വീതം നിക്ഷേപം നടത്തിയാല്‍ 60 വയസ്സിന് ശേഷം 3,000 രൂപാ വീതം പെന്ഷന് ലഭിക്കുന്നതാണ്. 4,000 രൂപാ മാസ പെന്ഷന് നേടുന്നതിനായി നിക്ഷേപിക്കേണ്ട തുക 168 രൂപ വീതമാണ്.
അടല്‍ പെന്ഷന് യോജനയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. 1.5 ലക്ഷം രൂപ വരെയാണ് നികുതി നേട്ടം ലഭിക്കുക. ഇതില്‍ നിന്നും ഉപയോക്താവിന്റെ നികുതി ബാധിത വരുമാനം കിഴിക്കും. കൂടാതെ, പ്രത്യേക സാഹചര്യങ്ങളില്‍ 50,000 രൂപയുടെ അധിക നികുതി നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കും. അത്തരത്തില്‍ പരമാവധി 2 ലക്ഷം രൂപ വരെയുള്ള നികുതി നേട്ടങ്ങളും അടല്‍ പെന്ഷന് യോജന നിക്ഷേപത്തിലൂടെ ഉപയോക്കാക്കള്‍ക്ക് ലഭിക്കും.
ഇനി നിക്ഷേപകന് മരണപ്പെട്ടാല്‍ അയാളുടെ പങ്കാളിയ്ക്കാണ് അടല്‍ പെന്ഷന് യോജന പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കുക. ഉപയോക്താവിന്റെ അതേ പെന്ഷന് തുക പങ്കാളിയ്ക്കും ലഭിക്കും. പങ്കാളി ജീവിച്ചിരിപ്പില്ല എങ്കില്‍ ഉപയോക്താവ് നല്‍കിയിരിക്കുന്ന നോമിനിയ്ക്കാണ് പദ്ധതി തുകയുടെ നേട്ടം ലഭിക്കുക. നോമിനിയ്ക്ക് ലഭിക്കുന്നത് ഫിക്സഡ് പെന്‍ഷനായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
