ഏറ്റവും സുരക്ഷിതമായ ഒരു പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ മേല്‍ നോട്ടത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതിയായ അടല്‍ പെന്ഷന് യോജന (എപിവൈ) തെരഞ്ഞെടുക്കാം. അസംഘടിത
ഏറ്റവും സുരക്ഷിതമായ ഒരു പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ മേല്‍ നോട്ടത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതിയായ അടല്‍ പെന്ഷന് യോജന (എപിവൈ) തെരഞ്ഞെടുക്കാം. അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് ഉപജീവനം കണ്ടെത്തുന്ന വ്യക്തികള്‍ക്കായി 2015ലാണ് അടല്‍ പെന്ഷന് യോജന ആരംഭിക്കുന്നത്.
അടല്‍ പെന്ഷന് യോജന
എന്നാല്‍ ഈ പദ്ധതിയില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും നിക്ഷേപം നടത്താം. അടല്‍ പെന്ഷന് യോജന പദ്ധതിയിലെ നിക്ഷേപത്തിലൂടെ സ്ഥിരമായ പെന്ഷന് നേടുവാനും നിക്ഷേപകര്‍ക്ക് സാധിക്കും. ഇതിനായി ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപകന് അക്കൗണ്ട് ആവശ്യമാണ്. നിക്ഷേപകന് 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷമാണ് ഈ പദ്ധതി പ്രകാരം പെന്ഷന് ലഭിക്കുക.
എന്താണ് അടല്‍ പെന്ഷന് യോജന
നിങ്ങളുടെ പ്രായം എത്രയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് അടല്‍ പെന്ഷന് സ്കീമിലെ നിക്ഷേപം നിശ്ചയിക്കപ്പെടുന്നത്. പദ്ധതി പ്രകാരം ഏറ്റവും ചുരുങ്ങിയത് 1,000 രൂപ , 2,000 രൂപ, 3,000 രൂപ, 4,000 രൂപ എന്നിങ്ങനെ പരമാവധി 5,000 രൂപ വരെ നിക്ഷേപകന് പ്രതിമാസ പെന്‍ഷനായി ലഭിക്കും. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ ഒരു സേവിംഗ്സ് അക്കൗണ്ടും, ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും ആവശ്യമാണ്.
210 രൂപ നിക്ഷേപത്തില്‍ മാസം 5,000 രൂപ പെന്ഷന്
എത്ര നേരത്തേ നിങ്ങള്‍ അടല്‍ പെന്ഷന് യോജന പദ്ധതിയില്‍ ചേരുന്നോ അത്രയും ഉയര്‍ന്ന നേട്ടം പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഒരു വ്യക്തി അയാളുടെ 18ാം വയസ്സില്‍ അടല്‍ പെന്ഷന് യോജന പദ്ധതിയില്‍ അംഗമായാല്‍ 60 വയസ്സിന് ശേഷം അയാള്‍ക്ക് ഓരോ മാസവും 5,000 രൂപ പെന്ഷന് ലഭിക്കുന്നതിനായി പ്രതിമാസം നിക്ഷേപിക്കേണ്ടുന്ന തുക വെറും 210 രൂപ മാത്രമാണ്.
മാസം 10,000 രൂപ വരെ പെന്ഷന്
ഇതേ രീതിയില്‍ പ്രതിമാസം 10,000 രൂപ വരെ പെന്‍ഷനായി ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് നേടാം. അിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ ഭാര്യയ്ക്ക് 39 വയസ്സിന് താഴെയാണ് പ്രായമെങ്കില്‍ അവരുടെ പേരിലും അടല്‍ പെന്ഷന് യോജനയില്‍ പ്രത്യേകം അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം തുടങ്ങാം. ഈ രീതിയില്‍ മാസം 420 രൂപ നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് 60 വയസ്സിന് ശേഷം മാസം 10,000 രൂപ വീതമുള്ള പ്രതിമാസ പെന്ഷന് സ്വന്തമാക്കുവാന്‍ സാധിക്കും.
നിക്ഷേപം ഇങ്ങനെ
അടല്‍ പെന്ഷന് യോജന പദ്ധതി പ്രകാരം മാസം 1,000 രൂപാ വീതം പെന്ഷന് ലഭിക്കണമെങ്കില്‍ നിക്ഷേപം നടത്തേണ്ടുന്ന തുക 42 രൂപാ വീതമാണ്. 2,000 രൂപ പ്രതിമാസ പെന്ഷന് വേണമെങ്കില്‍ 84 രൂപാ വീതം നിക്ഷേപം നടത്തേണം. 126 രൂപാ വീതം നിക്ഷേപം നടത്തിയാല്‍ മാസം 3,000 രൂപ വീതം പെന്ഷന് നേടാം. 4,000 രൂപ പ്രതിമാസ പെന്ഷന് വേണ്ടി നിക്ഷേപിക്കേണ്ടുന്നത് 168 രൂപ വീതമാണ്.
നികുതി ഇളവ്
അടല്‍ പെന്ഷന് യോജന പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് നികുതി ഇളവും ലഭിക്കും. ആദായ നികുതി നിയമത്തിന് കീഴിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് നേടാം. ഇത്പുറമേ 50,000 രൂപ അധിക നികുതി ഇളവും നേടുവാന്‍ സാധിക്കും. അങ്ങനെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2 ലക്ഷം രൂപയുടെ വരെ നികുതി ഇളവ് അടല്‍ പെന്ഷന് യോജന നിക്ഷേപത്തിലൂടെ സ്വന്തമാക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications